കോഴിക്കോട്: യുവ ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റും ജനതാദള്‍ എസ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റുമായ കെ.ലോഹ്യക്ക് മര്‍ദ്ദനത്തില്‍ പരിക്ക്. തലക്ക് പരിക്കേറ്റ ലോഹ്യയെ കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജനതാക്കള്‍ എസ്സ് നേതാക്കള്‍ ആരോപിച്ചു.
ഇന്നലെ രാത്രി ഒന്പതു മണിയോടെ കോഴിക്കോട് കീഴ്പയ്യൂരിനടുത്ത് പൊതുയോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണണുണ്ടായത്. ഇട വഴിയില്‍ മറഞ്ഞിരുന്ന് സംഘം ഇരുമ്പു ദണ്ടു കൊണ്ട് തലക്കടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുനെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രു.21ന് പൊതുപണിമുടക്ക് ദിവസം ലീഗ് പ്രവര്‍ത്തകരുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തിന് കാരണമായി നേതാക്കള്‍ പറയുന്നു.ലോഹ്യയെ മര്‍ദ്ദിച്ചതില്‍ ജില്ലയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ലോഹ്യ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home