ദൈവത്തിന് നന്ദിയെന്ന് മല്ല്യ

ബില്യണര്‍ പട്ടം നഷ്ടമായതിന് സര്‍വ്വശക്തനായ ദൈവത്തോട് താന്‍ നന്ദി പറയുന്നതായി മദ്യ രാജാവ് വിജയ് മല്ല്യ. തനിക്കെതിരിയെള്ള അസൂയയും കോപാവേശവും തെറ്റായ ആക്രമണങ്ങളും കുറയ്ക്കാന്‍ ഇത് സഹായകരമാകുമെന്ന പ്രത്യാശയും മല്ല്യ പ്രകടമാക്കി. ട്വിറ്ററിലൂടെയാണ് ഇന്നു രാവിലെ മല്ല്യ തന്‍റെ പ്രതികരണം അറിയിച്ചത്. പ്രതിസന്ധിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സമ്മാനിച്ച സാമ്പത്തിക ബാധ്യതകള്‍ മൂലം ആകെ ആസ്തി ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിനു താഴെ എത്തിയതോടെയാണ് ഫോര്‍ബ്സ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ ആകെ ആസ്തി ഒരു ബില്യണിനു മുകളിലുള്ളവരുടെ ഇടയില്‍ മല്ല്യക്ക് ഉണ്ടായിരുന്ന സ്ഥാനം നഷ്ടമായത്.

ലോകത്തെ 100 സമ്പന്നരുടെ പട്ടികയില്‍ മല്ല്യക്ക് ഇപ്പോള്‍ 73ാമത് സ്ഥാനമാണ് ഉള്ളത്. 800 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ അതാതയ് ഏകദേശം 4,285 കോടി രൂപയാണ് മല്ല്യയുടെ ആകെ ആസ്തി. 1.1 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയോടെ 49ാമത് സ്ഥാനമായിരുന്നു കഴിഞ്ഞ വര്‍ഷം മല്ല്യ അലങ്കരിച്ചിരുന്നത്. പട്ടികയില്‍ ഏറെ താഴെ ഇറങ്ങിയെങ്കിലും ജെറ്റ് എയര്‍വേസ് ഉടമ നരേഷ് ഗോയലിനെക്കാള്‍ ബഹുദൂരം മുന്നിലാണ് മല്ല്യ.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES