16-Apr-2014 Wednesday
img

FLASH NEWS എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു-

FLASH NEWS 95.47 ശതമാനം വിജയം-

FLASH NEWS കഴിഞ്ഞ വ‌ർഷത്തേക്കാൾ 1.3 ശതമാനം കൂടുതൽ-പരീക്ഷ എഴുതിയ 4,42,620 പേർ വിജയിച്ചു . 14802 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് . ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിൽ,കുറവ് പാലക്കാട് .

FLASH NEWS 934 സ്കൂളുകൾക്ക് 100 ശതമാനം വിജയം-

FLASH NEWS പി.സി.പരേഖിനെ സിബിഐ ചോദ്യം ചെയ്യും-കൽക്കരിക്കേസിൽ മുൻ സെക്രട്ടറി പി.സി.പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും . ഫലം കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം വിദ്യാർത്ഥികൾ . ഫലപ്രഖ്യാപനം ഉച്ചയ്ക്ക് 2.30ന് .

FLASH NEWS അമ്മൂമ്മയും ചെറുമകളും വെട്ടേറ്റ് മരിച്ചു-ആറ്റിങ്ങൽ ആലംകോട് അമ്മൂമ്മയും ചെറുമകളും വെട്ടേറ്റ് മരിച്ചു . ആലംകോട് സ്വദേശികളായ ഓമനയും സ്വാതികയുമാണ് മരിച്ചത് . ഒരു കുടുംബത്തിലെ മൂന്നു പേർക്ക് വെട്ടേറ്റു . ഒരു സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു .

FLASH NEWS കള്ളവോട്ടിനെതിരെ കണ്ണൂർ ഡിസിസി കോടതിയിലേക്ക്-തെര.കമ്മീഷൻ നടപടി എടുക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും കോൺഗ്രസ് . 103 ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് കോൺഗ്രസ് . SSLC പരീക്ഷാ ഫലം അൽപ്പസമയത്തിനകം പ്രഖ്യാപിക്കും . കള്ളവോട്ടിനെതിരെ ഡിസിസി പ്രസിഡന്റ് കോടതിയിൽ പരാതി നൽകും .

JUST IN-

പൊഴിയൂരിൽ കടലാക്രമണം-തിരുവനന്തപുരത്തെ പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം;നിരവധി വീടുകൾ തകർന്നു .

പത്രിക സമർപ്പിച്ചു-ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .

കേരള വാർത്തകൾ-

വോട്ടുമറിക്കലിന് നീക്കം നടന്നു ?-ബിജെപി-കോൺഗ്രസ് വോട്ടുമറിക്കലിന് നീക്കം നടന്നുവെന്ന് എം എ ബേബി . കൊല്ലത്തും ഈ നീക്കം ഉണ്ടായതായി ബേബി . "കൊല്ലത്തിന് പകരം ബിജെപിക്ക് സ്വാധീനമുളള സ്ഥലത്ത് സഹായിക്കാമെന്നായിരുന്നു ധാരണ" . ഈ നീക്കം വിജയിച്ചോയെന്ന് ഫലം വ്യക്തമാക്കുമെന്നും എം എ ബേബി . ബേബിയുടെ പ്രസ്താവന അസംബന്ധമെന്ന് പ്രതാപവർമ്മ തന്പാൻ . എം എ ബേബിയുടെ മുൻകൂർ ജാമ്യമാണ് ആരോപണമെന്ന് പി കെ കൃഷ്ണദാസ് .

എസ്എസ്എൽസി പരീക്ഷാഫലം-എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു . keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in , www.prd.kerala.gov.in , results.itschool.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം .

മാനേജരെ അയോഗ്യനാക്കി-മലാപ്പറന്പ് സ്കൂൾ പൊളിച്ച സംഭവത്തിൽ സ്കൂൾ മാനേജരെ അയോഗ്യനാക്കി . ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് ഉത്തരവ് . പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് .

കുത്തേറ്റ് മരിച്ചു-കാഞ്ഞിരപ്പള്ളി മൂന്നാംമൈലിൽ റബ്ബർ തോട്ടം പാട്ടത്തിന് നല്കുന്നതിനെക്കുറിച്ചുള്ള തർക്കത്തില്‍ അഞ്ചുപേർക്ക് കുത്തേറ്റു,ഒരാൾ മരിച്ചു കാപ്പാട് ഞാവള്ളി ഔസേപ്പച്ചൻ(60) ആണ് മരിച്ചത് . ഔസേപ്പച്ചന്‍റെ ഭാര്യ ഉഷ, മക്കളായ അപ്പു, ലിജോ ജോലിക്കാരന്‍ ബിജു എന്നിവര്‍ക്കും കുത്തേറ്റു . പ്രതി പിടിയിലായതായി സൂചന .

മദനിയുടെ ജാമ്യം-കർണാടക സർക്കാരിന് പ്രത്യേക താത്പര്യങ്ങളില്ലെന്ന് ആഭ്യന്തരമന്ത്രി കെ ജെ ജോർജ് .

ചലച്ചിത്രോത്സവം തുടരുന്നു-മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരെ ആദരിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എം ടി 'പരിപാടിയുടെ ഭാഗമായ ചലച്ചിത്രോത്സവം തുടരുന്നു . കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് ഇന്നുമുതൽ പ്രദർശനം . എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ് ഇന്നത്തെ ചിത്രം . പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്, ഏവർക്കും സ്വാഗതം .

മൃതദേഹം നാട്ടിലെത്തിച്ചു-ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച മലയാളി സിആര്‍പിഎഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു;തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പുഷ്പരാജാണ് മരിച്ചത്. .

അന്തരിച്ചു-നാടകരചയിതാവും നാന മാസികയുടെ ലേഖകനുമായ പെരുമൺ മോഹനചന്ദ്രൻ (62) അന്തരിച്ചു . സംസ്കാരം ഉച്ചയ്ക്ക് 1.30ന് വർക്കല ചെറുകുന്നത്ത് നടക്കും .

വാഹനാപകടത്തിൽ ഒരു മരണം-കൊച്ചി വരാപ്പുഴയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . ബസിന്റെ ക്ലീനർ കൊടുങ്ങല്ലൂർ സ്വദേശി തന്പിയാണ് മരിച്ചത് .

നിർമ്മാണ പ്രവർത്തനം മുടങ്ങി-കൊച്ചി മെട്രോ പദ്ധതി-മുട്ടം യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനം രണ്ടാം ദിവസവും മുടങ്ങി . പണം കിട്ടാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്ന് സ്ഥലം ഉടമകള്‍ . ലാന്‍റ് റവന്യൂ കമ്മീഷണറുടെ കത്ത് കിട്ടിയാലുടന്‍ പണം കൈമാറുമെന്ന് ജില്ലാ ഭരണകൂടം .

ജാഗ്രതാനിർദ്ദേശം-അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 16,17,18 തീയതികളിൽ തുറക്കും; കക്കാട് ആറിനും പന്പാനദീതീരത്തും താമസിക്കുന്നവർ ജാഗ്രതപാലിക്കണം . വടുതലയിൽ പാടം നികത്താൻ മണ്ണുമായി വന്ന 65 വള്ളങ്ങൾ പൊലീസ് പിടിച്ചെടുത്തു .

തെരഞ്ഞെടുപ്പ് വാർത്തകൾ-

അഞ്ചാംഘട്ട പോളിംഗ് നാളെ-ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും . പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 121 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത് .

ജയലളിതയുമായി നല്ല ബന്ധമാണെന്ന് നരേന്ദ്രമോദി -"രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ല" . ജയലളിതയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും മോദി . "സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തിന് നാണക്കേട്" . രാഹുൽ ഗാന്ധി അത് രാഷ്ട്രീയവത്കരിക്കാൻ പാടില്ലെന്നും നരേന്ദ്രമോദി . ഗുജറാത്ത് കലാപത്തെ കുറിച്ച് താൻ ഒരിക്കലും നിശ്ശബ്ദത പാലിച്ചിട്ടില്ലെന്നും മോദി .

വൻഭൂരിപക്ഷം നേടുമെന്നും കെ ജെ‍ ജോ‍‍ർജ്-കർണാടകത്തിൽ കോൺഗ്രസ് വൻഭൂരിപക്ഷം നേടുമെന്നും കെ ജെ‍ ജോ‍‍ർജ് .

ദേശീയ വാര്‍ത്തകള്‍-

ശ്രീനിവാസന് എതിരെ മുദ്ഗൽ കമ്മിറ്റി-മുദ്ഗൽ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്‍ ശ്രീനിവാസന്‍റേത് അടക്കം 13 പേരുകള്‍ എന്ന് സുപ്രീംകോടതി . കളിക്കാരുടെയും ഐപിഎല്ലിന്‍റെയും ഭാവി കണക്കിലെടുത്ത് പേരുകള്‍ പുറത്തുവിടില്ല . മൊഴി പകർത്തിയ ഓഡിയോ ടേപ്പുകൾ ബിസിസിഐക്ക് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി . റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യമുണ്ട് . സിബിഐയാണോ പ്രത്യേകസംഘമാണോ അന്വേഷിക്കേണ്ടതെന്ന് BCCIക്ക് തീരുമാനിക്കാം .

സുന്ദര്‍രാമന് തുടരാം-ഐപിഎല്‍ സീസൺ കഴിയും വരെ സുന്ദര്‍രാമന് സിഇഒ ആയി തുടരാമെന്നും സുപ്രീംകോടതി . കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും .

കർണാടകത്തിൽ ബസിന് തീപിടിച്ച് ആറ് മരണം-കർണാടകത്തിൽ ബസിന് തീപിടിച്ച് ആറ് മരണം; ബംഗലൂരുവിൽ നിന്ന് ഭാവങ്കരെക്ക് പോയ ബസ്സിനാണ് തീപിടിച്ചത് .

അസമിൽ ട്രെയിൻ പാളം തെറ്റി-അസമിലെ മോറിഗാവിൽ ട്രെയിൻ പാളംതെറ്റി 50 പേർക്ക് പരിക്ക് . ദിമാപുർ- കമായ എക്സ്പ്രസിന്റെ 10 ബോഗികളാണ് പാളംതെറ്റിയത് .

വിദേശ വാർത്തകൾ-

യുക്രൈൻ തിരിച്ചടി തുടങ്ങി-വിഘടനവാദികൾക്ക് കീഴടങ്ങാൻ യുക്രൈൻ സർക്കാർ അനുവദിച്ച സമയപരിധി അവസാനിച്ചു . സ്ലോവിയാൻസ് നഗരത്തിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു .

തട്ടിക്കൊണ്ടുപോയി-ലിബിയയിലെ ജോർദ്ദാൻ സ്ഥാനപതി ഫവാസ് അൽ ഐറ്റാനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി .

നൂറിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി-നൈജീരിയയിൽ നൂറിലധികം പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി . നൈജീരിയയുടെ വടക്ക് കിഴക്കൻ പ്രദേശമായ ചിബോക്കിലെ ഒരു സ്കൂളിൽ നിന്നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയത് . തീവ്രവാദ സംഘടനയായ ബോക്കോ ഹാരാമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് സൂചന .

ബെർലുസ്കോണി സാമൂഹിക സേവനം അനുഷ്ഠിക്കണം-നികുതി വെട്ടിപ്പിന് വിചാരണ നേരിടുന്ന ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്കോണി ഒരു വർഷത്തെ സാമൂഹ്യ സേവനം അനുഷ്ഠിക്കാൻ കോടതി വിധിച്ചു .

കായികവാർത്തകൾ-

ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ-ഐപിഎൽ ഏഴാം സീസണിലെ ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം . യുഎഇയിലാണ് ആദ്യഘട്ട മത്സരങ്ങൾ; മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും .

ഇംഗ്ലീഷ് പ്രീമിയർ ലീഗ്-ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി . ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ആഴ്സനലിന്റെ ജയം .

സ്പാനിഷ് കിങ്സ് കപ്പ്-സ്പാനിഷ് കിങ്സ് കപ്പിൽ ഇന്ന് എൽ ക്ലാസിക്കോ ഫൈനൽ . പുലർച്ചെ ഒരുമണിക്കാണ് റയൽമാഡ്രി‍ഡ് - ബാഴ്സലോണ ഫൈനൽ . പരിക്കേറ്റ റൊണാൾഡോ കളിക്കില്ല .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . മാനേജരെ അയോഗ്യനാക്കി .

ലാബ് ഉടമയുടെ വീട്ടിൽ മോഷണം-മാവേലിക്കര പുതിയകാവിൽ മെഡിക്കൽ ലാബ് ഉടമയുടെ വീട്ടിൽ നിന്ന് 7 ലക്ഷം രൂപ കവർന്നു, ഇന്നലെ രാത്രിയാണ് മോഷണം നടന്നത് . ജസ്റ്റിസ് എ കെ പട്നായിക് അധ്യക്ഷനായ ബഞ്ച് ആണ് സത്യവാങ്മൂലം പരിഗണിക്കുക . കാലാവധി കഴിയും വരെ ബിസിസിഐ അധ്യക്ഷനായി തുടരാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യം . ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ ശ്രീനിവാസൻ നൽകിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും .

വള്ളങ്ങള്‍ പിടിച്ചെടുത്തു-

സത്യവാങ്മൂലം ഇന്ന് പരിഗണിക്കും-ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!