തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. രാഷ്ട്രപതിയായതിനുശേഷം പ്രണബിന്‍റെ ആദ്യ കേരളസന്ദര്‍ശനമാണിത്. വൈകുന്നേരം ഏഴ് മണിക്ക് ശേഷം പ്രത്യേക വിമാനത്തില്‍ ശംഖുംമുഖത്തെ വ്യോമസേനാ വിമാനത്താവളത്തിലാണ് രാഷ്ട്രപതി എത്തുന്നത്. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, നഗരസഭാ മേയര്‍ ചന്ദ്രിക എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിക്കും. അവിടെ നിന്ന് രാജ്ഭവനിലേക്ക് പോകുന്ന രാഷ്ട്രപതി രാത്രി എട്ടിന് അവിടെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ രാജ് ഭവനില്‍ വെച്ച് വ്യോമസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ രാഷ്ട്രപതി പരിശോധിക്കും. 10.30 ന് സെനറ്റ് ഹാളില്‍ വിശ്വമലയാള മഹോല്‍സവം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയുടെ പരിപാടിയില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് രാഷ്ട്രപതി നിയമസഭയെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറിന് ശ്രീകാര്യം ലയോള കോളേജ് കാമ്പസില്‍ ലയോള കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്തശേഷം 6.45ന് അദ്ദേഹം തിരികെ പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്തസുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത്. പൊലീസ് വാങ്ങിയ പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം രാഷ്ട്രപതിക്ക് സഞ്ചരിക്കാനാണ് ആദ്യമായി ഉപയോഗിക്കുന്നത്.
President to visit Kerala today
Malayalam latest news current news malayalam asianet news India President Pranab kumar Mukharjee Kerala visit
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home