വിമാനറാഞ്ചല്‍ വിവാദം: ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് എയര്‍ഇന്ത്യ

തിരുവനന്തപുരം: യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന പൈലറ്റിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ദുഷ്ക്കരമാകുന്നു. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതോടെയാണ് അന്വേഷണം വഴിമുട്ടുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് എയര്‍ഇന്ത്യ ഔദ്യോഗികമായി പൊലീസിനെ അറിയിച്ചു. യാത്രക്കാര്‍ കോക്ക്പിറ്റില്‍ കടന്നുകയറിയെന്ന പൈലറ്റിന്‍റെയും വിമാനജീവനക്കാരുടെയും മൊഴിയുടെ വസ്തുത പരിശോധിക്കാനാണ് ദൃശ്യങ്ങളും വോയ്സ് റെക്കോര്‍ഡറും നല്‍കാന്‍ പൊലീസ് അവശ്യപ്പെട്ടത്.

കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ഇന്ത്യ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മണിക്കൂറുകളോളം വെള്ളം പോലും ലഭിക്കാതെ വിമാനത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് പൈലറ്റ് രുപാലി തെറ്റായ സന്ദേശം അയച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.

Malayalam latest news current news malayalam asianet news Kerala News Air India Express Flight hijack drama issue

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES