അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വില കൂടിയ തിരഞ്ഞെടുപ്പായി മാറുന്നു. റേഡിയോ-ടി.വി പരസ്യ പ്രചാരണത്തിനായി 700 മില്യണ്‍ ഡോളര്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിച്ചുകഴിഞ്ഞു. പണത്തിന്‍റെ ഒഴുക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എത്രത്തോളം നിര്‍ണായകമാണെന്നതിന്‍റെ തെളിവാണ് ഇത്തവണത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.
പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ ബരാക്ക് ഒബാമയും മീറ്റ് റോംനിയും പൊതുജനങ്ങളില്‍ നിന്ന് ഇതിനോടകം രണ്ടു ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പിരിക്കുന്ന പണത്തിന്‍റെ കണക്ക് എല്ലാമാസവും ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനെ ബോധ്യപ്പെടുത്തണം.
എന്നാല്‍ ഇരു സ്ഥാനാര്‍ത്ഥികളോടും ആഭിമുഖ്യമുള്ള സന്നദ്ധസംഘടനകള്‍ അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. ഒബാമയെയും റോംനിയെയും സഹായിക്കാന്‍ ഇവരോട് ആഭിമുഖ്യമുള്ള രണ്ടു സംഘടനകള്‍ ഇതിനോടകം 500 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ 17 അതിസന്പന്നര്‍ ഒരു മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഉള്‍പ്പടെയുള്ള ഹോളിവുഡ് ചലച്ചിത്രകാരന്‍മാര്‍ ഒബാമയെ പിന്തുണയ്ക്കുന്പോള്‍, വാള്‍സ്ട്രീറ്റിലെ പ്രമുഖ കന്പനികളും വന്‍കിട ബിസിനസ് ഗ്രൂപ്പുകളും റോംനിയ്ക്കൊപ്പമാണ്.
ടെലിവിഷന്‍, റേഡിയോ പരസ്യങ്ങള്‍ക്കായാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. റോംനി 348 മില്യണ്‍ ഡോളറും ഒബാമ 315 മില്യണ്‍ ഡോളറും പരസ്യ പ്രചാരണത്തിനായി ചെലവഴിച്ചിട്ടുണ്ട്. 85 ശതമാനം പരസ്യങ്ങളും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയുള്ള പ്രചാരണമാണ്. പരസ്യങ്ങളിലൂടെ സ്വന്തം നേട്ടം എടുത്തുകാണിക്കുന്നതും പുതിയ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതും വിരളമാണ്.
വരുംദിവസങ്ങളില്‍ 100 മില്യണ്‍ ഡോളര്‍ കൂടി പരസ്യങ്ങള്‍ക്കായി ചെലവഴിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അമേരിക്കന്‍ സാന്പത്തിക വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നുണ്ട്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Malayalam latest news current news malayalam asianet news Malayalam world news U S President election
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home