സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നായി ഒന്നാം വിള നെല്ല് സംഭരിച്ച വകയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 125 കോടി രൂപ. സംഭരണം അവസാനിക്കാന്‍ കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കി നല്‍ക്കുമ്പോള്‍ 10 കോടിയോളം രൂപ മാത്രമാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. നെല്ലെടുത്ത വകയിലുള്ള പണം മാസങ്ങള്‍ക്ക് ശേഷവും കിട്ടാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്.
പാലക്കാട് കണ്ണമ്പരിയാരം പുന്നേക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ കഥ ഒരു ഉദാഹരണമാണ്‍. കഴിഞ്ഞ ഒന്നാംവിളയുടെ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോ പണം നല്‍കാനുള്ള സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകരില്‍ ഒരാള്‍. 51000 രൂപയാണ് സപ്ലൈകോയില്‍ നിന്നും ഇദ്ദേഹത്തിന് കിട്ടാനുള്ളത്. ഉണ്ണികൃഷ്ണന്‍ സപ്ലൈകോക്ക് നെല്ലളന്ന് നല്‍കിയിട്ട് ഇപ്പോള്‍ ഒരു മാസമാകാറായി. ഇതുവരെ നയാപ്പൈസ കിട്ടിയിട്ടില്ല. 58കാരനായ ഉണ്ണികൃഷ്ണന് പണം കിട്ടിയിട്ട് ഒട്ടേറെ ആവശ്യങ്ങളുണ്ട്. സ്വന്തമായുള്ള ഒന്നര ഏക്കര്‍ പാടത്തും പാട്ടത്തിനെടുത്തിട്ടുള്ള ഒന്നര ഏക്കറിലും അടുത്ത വിളവിറക്കണം. ബാങ്ക് വായ്പ തിരിച്ചടക്കണം. വളം വാങ്ങണം... കുടുംബ ചെലവുകള്‍ നടത്തണം.
125 കോടിയോളം രൂപയാണ് സപ്ലൈകോ ഇനി സംസ്ഥാനത്തെ 5 ജില്ലകളിലായി കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. പാലക്കാട് 83 കോടി രൂപയും ആലപ്പുഴയില്‍ 32 കോടിയും കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. നവംബര്‍ 15ന് ഒന്നാംവിള സംഭരണം അവസാനിക്കാനിരിക്കേ 5 ജില്ലകളില്‍ നിന്നും നെല്ലെടുത്ത വകയില്‍ 10 കോടിയോളം രൂപ മാത്രമാണ് സപ്ലൈകോ ഇതിനോടകം വിതരണം ചെയ്തിട്ടുള്ളത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home