കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും അട്ടിമറിക്കപ്പെട്ടെന്ന് വി എസ്

തിരുവനന്തപുരം: കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമെന്ന് പറയുന്പോഴും ഇതേക്കുറിച്ച് ചര്‍ച്ച നടത്താന്‍ ടോം ജോസിനെ ബാഗ്ളൂരിലും സിംഗപ്പുരില്‍ അയച്ചു. എമര്‍ജിംങ് കേരളയില്‍ കൊച്ചി മെട്രോ അവതരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

കൊച്ചി മെട്രോ അട്ടിമറിക്കാന്‍ ശ്രമിച്ച ടോം ജോസിനെതിരെ ഇതുവരെയും നടപടിയെടുക്കാത്തതെന്തെന്നും വി എസ് ചോദിച്ചു. മന്ത്രിമാര്‍ പോലും അറിയാതെയാണ് ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നത്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ശ്രമിച്ചാല്‍ കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ എല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഭൂപരിഷ്‌ക്കരണത്തെ തകര്‍ക്കുന്ന ഭൂവിനിയോഗ ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Malayalam Latest News Current News Malayalam Asianet News Kerala News kochi Metro DMRC V S Achuthanandan

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES