26-Jul-2014 Saturday

BREAKING NEWS എംഇഎസിന്‍റെ കോഴ ആരോപണം-

FLASH NEWS എംഇഎസിന്‍റെ കോഴ ആരോപണം-ഫസൽ ഗഫൂറിന്‍റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടെന്ന് മുഖ്യമന്ത്രി . തന്നോട് ഫസൽ ഗഫൂർ കോഴ ആരോപണത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി . ആരോപണം സർക്കാർ പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി .

FLASH NEWS 'സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കും'-മൂന്നാർ കയ്യേറ്റത്തെക്കുറിച്ചുള്ള വിധി പഠിച്ച ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി . സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നടപടിയുമെടുക്കും: മുഖ്യമന്ത്രി . 'മൂന്നാർ ഓപ്പറേഷനിൽ തെറ്റുപറ്റിയതായി ബോധ്യപ്പെട്ടാൽ തിരുത്തും' .

കേരള വാർത്തകൾ-

ഇന്ന് കർക്കിടക വാവ്-പിതൃപുണ്യം തേടി ലക്ഷങ്ങൾ കർക്കിടക വാവ് ബലിയിടുന്നു . ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന് മണിമുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചു .

പുനഃസംഘടനാ സാധ്യത മങ്ങുന്നു-സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാധ്യത മങ്ങുന്നു . ചില്ലറ അഴിച്ചുപണിയില്‍ മാത്രമായി പുനഃസംഘടന ഒതുങ്ങുമെന്ന് സൂചന .

സിപിഎം സംസ്ഥാന സമിതി-രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും . പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ച വിദ്യാര്‍ത്ഥി രേഖ, ട്രേഡ് യൂണിയൻ രേഖ ,മഹിള പ്രവര്‍ത്തന രേഖ എന്നിവയുടെ ചര്‍ച്ചയാണ് പ്രധാന അജണ്ട .

പ്രതി രക്ഷപ്പെട്ടത് യൂത്ത് കോൺ. നേതാവിന്‍റെ വാഹനത്തിൽ-ബ്ലാക്ക് മെയില്‍ പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി ജയചന്ദ്രന്‍ രക്ഷപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെസ് ജോഷിയുടെ വാഹനത്തിൽ . ഈ വാഹനം പൊലീസ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കസ്റ്റഡിയിലെടുത്തു . ജയചന്ദ്രനെ പിടികൂടിയത് എംഎല്‍എ ഹോസ്റ്റലിന് സമീപം വച്ചാണെന്ന കാര്യം പൊലീസ് നിഷേധിച്ചു .

വിദേശ വാർത്തകൾ-

ഗാസയിൽ ആക്രമണം തുടരുന്നു-ഒരാഴ്ചകാലം ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന ഇസ്രയേൽ തള്ളി . ഗാസയിൽ 12 മണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ തയ്യാറായതായി സൂചന . 18 ദിവസമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 850 ആയി .

കായിക വാർത്തകൾ-

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!