31-Jul-2014 Thursday

FLASH NEWS ദില്ലിയിൽ കെട്ടിടത്തിന് തീപിടിച്ചു-ദില്ലിയിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു . ദില്ലി തിലക് നഗറിലാണ് കെട്ടിടത്തിന് തീപിടിച്ചത് .

FLASH NEWS കൊച്ചി ബ്ലാക്മെയിലിംഗ് കേസ്-മുഖ്യപ്രതി ജയചന്ദ്രനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും . എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ എത്തിച്ച് തെളിവെടുക്കും . അന്വേഷണ സംഘം ജയചന്ദ്രനെയുംകൊണ്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു .

FLASH NEWS ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം-ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ മേഘവിസ്ഫോടനത്തിൽ 6 പേർ മരിച്ചു . പ്രദേശത്ത് കനത്ത മഴ തുടരുന്നു . ദില്ലിയിൽ കെട്ടിടത്തിൽ അഗ്നി ബാധ .

കേരള വാർത്തകൾ-

കേസ് തെളിവെടുപ്പ്-ബ്ലാക്ക് മെയിലിഗ് കേസിലെ മുഖ്യപ്രതി ജയചന്ദ്രനെ ഇന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും; കേസിലെ ഒന്നും രണ്ടു പ്രതികളായ രുക്സാനയും ബിന്ദ്യാസ് തോമസും ബ്ലാക്ക് മെയിലിംഗ് നടത്താനായി ഉപേയാഗിച്ച ഫ്ലാറ്റുകളിലും ആഡംബര ഹോട്ടലുകളിലും ജയചന്ദ്രനെ തെളിവെടുപ്പിനായി എത്തിക്കാനാണ് പൊലീസിന്‍റെ പദ്ധതി .

പാര്‍ട്ടി പുനസംഘടന ചര്‍ച്ച-പാര്‍ട്ടി പുനസംഘടന ചര്‍ച്ച ചെയ്യാന്‍ ഇന്ന് കെ.പി.സി.സി യോഗം;പുനസംഘടനാ മാനദണ്ഡം തീരുമാനിക്കും;എം.എല്‍.എ ഹോസ്റ്റല്‍ വിഷയത്തിൽ ശരത് ചന്ദ്ര പ്രസാദിന് വിശദീകരണത്തിന് അവസരം നല്‍കും .

നിയമഭേദഗതി ബിൽ ഇന്ന് പാർലമെന്റില്‍-ഇൻഷുറൻസ് നിയമഭേദഗതി ബിൽ ഇന്ന് പാർലമെന്റ് പരിഗണിക്കും; ഇടതുപക്ഷം ബില്ലിനെ എതിർക്കും;രാജ്യസഭയിൽ കോൺഗ്രസ് എതിർക്കില്ലെന്ന പ്രതീക്ഷയില്‍ ബി .ജെ.പി .

മാവോയിസ്റ്റ് ബന്ധം-സ്വിസ് പൗരന്‍റെ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കിട്ടിയതായി പോലീസ് .

നാലംഗ കുടുംബം മരിച്ച നിലയിൽ-കൊച്ചി കാക്കനാട് ചെന്പുമുക്കിൽ ഒരു കുടുംബത്തിലെ 4 പേ‍ർ മരിച്ച നിലയിൽ; സജോ ജോൺസൺ, ഭാര്യ ദീപ്തി, മക്കളായ ആൽഫ്രഡ്, അലക്സ് എന്നിവരെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

വാഹനാപകടത്തിൽ ഒരാൾ മരിച്ചു-മലപ്പുറം പൂക്കിപറന്പിൽ ദേശീയ പാത 17ൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക് .

മൃതദേഹം കരക്കടിഞ്ഞു-കോഴിക്കോട് കടലിൽ കുളിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു; ജിഷാദിന്റെ മൃതദേഹമാണ് ഗുജറാത്തി സ്കുളിന് സമീപം കരക്കടിഞ്ഞത് .

കാർ മറിഞ്ഞ് സ്ത്രീ മരിച്ചു-നെടുമങ്ങാട് പത്താംകല്ലിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; നെടുമങ്ങാട് സ്വദേശി ഗീതയാണ് മരിച്ചത് .

ദേശീയ വാര്‍ത്തകള്‍-

ജോൺ കെറി പ്രധാനമന്ത്രിയെ കാണും -അമേരിക്കൻ വിദേശകാര്യസെക്രട്ടറി ജോൺ കെറി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും .

പൂനെ മണ്ണിടിച്ചില്‍-പൂനെയിൽ മണ്ണിടിച്ചിലില്‍ മരണം 17 ആയി;200 പേർ കുടുങ്ങിയെന്ന് ആശങ്ക;രക്ഷാപ്രവർത്തനം തുടരുന്നു. .

കോമൺവെൽത്ത് ഗെയിംസ് വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ്-വനിതകളുടെ 58കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി കലിക്കിന് വെള്ളി . വനിതാ വിഭാഗം (53 കിലോഗ്രാം) ഗുസ്തിയിൽ ഇന്ത്യയുടെ ലളിതയ്ക്ക് വെള്ളി .

മയൂഖ ജോണി പുറത്ത്-കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ലോംഗ് ജംപിൽ നിന്ന് മലയാളി താരം മയൂഖ ജോണി പുറത്തായി; യോഗ്യത റൗണ്ടിൽ മയൂഖ ഫിനിഷ് ചെയ്തത് എട്ടാമതായി; 6.5 മീറ്റർ വേണ്ടയിടത്ത് 6.1 മീറ്റ‌ർ എത്താനെ മയൂഖയ്ക്ക് കഴിഞ്ഞുള്ളൂ .

വികാസ് ഗൗഡ ഫൈനലിൽ -ഡിസ്കസ് ത്രോയിൽ വികാസ് ഗൗഡ ഫൈനൽ റൗണ്ടിലെത്തി .

വിദേശവാര്‍ത്തകള്‍-

ഗാസ്സയില്‍ ആക്രമണം രൂക്ഷം-ഗാസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 104 പേര്‍ കൊല്ലപ്പെട്ടു;യു.എന്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാന്പില്‍ വീണ്ടും ബോംബാക്രമണം. .

പരാതിപ്പെടാം -ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം . നാലംഗ കുടുംബം മരിച്ച നിലയിൽ .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!