- Last Updated on Thursday, 06 December 2012 11:38
- Published on Wednesday, 05 December 2012 16:50
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്‍റെ മുഹമ്മദ് ഷര്‍ഷാദും ആലപ്പുഴയുടെ ഷിന്‍ഡയും വേഗമേറിയ താരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഷര്‍ഷാദ് പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാര്‍ഥിയാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ ഷില്‍ഡ ആലപ്പുഴ മുഹമ്മ എച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനിയാണ്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോടിന്‍റെ ഷഹര്‍ബാന സിദ്ദിഖിനാണ് സ്വര്‍ണ്ണം. ഷഹര്‍ബാനയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്‍റ മുഹമ്മദ് സഹിനൂറിനാണ് സ്വര്‍ണ്ണം. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോടിന്‍റെ സ്നേഹ സ്വര്‍ണം നേടി. സ്നേഹയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്‍റെ ആനന്ദ് രാജിന് സ്വര്‍ണ്ണം നേടി. 10.99 സെക്കന്‍റിലാണ് ആനന്ദ് രാജ് ഫിനിഷ് ചെയ്തത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home


