news now
- Last Updated on Thursday, 06 December 2012 11:38
- Published on Wednesday, 05 December 2012 20:26
ന്യൂഡല്‍ഹി: ചില്ലറവ്യാപാര രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടു. വിദേശ നിക്ഷേപത്തിനെതിരെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടപ്പോള്‍ 218 പേര് മാത്രമാണ് അനുകൂലിച്ചത്. പ്രമേയത്തെ എതിര്‍ത്ത് 253 പേര്‍ വോട്ടു ചെയ്തു. ആകെ 471 പേരാണ് വോട്ടുചെയ്തത്.
ലോക്സഭയില്‍ നിന്ന് ബിഎസ്പി, എസ്പി അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. ബിഎസ്പിക്കും എസ്പിക്കും കൂടി 43 അംഗങ്ങളാണ് സഭയിലുള്ളത്. ഇതോടെ പ്രതിപക്ഷപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.
വിദേശനാണ്യ വിനിമയ മാനേജ്മെന്റ് നിയമ (ഫെമ) ഭേദഗതി സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയവും ലോക്സഭ വോട്ടിനിട്ട് തള്ളി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home


