24-Apr-2014 Thursday

FLASH NEWS ജ. സി.എന്‍.രാമചന്ദ്രന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്-പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളിലെ തട്ടിപ്പ് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നു . രാജകുടുംബം നല്‍കിയ സ്വത്തുക്കളുടെ കണക്കുകള്‍ തട്ടിപ്പായിരുന്നു: ജ.രാമചന്ദ്രന്‍ നായര്‍ . ചെറിയ ക്ഷേത്രത്തില്‍ കാണുന്ന സ്വത്തുക്കള്‍ പോലും രേഖകളില്‍ ഉണ്ടായിരുന്നില്ല . അമൂല്യമായ വസ്തുക്കളുടെ കണക്കുകള്‍ ഉണ്ടായിരുന്നില്ല . ഹൈക്കോടതി സ്റ്റോക്ക് രജിസ്റ്റര്‍ നിരസിച്ചത് അതുകൊണ്ടെന്ന് ജ. രാമചന്ദ്രന്‍ നായര്‍ . ഹൈക്കോടതിയില്‍ നേരത്തേ കേസ് പരിഗണിച്ചിരുന്നത് ജ.രാമചന്ദ്രന്‍ നായരായിരുന്നു .

FLASH NEWS തീവണ്ടികൾ വൈകുന്നതിൽ പ്രതിഷേധം-എറണാകുളം സൗത്ത് റെയിൽവെസ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിക്കുന്നു . പ്രതിഷേധവുമായി ആയിരത്തോളം യാത്രക്കാർ . പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തീവണ്ടികൾ വൈകുന്നത് മണിക്കൂറുകളോളം .

കേരള വാർത്തകൾ-

പുതിയ ഭരണസമിതി-പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ ഭരണസമിതിയെ സുപ്രീം കോടതി നിയോഗിച്ചു . ക്ഷേത്ര ഭരണത്തിൽനിന്ന് രാജകുടുംബത്തെ കോടതി ഒഴിവാക്കി . ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതി . ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണം സമിതിക്ക് . സമിതിയിലെ രണ്ടംഗങ്ങളെ ജ‍‍ഡ്ജിക്ക് തീരുമാനിക്കാം . നിലവറകളുടെ താക്കോൽ ജഡ്ജിക്ക് . ഭരണസമിതിയിൽ സർക്കാരിനും പങ്കാളിത്തം . സർക്കാരിന് പ്രതിനിധിയെ നിർദ്ദേശിക്കാം . ഭരണത്തിൽ നിയമപരമായ അധികാരം വേണമെന്ന സർക്കാരിന്റെ ആവശ്യം പിന്നീട് പരിഗണിക്കും .

മൂല്യ നിർണ്ണയത്തിന് വിനോദ് റായ്-മൂല്യ നിർണയത്തിന്റെ ചുമതല മുൻ സി.എ.ജി. വിനോദ് റായ്ക്ക് . മൂല്യ നിർണ്ണയത്തിന് സമിതിയെ വേണമെങ്കിൽ വിനോദ് റായ്ക്ക് തീരുമാനമെടുക്കാം .

"ഉത്തരവ് നടപ്പാക്കും'-സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .

സ്വാഗതാർഹമെന്ന് വി.എസ്.-ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് വി.എസ്.അച്യുതാനന്ദൻ .

അനുചിതമെന്ന് മുരളീധരൻ-രാജകുടുംബത്തെ ഒഴിവാക്കിയത് അനുചിതമെന്ന് BJP സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ .

"തട്ടിപ്പ് ബോധ്യപ്പെട്ടിരുന്നു'-പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളിലെ തട്ടിപ്പ് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നെന്ന് ജ. സി.എന്‍.രാമചന്ദ്രന്‍ നായര്‍ . "രാജകുടുംബം നല്‍കിയ സ്വത്തുക്കളുടെ കണക്കുകള്‍ തട്ടിപ്പായിരുന്നു' . അമൂല്യമായ വസ്തുക്കളുടെ കണക്കുകള്‍ ഉണ്ടായിരുന്നില്ല . ഹൈക്കോടതി സ്റ്റോക്ക് രജിസ്റ്റര്‍ നിരസിച്ചത് അതുകൊണ്ടെന്ന് ജ. രാമചന്ദ്രന്‍ നായര്‍ . ഹൈക്കോടതിയില്‍ നേരത്തേ കേസ് പരിഗണിച്ചിരുന്നത് ജ.രാമചന്ദ്രന്‍ നായരായിരുന്നു .

വടക്കേനടയിൽ കൽപ്പടവുകൾ-പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭൂമിക്കടിയിൽ മൂന്ന് കൽപ്പടവുകൾ കണ്ടെത്തി . ഓട്ടോമാറ്റിക്ക് ബാരിക്കേഡ് നിർ‍മ്മിക്കാൻ കുഴിയെടുത്തപ്പോഴാണ് ഇവ കണ്ടത് . ഇതെക്കുറിച്ച് പുരാവസ്തു വകുപ്പ് വിശദമായ പഠനം നടത്തും .

തർക്കം തുടരുന്നു-ബാറുകളുടെ ലൈസൻസ് പുതുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം തുടരുന്നു . യു.ഡി.എഫ്. യോഗത്തിന് മുന്പ് പരിഹാരമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല . മദ്യ ഉപഭോഗം കുറക്കണമെന്ന നിലപാടുമായി മുന്നോട്ട് പോകുമെന്ന് വി.എം.സുധീരൻ . അഭിപ്രായം അടിച്ചേൽപ്പിക്കാനാവില്ലെന്ന് മന്ത്രി കെ.ബാബു . സർക്കാ‍ർ മദ്യലോബിക്ക് കീഴടങ്ങരുതെന്ന് ടി.എൻ.പ്രതാപൻ .

കോലം കത്തിച്ചു-INTUC സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ കോലം കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു . ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തന്പാനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത് .

റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങുന്നു-സാന്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങുന്നു . കരാറുകാര്‍ക്കുള്ള കുടിശ്ശിക 2,200 കോടിരൂപ . ടെണ്ടര്‍ വിളിച്ചാലും പണി ഏറ്റെടുക്കില്ലെന്ന് കരാറുകാര്‍ .

ഒരുമാസത്തിനകം അന്തിമ തീരുമാനം-പാലക്കാട് കോച്ച് ഫാക്ടറിക്ക് ഒരുമാസത്തിനകം അന്തിമ തീരുമാനമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ അരുണേന്ദ്രകുമാർ . ചൈനീസ് കന്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു . റീടെണ്ടറിനുള്ള സാധ്യത ഇപ്പോൾ പറയാനാകില്ലെന്നും അരുണേന്ദ്രകുമാർ .

ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി-മലപ്പുറം പരപ്പനങ്ങാടിയിൽ ഒന്നരക്കോടി രൂപയുടെ സ്വർണം എക്സൈസ് സംഘം പിടികൂടി . മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന സ്വർണമാണ് പിടിച്ചത് . മുംബൈ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ .

തൂങ്ങിമരിച്ച നിലയിൽ-മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മോഷണക്കേസിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത അനീഷയാണ് (28) മരിച്ചത് . സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ .

വിമാനം വൈകും-നാളെ പുലർച്ചെ 5.30 പുറപ്പെടേണ്ട കുവൈറ്റ് എയർവെയ്സിന്റെ തിരുവനന്തപുരം-കുവൈറ്റ് KV 332 വിമാനം വൈകിട്ട് 5.45 ന് മാത്രമേ പുറപ്പെടുകയുള്ളു .

പ്രിയപ്പെട്ട എംടി-മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എംടിക്ക് ആദരമർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന "പ്രിയപ്പെട്ട എംടി' പരിപാടി തുടരുന്നു .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ആറാം ഘട്ടം പൂർത്തിയായി-ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം പൂർത്തിയായി . തമിഴ്നാട്ടിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും ബംഗാളിലും കനത്ത പോളിംങ്ങ് . അസമിലുണ്ടായ അക്രമത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .

മോദി പത്രിക സമർപ്പിച്ചു-നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു . ഗംഗാമാതാവ് തന്നെ വാരാണസിയിലേക്ക് വിളിപ്പിച്ചതാണെന്ന് മോദി .

"മാധ്യമസൃഷ്ടി'-മോദി തരംഗം മാധ്യമസൃഷ്ടി മാത്രമാണെന്ന് മൻമോഹൻസിംഗ് .

ദേശീയ വാർത്തകൾ-

"ലോക്പാൽ സമിതി നിയമനം ഉടനില്ല'-ലോക്പാൽ സമിതി നിയമനം ഉടൻ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ . പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത് .

കായികവാർത്തകൾ-

റയൽ മാഡ്രിഡിന് ജയം-ചാന്പ്യൻ‍സ് ലീഗ് ആദ്യപാദ സെമിയില്‍ റയൽ മാഡ്രിഡിന് ജയം; . ബയേൺ മ്യൂണിക്കിനെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!