25-Jul-2014 Friday

FLASH NEWS സർക്കാർ സത്യവാങ്മൂലം നൽകി-പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകളുടെ ലൈസൻസ് റദ്ദാക്കാൻ സാവകാശം വേണം . ഒരു വർഷത്തെ സാവകാശം വേണമെന്ന് സർക്കാർ സത്യവാങ്മൂലം . പാറമടകൾ പെട്ടെന്ന് അടച്ചുപൂട്ടിയാൽ നിർമ്മാണരംഗം സ്തംഭിക്കുമെന്നും സർക്കാർ . ദേശീയ ഹരിത ട്രൈബ്യൂണലിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത് .

FLASH NEWS ഗണേഷിനെതിരെ വിജിലൻസ്അന്വേഷണം-കെ ബി ഗണേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം . തൃശ്ശൂർ വിജിലൻസ് കോടതിയാണ് ഗണേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് . തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ അഴിമതിയെന്ന് പരാതി . ഈ പരാതിയിന്മേലാണ് ഗണേഷിനെതിരെ വിജിലൻസ് അന്വേഷണം .

FLASH NEWS "പ്രതിക്ക് ഒളിത്താവളം MLA ഹോസ്റ്റൽ'-

FLASH NEWS സ്വകാര്യരംഗം ഒളിക്ക്യാമറയില്‍ പകര്‍ത്തിയ കേസ് -പ്രതി ഒളിവിൽ കഴിഞ്ഞത് MLA ഹോസ്റ്റലിൽ . പ്രതിയായ ജയചന്ദ്രനെ ഹോസ്റ്റലിനടുത്ത് വച്ച് പൊലീസ് പിടികൂടി . പ്രതി പിടിയിലായത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ . പ്രതി താമസിച്ചത് കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിൽ . പ്രതിയെ നേരത്തെ പരിചയമുണ്ടെന്ന് ശരത്ചന്ദ്രപ്രസാദ് . ജയചന്ദ്രൻ അഭിഭാഷകനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പ്രതി ബിന്ധ്യാസ് .

FLASH NEWS "അന്വേഷണം വേണമെന്ന് കോടിയേരി'-സംഭവം സ്പീക്കർ അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ . വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി .

FLASH NEWS കേസെടുക്കാൻ നിർദ്ദേശം-നടൻ ദിലീപിന്റെ സഹോദരനെതിരെ കേസെടുക്കാൻ സെൻട്രൽ എക്സൈസ് നിർദ്ദേശം . വ്യാജരേഖയുണ്ടാക്കി പണം പിൻവലിച്ചതിനാണ് നടപടി . ആലുവ പൊലീസിന് സെൻട്രൽ എക്സൈസ് നിർദ്ദേശം നൽകി .

FLASH NEWS രാജ്യസഭ 15 മിനിറ്റ് നിർത്തിവച്ചു-പ്രതിക്ക് സംരക്ഷണം നൽകിയത് ഉന്നത കോൺഗ്രസ് നേതാവെന്ന് പൊലീസ് . മുംബൈ ഭീരാക്രമണം,പാകിസ്ഥാൻ വിചാരണ നിർത്തിവച്ചതിൽ ഇന്ത്യക്ക് പ്രതിഷേധംl; ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു .

കേരള വാർത്തകൾ-

പന്തളം പീഡനക്കേസ്-പന്തളം പീഡനക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; ശിക്ഷ റദ്ദാക്കാനുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു .

കേസെടുക്കാൻ നിർദ്ദേശം-നടൻ ദിലീപിന്റെ സഹോദരനെതിരെ കേസെടുക്കാൻ എക്സൈസ് നിർദ്ദേശം; വ്യാജരേഖയുണ്ടാക്കി പണം പിൻവലിച്ചതിനാണ് നടപടി; ആലുവ പൊലീസിന് സെൻട്രൽ എക്സൈസ് നിർദ്ദേശം നൽകി .

സിബിഐ അന്വേഷണം ആവശ്യപ്പെടും-സോളാർ കേസിൽ സി ബി െഎ അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജു രാധാ കൃഷ്ണൻ; ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും;ഭാര്യ രശ്മിയുടെ മരണവും സി ബി െഎ അന്വേഷിക്കണമെന്നും ബിജുരാധാകൃഷ്ണൻ പറഞ്ഞു .

"പ്രതിക്ക് ഒളിത്താവളം MLA ഹോസ്റ്റൽ'-കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് MLA ഹോസ്റ്റലിൽ;പ്രതിയായ ജയചന്ദ്രനെ ഹോസ്റ്റലിനടുത്ത് വച്ച് പൊലീസ് പിടികൂടി; പ്രതി താമസിച്ചത് ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിൽ;പ്രതിയെ നേരത്തെ പരിചയമുണ്ടെന്ന് ശരത്ചന്ദ്രപ്രസാദ് .

വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി-കോഴിക്കോട് പന്നൂർ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി; പ്ലസ് വൺ വിദ്യാർഥിയായ ശരത്തിനാണ് മർദ്ദനമേറ്റത്; വിദ്യാർഥിയെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു .

വിദ്യാഭ്യാസമന്ത്രിയെ തടഞ്ഞു-കോഴിക്കോട് ആർട്സ് കോളേജിൽ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞുവച്ചു; കോേളജ് മാഗസിൻ പ്രകാശനച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മന്ത്രിയെ എസ്എഫ്ഐക്കാർ പ്രതിഷേധവുമായി എത്തിയത് .

കഞ്ചാവ് പിടികൂടി-തിരുവനന്തപുരത്ത് കഞ്ചാവ് പിടിച്ചു; രണ്ടര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി രാമസ്വാമിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് .

വീട് തീവച്ച് നശിപ്പിച്ചു-കാഞ്ഞിരപ്പള്ളിയിൽ വീട് തീവച്ച് നശിപ്പിച്ചു; കാക്കനാട് രഞ്ജിത്ത് ജോർജ്ജിന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്;രണ്ട് ദിവസമായി ഇവർ വീട്ടിലില്ലായിരുന്നു; ഇന്നലെ രാത്രിയാണ് അക്രമം നടന്നതെന്നാണ് സൂചന .

സർക്കാർ സത്യവാങ്മൂലം നൽകി-പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകളുടെ ലൈസൻസ് റദ്ദാക്കാൻ സാവകാശം വേണം; ഒരു വർഷത്തെ സാവകാശം വേണമെന്ന് സർക്കാർ സത്യവാങ്മൂലം;പാറമടകൾ പെട്ടെന്ന് അടച്ചുപൂട്ടിയാൽ നിർമ്മാണരംഗം സ്തംഭിക്കുമെന്നും സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകി .

ഷിജു ജയിൽമോചിതനായി-അബുദബിയിൽ ലഹരിമരുന്ന് കടത്തുകേസിൽ ജയിലിലായിരുന്ന എറണാകുളം കടമക്കുടി സ്വദേശി ഷിജു മോചിതനായി . ജോലി തേടി വിദേശത്തേക്ക് പോയ ഷിജുവിനെ ഒരു സംഘം തെറ്റിദ്ധരിപ്പിച്ച് ലഹരിമരുന്ന് കൊടുത്തുവിടുകയായിരുന്നു . ഷിജുവിന്റെ മോചനത്തിനായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു .

വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം-ഇടതുമുന്നണി വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം തുടങ്ങി . കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം . സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു .

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം-മാനദണ്ഡം ലംഘിച്ച് പ്ലസ് ടു എറണാകുളത്തും; 23 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ പഞ്ചായത്തിൽ രണ്ട് ബാച്ചുള്ള സ്കൂൾ ;എറണാകുളം പിണ്ടിമന പഞ്ചായത്തിലാണ് സ്കൂൾ അനുവദിച്ചത്; ജില്ലയിൽ പ്ലസ് വണ്ണിന് യോഗ്യത നേടിയ കുട്ടികളെക്കാൾ സീറ്റുകൾ അനുവദിച്ചു .

അന്തരിച്ചു-പി കരുണാകരൻ എംപിയുടെ പി എ, കാസർകോട് ചിറ്റാരിക്കൽ തയ്യേനി സ്വദേശി പി ബി മനോജ് (43) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം .

ദേശീയ വാർത്തകൾ-

കേന്ദ്രസർക്കാരിന് നോട്ടീസ്-രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പ്രതി നളിനി സമർപ്പിച്ചഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസയച്ചു .

ധീരരുടെ ഓർമ്മയിൽ-ഇന്ന് കാർഗിൽ വിജയ് ദിവസ്;ധീര ജവാന്മാർക്ക് ആദരമർപ്പിച്ച് രാജ്യം; കരസേനാ മേധാവി ജനറൽ ബിക്രം സിങ്ങ് ജമ്മുകാശ്മീരിലെ കാർഗിൽ യുദ്ധത്തിൽ മരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .

പാർലമെന്റിൽ പ്രസ്താവന നടത്തും-മഹാരാഷ്ട്ര സദനിലെ സംഭവത്തിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ വിശദീകരണം നൽകും . ലോക്സഭയിൽ ഇന്ന് ധനകാര്യബില്ലിൻമേലുള്ള ചർച്ച തുടരും . രാജ്യസഭയിൽ പൊതു ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി ഇന്നു മറുപടി നൽകും .

വിദേശ വാർത്തകൾ-

വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി-തക‍ർന്നുവീണ അൾജീരിയൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മാലിക്ക് സമീപം കണ്ടെത്തി . ഫ്രഞ്ച് സേനയുടെ തെരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് .

ഐക്യരാഷ്ട്രസഭ അപലപിച്ചു-ഗാസയിൽ അഭയാർത്ഥികേന്ദ്രത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു . ആക്രമണം ഞെട്ടിച്ചുവെന്നും വെടിനിർത്തലിന് ഇസ്രായേലും ഹമാസും ഉടൻ തയ്യാറാകണമെന്നും ബാൻ കി മൂൺ .

കായിക വാർത്തകൾ-

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!