- Last Updated on Friday, 07 December 2012 15:38
- Published on Friday, 07 December 2012 15:38
Asianet News Impact
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോഴവാങ്ങിയുള്ള നിയമനം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ബാഹ്യഇടപെടലുകള്‍ മെഡിക്കല്‍കോളേജിലെ താല്‍കാലിക നിയമനത്തില്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ നടത്തിയ ഉപരോധത്തെ തുടര്‍ന്ന് ആരോപണവിധേയനായ രഘുവിനെ സസ്പെന്‍റു ചെയ്തു. എന്നാല്‍ സൂപ്രണ്ടിനെതിരെ നടപടിയെടുത്തിട്ടില്ല. അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ശുപാര്‍ശചെയ്യുമെന്ന് എ ഡി എം രമാദേവി അറിയിച്ചു.
വാര്‍ത്തയെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ രവീന്ദ്രനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉപരോധിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ജീവനക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ആരോപണവിധേയനായ രഘുവിനെ സസ്പെന്‍റുചെയ്തതായി പ്രിന്‍സിപ്പള്‍ അറിയിച്ചു സൂപ്രണ്ട് മുരളീധരന്‍ നമ്പൂതിരിക്കെതിരെ അന്വേഷണം നടത്തുമെന്ന് എഡിഎം രമാദേവി ഉറപ്പുനല്‍കി. ഇതെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
രഘുവിന്‍റെ ഒത്താശയോടെ സൂപ്രണ്ടും സംഘവും നടത്തിയ രണ്ടുവര്‍ഷത്തെ താല്‍കാലിക നിയമനത്തെകുറിച്ച് അന്വേഷിക്കമമെന്നാണ് ഡിവൈഎഫ്ഐയുടെ ഇപ്പോഴത്തെ ആവശ്യം. ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home


