25-Apr-2014 Friday

FLASH NEWS യാത്രാവിമാനം റാഞ്ചാൻ ശ്രമം?-ഓസ്ട്രേലിയൻ യാത്രാ വിമാനമായ "വിർജിൻ ബ്ലൂ'വിൽ റാഞ്ചൽ ശ്രമം നടന്നതായി സൂചന . യാത്രക്കാരൻ കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറിയതായി ഇൻഡോനേഷ്യൻ അധികൃതർ . വിമാനം അടിയന്തരമായി ബാലിയിൽ ഇറക്കേണ്ടി വന്നു .

FLASH NEWS കാണാതായ തിരുവാഭരണം കിണറ്റിൽ-29 വർഷം മുൻപ് കാണാതായ തിരുവാഭരണം ഗുരുവായൂർ ക്ഷേത്രക്കിണറ്റിൽ . 1985ൽ കാണാതായ 60 ഗ്രാം തൂക്കമുള്ള നാഗപടത്താലിയാണ് കണ്ടെത്തിയത് . ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചപ്പോഴാണ് തിരുവാഭരണം കണ്ടെത്തിയത് . മൂന്നു തിരുവാഭരണങ്ങളാണ് 1985ൽ ക്ഷേത്രത്തിൽ നിന്ന് കാണാതായത് . കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമാണിത് . മുൻ മേൽശാന്തിയെയും മക്കളെയും ഇതേതുടർന്ന് നുണപരിശോധന നടത്തിയിരുന്നു .

FLASH NEWS "ഗുരുവായൂരപ്പനിൽ നിന്ന് നീതി കിട്ടി'-ഗുരുവായൂരപ്പനിൽ നിന്ന് നീതി കിട്ടിയെന്ന് 85ലെ മേൽശാന്തിയുടെ മകൻ .

FLASH NEWS "അപമാനിച്ചവർ മാപ്പുപറയണം'-കെ.കരുണാകരനെ അപമാനിച്ചവർ മാപ്പുപറയണമെന്ന് കെ.മുരളീധരൻ .

FLASH NEWS സരിത അന്വേഷണക്കമ്മീഷന് മുന്പാകെ ഹാജരായി-സോളാർ ജുഡീഷ്യൽ അന്വേഷണകമ്മീഷന് മുൻപിൽ സരിത എസ് നായർ ഹാജരായി . മൊഴിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടതിനാലാണ് ഹാജരായത് .

JUST IN-

കേരള വാർത്തകൾ-

കാണാതായ തിരുവാഭരണം കിണറ്റിൽ-29 വർഷം മുൻപ് കാണാതായ തിരുവാഭരണം ഗുരുവായൂർ ക്ഷേത്രക്കിണറ്റിൽ;1985ൽ കാണാതായ 60 ഗ്രാം തൂക്കമുള്ള നാഗപടത്താലിയാണ് കണ്ടെത്തിയത്;ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചപ്പോഴാണ് തിരുവാഭരണം കണ്ടെത്തിയത്;മൂന്നു തിരുവാഭരണങ്ങളാണ് 1985ൽ ക്ഷേത്രത്തിൽ നിന്ന് കാണാതായത്;കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമാണിത് ;മുൻ മേൽശാന്തിയെയും മക്കളെയും ഇതേതുടർന്ന് നുണപരിശോധന നടത്തിയിരുന്നു .

"ഗുരുവായൂരപ്പനിൽ നിന്ന് നീതി കിട്ടി'-ഗുരുവായൂരപ്പനിൽ നിന്ന് നീതി കിട്ടിയെന്ന് 85ലെ മേൽശാന്തിയുടെ മകൻ .

"അപമാനിച്ചവർ മാപ്പുപറയണം'-കെ.കരുണാകരനെ അപമാനിച്ചവർ മാപ്പുപറയണമെന്ന് കെ.മുരളീധരൻ .

വൈദികൻ കുട്ടിയെ പീഡിപ്പിച്ചു-തൃശൂർ ഒല്ലൂരിൽ വൈദികൻ ഒൻപത് വയസ്സുകാരിയെ പീ‍ഡിപ്പിച്ചു;സെന്റ് പോൾസ് പള്ളി വികാരി ഫാ.രാജു കൊക്കനെതിരെയാണ് പരാതി;ഈമാസം 8,11,24 തീയതികളിലാണ് സംഭവം; വൈദികനെതിരെ പൊലീസ് കേസെടുത്തു;പെൺകുട്ടിയുടെ ചിത്രങ്ങൾ വൈദികൻ മൊബൈൽ ഫോണിൽ പകർത്തി .

മാവോയിസ്റ്റ് സംഘം ഭീഷണിപ്പെടുത്തിയതായി പരാതി-വയനാട്ടിൽ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതായി പരാതി; മാനന്തവാടി ട്രാഫിക്ക് യൂണിറ്റിലെ പ്രമോദിനെ വീട്ടിൽകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി .

റിപ്പോർട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി-മാവോയിസ്റ്റുകൾ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു;വയനാട് എസ്പിയോടാണ് ആഭ്യന്തരമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത് .

ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്-സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; പാതയിരട്ടിപ്പിക്കൽ മൂലം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന് റെയിൽവേ; രണ്ടുപാസഞ്ചർ ട്രെയിനുകള്‍ റദ്ദാക്കി .

വിമാനം വൈകും-പുലർച്ചെ 5.30ന് പുറപ്പെടേണ്ട കുവൈറ്റ് എയർവെയ്സിന്റെ തിരുവനന്തപുരം-കുവൈറ്റ് KV 332 വിമാനം വൈകിട്ട് 5.45 ന് മാത്രമേ പുറപ്പെടുകയുള്ളു; സാങ്കേതിക തടസ്സമാണ് കാരണമെന്ന് വിശദീകരണം; വിമാനം വൈകുന്നതിനെതിരെ യാത്രക്കാ‍ർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു .

സർക്കാർ ആവശ്യം തള്ളി-ബാർ ലൈസൻസ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സർക്കാർ കോടതിയിൽ;എജിക്ക് അസൗകര്യം ഉള്ളതിനാൽ കേസ് മാറ്റണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്;എന്നാൽ മറ്റ് സർക്കാർ പ്ലീഡർമാർ ഉണ്ടല്ലോയെന്ന് ഹൈക്കോടതി;കേസ് ഇന്ന് ഉച്ചയ്ക്ക് 2ന് പരിഗണിക്കുമെന്നും ഹൈക്കോടതി .

അടുത്തമാസം 2ന് പരിഗണിക്കും-വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന ഹ‍ർജി പരിഗണിക്കുന്നത് ദേശീയ ഹരിത ട്രിബ്യൂണൽ മെയ് രണ്ടിലേക്ക് മാറ്റി .

സിപി ജോണിനെതിരെ പരാതി-സിപി ജോണിനും ദേവസ്വം ബോർഡ് പ്രസിഡന്റ് എം പി ഗോവിന്ദൻ നായർക്കുമെതിരെ പരാതി; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ചാണ് പരാതി; സിഎംപി സംസ്ഥാന സെക്രട്ടറി കെ ആർ അരവിന്ദാക്ഷനാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത് .

കേസ് മെയ് 9ന് പരിഗണിക്കും-ടി പി കേസ് പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ച കേസ് പരിഗണിക്കുന്നത് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മെയ് 9 ലേക്ക് മാറ്റി .

സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്-വധശിക്ഷയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി സമർപ്പിച്ച ഹ‍ർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു .

ലിബർട്ടി ബഷീറിന് പിന്തുണയുമായി വിനയൻ-ബി ഉണ്ണികൃഷ്ണന്റെ സിനിമ വിലക്കിയതിൽ തെറ്റില്ലെന്ന് സംവിധായകൻ വിനയൻ; സിനിമയിൽ വിലക്ക് കൊണ്ടുവന്നതുതന്നെ ബി ഉണ്ണികൃഷ്ണനാണ്; സൂപ്പർ സ്റ്റാറുകളെ അനുകൂലിക്കുന്നവരാണ് "മിസ്റ്റർ ഫ്രോഡി'ന്റെ വിലക്കിനെ എതിർക്കുന്നതെന്നും വിനയൻ .

ശുദ്ധജലവിതരണത്തിന് നടപടി-കാസർകോട് നഗരത്തിൽ ടാങ്കറിൽ ശുദ്ധ ജല വിതരണം നടത്താൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം; വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഉപ്പിന്റെ അംശത്തിൽ വൻ വർദ്ധന ഉണ്ടായതിനാലാണ് ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ തീരുമാനമായത്; മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി .

കോലം കത്തിച്ചു-കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തന്പാന്റെ കോലം ഐഎൻടിയുസി യുവജന വിഭാഗം പ്രവർത്തകർ കത്തിച്ചു; INTUC സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത് .

സ്വർണം പിടികൂടി-നെടുന്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 7 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി; ട്രോളി ബാഗിന്റെ പിടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്; തമിഴ്നാട് രാമനാഥ പുരം സ്വദേശി ഷേഖ് അബ്ദുള്ള പിടിയിൽ .

അന്തരിച്ചു-ആദ്യകാല സോഷ്യലിസ്സ് നേതാവ് എൻ ഗോപാലൻ മാസ്റ്റർ (91) അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാനൂർ ചെണ്ടയാടുള്ള വീട്ടുവളപ്പിൽ .

അപകടത്തിൽ രണ്ട് പേർ മരിച്ചു-എറണാകുളം മട്ടാഞ്ചേരി ബിഒടി പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ഗിരിരാജ് സിംഗിന് മുൻകൂർ ജാമ്യം -ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗിന് മുൻകൂർ ജാമ്യം; വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഗിരിരാജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു .

ദേശീയ വാർത്തകൾ-

രാജീവ് ഗാന്ധി വധക്കേസ്-പ്രതികളുടെ ശിക്ഷാ ഇളവ് ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു;ശിക്ഷ ഇളവുചെയ്താൽ പ്രതികളെ വിട്ടയക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കും;ജീവപര്യന്തം എന്നത് 14 വർഷമാണോ, ജീവിതാന്ത്യം വരെയാണോ എന്നതും പരിശോധിക്കും .

പോരാട്ടം തുടരും-രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ ജയിലിൽ നിന്ന് പുറത്തിറക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പേരറിവാളന്റെ അമ്മ അർപ്പുതാമ്മാൾ .

ഇന്ന് വിരമിക്കും-സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം ഇന്ന് വിരമിക്കും; ജസ്റ്റിസ് ആര്.എം.ലോധയാണ് പുതിയ ചീഫ് ജസ്റ്റിസ് .

വിദേശവാർത്തകൾ-

സൈനിക വിന്യാസം ശക്തിപ്പെടുത്തി-യുക്രൈനിലെ റഷ്യക്കാര്‍ക്കെതിരെയുള്ള സൈനീക നടപടിക്ക് മറുപടിയുമായി റഷ്യ; യുക്രൈൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി .

ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു-സിറിയയിൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര്‍ മരിച്ചു; പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് അലെപ്പോയിൽ നടന്ന ആക്രമണത്തെക്കുറിച്ചുളള വാർത്ത മനുഷ്യാവകാശ സംഘടനകളാണ് പുറത്തുവിട്ടത് .

ബന്ധം ദൃഢമാക്കുമെന്ന് ഒബാമ-ഇന്ത്യ,ചൈന,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ .

കായികവാർത്തകൾ-

ഐപിഎൽ വാർത്തകൾ-

കൊൽക്കത്തക്ക് ജയം-ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ രണ്ട് റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത് . ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് ഡെൽഹി ഡെയർ ഡെവിൾസിനേയും ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെയും നേരിടും .

സെവിയ്യക്കും ബെൻഫിക്കക്കും ജയം-യുറോപ്പ ലീഗ് ഫുട്ബോളിൽ വലൻസിയക്കെതിരെ സെവിയക്ക് ജയം; എതിരില്ലാത്ത രണ്ടുഗോളിനാണ് സെവിയ വലൻസിയയെ തോൽപ്പിച്ചത്; യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെൻഫിക്ക തോൽപ്പിച്ചു .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . വർധിപ്പിച്ച വാഹനനികുതി ഉടൻ പിൻവലിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ . പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യ-പാക് അതിർത്തിയിൽ ഇന്ത്യൻ സൈനികരും പാകിസ്ഥാൻ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു . തെക്കൻ ദില്ലിയിലെ വസന്ത്കുഞ്ചിലെ ചേരിപ്രദേശത്ത് തീപിടുത്തം;നിരവധി കുടിലുകൾക്ക് തീപിടിച്ചു .

നാട്ടുകാരുടെ പ്രതിഷേധം-കോട്ടയം രാമപുരത്തെ കെഎസ്ഇബി ഓഫീസ് നാട്ടുകാർ ഉപരോധിക്കുന്നു; അഞ്ചു ദിവസമായി വൈദ്യുതി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!