29-Jul-2014 Tuesday

കേരള വാർത്തകൾ-

സംസ്ഥാനത്ത് പെരുന്നാൾ ഇന്ന്-സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ഇന്ന് .

ഇന്ന് പൊതുഅവധി-പെരുന്നാൾ പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധി . ബാങ്കുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട് . കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ഹൈക്കോടതിക്കും അവധി ബാധകമാകും .

ഇന്ന് സന്ദർശിക്കും -കൊച്ചി മെട്രോ നിർമാണ പ്രദേശങ്ങൾ ഇന്ന് ഫ്രഞ്ച് സംഘം സന്ദർശിക്കും . രാവിലെ എട്ടിന് ആലുവയിലെ പുളിഞ്ചുവട് മുതലാണ് സന്ദർശനം . കൊച്ചി മെട്രോയുടെ നിർമാണ പുരോഗതി വിലയിരുത്തുകയാണ് ലക്ഷ്യം . നാലംഗസംഘമാണ് സന്ദർശനം നടത്തുന്നത് .

യോഗത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ -ഇന്നത്തെ മൂന്നാർ ഉന്നതതല യോഗത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കില്ല; ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ .

റവന്യുമന്ത്രിയുടെ വിശദീകരണം -നിയമപരമായ വിദഗ്ധോപദേശം തേടാനാണ് ഇന്നത്തെ യോഗമെന്ന് അടൂർ പ്രകാശ് . കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രി വനം വകുപ്പിനോട് അഭിപ്രായം തേടും .

കേസുകൾ നാളത്തേക്ക്-ലോകായുക്ത ഇന്ന് പരിഗണിക്കാനിരുന്ന കേസുകൾ നാളത്തേക്ക് മാറ്റിയതായി അറിയിപ്പ് . കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കാനിരുന്ന കേസുകളും നാളത്തേക്ക് മാറ്റി .

പരീക്ഷകൾ മാറ്റി-ആരോഗ്യസർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി . ബി എസ് സി നഴ്സിംഗ് തിയറി പരീക്ഷ നാളെ നടക്കും .

ഇന്ന് ബിൽ സ്വീകരിക്കും-ഇന്ന് കെഎസ്ഇബി ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുമണി വരെ ബില്ല് സ്വീകരിക്കുമെന്ന് കെഎസ്ഇബി .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ്-വനിതകളുടെ 100 മീറ്ററിൽ ബ്ലെസിംഗ് ഒകാഗ്ബരെക്ക് സ്വർണ്ണം; 10.85 സെക്കന്റിലാണ് നൈജീരിയൻ താരമായ ഒകാഗ്ബരെ ഫിനിഷ് ചെയ്തത് .

കെമാർ ബെയ്‍ലികോൾ വേഗമേറിയ താരം-ജമൈക്കയുടെ കെമാർ ബെയ്‍ലികോൾ വേഗമേറിയ താരം; 10 സെക്കന്റിലാണ് ബെയ്‍ലികോൾ 100 മീറ്റ‌ർ ഫിനിഷ് ചെയ്തത് .

JUST IN-

JUST IN-

ഛത്തിസ്ഗഡിൽ നക്സലൈറ്റുകളെ പിടികൂടി-

സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റ്-

ദേശീയ വാർത്തകൾ-ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ വീണ്ടും ആവശ്യപ്പെട്ടു; റുവാണ്ടയിലെ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ആവശ്യമുയർന്നത് .

ആക്രമണം തുടരുന്നു-

വിദേശ വാർത്തകൾ-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!