16-Apr-2014 Wednesday
img

FLASH NEWS നിർമ്മാണ പ്രവർത്തനം മുടങ്ങി-കൊച്ചി മെട്രോ പദ്ധതി-മുട്ടം യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനം രണ്ടാം ദിവസവും മുടങ്ങി . പണം കിട്ടാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്ന് സ്ഥലം ഉടമകള്‍ . അടുത്ത ചൊവ്വാഴ്ച പണം തരാമെന്ന് ജില്ലാ ഭരണകൂടം .

FLASH NEWS മദനിയുടെ ജാമ്യം-കർണാടക സർക്കാരിന് പ്രത്യേക താത്പര്യങ്ങളില്ലെന്ന് ആഭ്യന്തരമന്ത്രി കെ ജെ ജോർജ് . "സുപ്രീം കോടതി നിലപാട് അനുസരിച്ച് മുന്നോട്ടുപോകും' . കർണാടകത്തിൽ കോൺഗ്രസ് വൻഭൂരിപക്ഷം നേടുമെന്നും കെ ജെ‍ ജോ‍‍ർജ് .

കേരള വാർത്തകൾ-

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്-ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക .

ജാഗ്രതാനിർദ്ദേശം-അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 16,17,18 തീയതികളിൽ തുറക്കും; കക്കാട് ആറിനും പന്പാനദീതീരത്തും താമസിക്കുന്നവർ ജാഗ്രതപാലിക്കണം .

ചലച്ചിത്രോത്സവം തുടരുന്നു-മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരെ ആദരിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എം ടി 'പരിപാടിയുടെ ഭാഗമായ ചലച്ചിത്രോത്സവം തുടരുന്നു . കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് ഇന്നുമുതൽ പ്രദർശനം . എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ് ഇന്നത്തെ ചിത്രം . പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്, ഏവർക്കും സ്വാഗതം .

മൃതദേഹം നാട്ടിലെത്തിച്ചു-ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച മലയാളി സിആര്‍പിഎഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു;തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പുഷ്പരാജാണ് മരിച്ചത്. .

അന്തരിച്ചു-നാടകരചയിതാവും നാന മാസികയുടെ ലേഖകനുമായ പെരുമൺ മോഹനചന്ദ്രൻ (62) അന്തരിച്ചു . സംസ്കാരം ഉച്ചയ്ക്ക് 1.30ന് വർക്കല ചെറുകുന്നത്ത് നടക്കും .

വാഹനാപകടത്തിൽ ഒരു മരണം-കൊച്ചി വരാപ്പുഴയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . ബസിന്റെ ക്ലീനർ കൊടുങ്ങല്ലൂർ സ്വദേശി തന്പിയാണ് മരിച്ചത് .

നിർമ്മാണ പ്രവർത്തനം മുടങ്ങി-കൊച്ചി മെട്രോ പദ്ധതി-മുട്ടം യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനം രണ്ടാം ദിവസവും മുടങ്ങി . പണം കിട്ടാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്ന് സ്ഥലം ഉടമകള്‍ . ലാന്‍റ് റവന്യൂ കമ്മീഷണറുടെ കത്ത് കിട്ടിയാലുടന്‍ പണം കൈമാറുമെന്ന് ജില്ലാ ഭരണകൂടം .

തെരഞ്ഞെടുപ്പ് വാർത്തകൾ-

അഞ്ചാംഘട്ട പോളിംഗ് നാളെ-ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും . പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 121 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത് .

ദേശീയ വാര്‍ത്തകള്‍-

കർണാടകത്തിൽ ബസിന് തീപിടിച്ച് ആറ് മരണം-കർണാടകത്തിൽ ബസിന് തീപിടിച്ച് ആറ് മരണം; ബംഗളൂരുവിൽ നിന്ന് ഭാവനഗരെക്ക് പോയ ബസ്സിനാണ് തീപിടിച്ചത് .

അസമിൽ ട്രെയിൻ പാളം തെറ്റി-അസമിലെ മോറിഗാവിൽ ട്രെയിൻ പാളംതെറ്റി 50 പേർക്ക് പരിക്ക് . ദിമാപുർ- കമായ എക്സ്പ്രസിന്റെ 10 ബോഗികളാണ് പാളംതെറ്റിയത് .

വിദേശ വാർത്തകൾ-

യുക്രൈൻ തിരിച്ചടി തുടങ്ങി-വിഘടനവാദികൾക്ക് കീഴടങ്ങാൻ യുക്രൈൻ സർക്കാർ അനുവദിച്ച സമയപരിധി അവസാനിച്ചു . സ്ലോവിയാൻസ് നഗരത്തിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു .

തട്ടിക്കൊണ്ടുപോയി-ലിബിയയിലെ ജോർദ്ദാൻ സ്ഥാനപതി ഫവാസ് അൽ ഐറ്റാനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി .

നൂറിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി-നൈജീരിയയിൽ നൂറിലധികം പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി . നൈജീരിയയുടെ വടക്ക് കിഴക്കൻ പ്രദേശമായ ചിബോക്കിലെ ഒരു സ്കൂളിൽ നിന്നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയത് . തീവ്രവാദ സംഘടനയായ ബോക്കോ ഹാരാമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് സൂചന .

ബെർലുസ്കോണി സാമൂഹിക സേവനം അനുഷ്ഠിക്കണം-നികുതി വെട്ടിപ്പിന് വിചാരണ നേരിടുന്ന ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്കോണി ഒരു വർഷത്തെ സാമൂഹ്യ സേവനം അനുഷ്ഠിക്കാൻ കോടതി വിധിച്ചു .

കായികവാർത്തകൾ-

ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ-ഐപിഎൽ ഏഴാം സീസണിലെ ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം . യുഎഇയിലാണ് ആദ്യഘട്ട മത്സരങ്ങൾ; മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും .

സത്യവാങ്മൂലം ഇന്ന് പരിഗണിക്കും-ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ ശ്രീനിവാസൻ നൽകിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും . കാലാവധി കഴിയും വരെ ബിസിസിഐ അധ്യക്ഷനായി തുടരാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യം . ജസ്റ്റിസ് എ കെ പട്നായിക് അധ്യക്ഷനായ ബഞ്ച് ആണ് സത്യവാങ്മൂലം പരിഗണിക്കുക .

ഇംഗ്ലീഷ് പ്രീമിയർ ലീഗ്-ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി . ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ആഴ്സനലിന്റെ ജയം .

സ്പാനിഷ് കിങ്സ് കപ്പ്-സ്പാനിഷ് കിങ്സ് കപ്പിൽ ഇന്ന് എൽ ക്ലാസിക്കോ ഫൈനൽ . പുലർച്ചെ ഒരുമണിക്കാണ് റയൽമാഡ്രി‍ഡ് - ബാഴ്സലോണ ഫൈനൽ . പരിക്കേറ്റ റൊണാൾഡോ കളിക്കില്ല .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!