17-Apr-2014 Thursday
img

BREAKING NEWS ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ-സുരാജ് വെഞ്ഞാറമൂട്, രാജ്കുമാർ റാവു എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു .

FLASH NEWS "കസ്തൂരിരംഗനില്‍ അസ്വസ്ഥത തുടരുന്നു"-കസ്തൂരിരംഗന്‍ റിപ്പോർട്ടിൽ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു: കര്‍ദിനാള്‍ ആലഞ്ചേരി . കേന്ദ്രത്തില്‍ ഐക്യത്തോടെയുള്ള സര്‍ക്കാര്‍ വരണമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി .

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്-12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു . ജസ്വന്ത്സിംഗും വീരപ്പമൊയ്‍ലിയും, ദേവഗൗഡയും, യെദ്യൂരപ്പയുമടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു .

ഒഡീഷാ നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്-77 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് .

സിപിഎം സെക്രട്ടേറിയറ്റ് -വോട്ടെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും . ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് റിപ്പോർട്ടുകള്‍ യോഗം ചർച്ചചെയ്യും. .

കേരള വാർത്തകൾ-

"കസ്തൂരിരംഗനില്‍ അസ്വസ്ഥത തുടരുന്നു"-കസ്തൂരിരംഗന്‍ റിപ്പോർട്ടിന്മേലുള്ള അസ്വസ്ഥതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി . കേന്ദ്രത്തില്‍ ഐക്യത്തോടെയുള്ള സര്‍ക്കാര്‍ വരണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-മുതലമടയിലെ ആറ് ക്വാറികൾക്ക് സ്റ്റോപ് മെമ്മോ . ജില്ലാ ജിയോളജി വകുപ്പാണ് നോട്ടീസ് നൽകിയത് . പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് .

ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍-ക്ലോട്ടിംഗ്ഫാക്ടർ മരുന്ന് കാരുണ്യ ഫാര്‍മസികളില്‍ കിട്ടാനില്ല; പൊതുവിപണിയില്‍ സാധാരണക്കാരന് താങ്ങാനാകാത്ത വില . കാസര്‍കോട് ജില്ലയിലെ ഹീമോഫീലിയ രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നില്ല .

കാറിടിച്ച് മരിച്ചു -കൊയിലാണ്ടിയിൽ പത്ര ഏജന്‍റ് കാറിടിച്ച് മരിച്ചു . പി പി ബാലകൃഷ്ണനാണ് പത്രവിതരണത്തിനിടെ കാറിടിച്ച് മരിച്ചത് .

ദേശീയ വാര്‍ത്തകള്‍-

കോൺഗ്രസ് നിലപാട് അറിയിക്കും-ദില്ലി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് കോൺഗ്രസ് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും .

വിദേശ വാർത്തകൾ-

വെടിനിർത്തൽ പിൻവലിച്ചു-വെടിനിർത്തൽ തീരുമാനം പാക് താലിബാൻ പിൻവലിച്ചു . ആവശ്യങ്ങൾ പാകിസ്ഥാൻ സർക്കാർ അംഗീകരിക്കാത്തതിനാലാണ് തീരുമാനമെന്ന് താലിബാൻ . കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിൽ നിന്നാണ് താലിബാൻ പിൻവാങ്ങുന്നത് .

തെരച്ചിൽ തുടരുന്നു-ദക്ഷിണകൊറിയയില്‍ ബോട്ട് മുങ്ങി കാണാതായ 280 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു .

യുക്രൈൻ നീക്കം പാളി-റഷ്യൻ അനുകൂലികളിൽ നിന്നും കിഴക്കൻ നഗരങ്ങൾ പിടിച്ചെടുക്കാനുള്ള യുക്രൈൻ നീക്കം പാളി .

കായികവാർത്തകൾ-

ഇന്ന് ഡെൽഹി-ബാംഗ്ലൂര്‍ പോരാട്ടം-ഐപിഎല്ലിൽ ഇന്ന് ഡെൽഹി ഡെയർ ഡെവിൾസ്-ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ് പോരാട്ടം. . ആദ്യ കളിയില്‍ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിന് 41 റൺസ് ജയം .

റയൽ മാഡ്രിഡിന് ജയം-കോപ്പ ഡെൽറെ കപ്പ് റയൽ മാഡ്രിഡിന് ; ബാഴ്സലോണയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് .

ചലച്ചിത്രോത്സവം തുടരുന്നു-മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരെ ആദരിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എം ടി 'പരിപാടിയുടെ ഭാഗമായ ചലച്ചിത്രോത്സവം തുടരുന്നു . എംടിയുടെ തിരക്കഥയിൽ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത "ഓളവും തീരവും' ആണ് ഇന്നത്തെ ചിത്രം . പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്, ഏവർക്കും മാനാഞ്ചിറ സ്ക്വയറിലെ ചലച്ചിത്രോത്സവ വേദിയിലേക്ക് സ്വാഗതം .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പാക്കുന്നതില്‍ പാളിച്ചയെന്ന് രേഖകള്‍ . സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുവെന്ന് വിജിലന്‍സ് . കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് ഇന്നുമുതൽ പ്രദർശനം .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!