14-Jul-2014 Monday

BREAKING NEWS മദനി പുറത്തിറങ്ങി-ജാമ്യം കിട്ടിയ മദനി ജയിലിൽ നിന്ന് പുറത്തിറങ്ങി . സൗഖ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി . നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് മദനി . കാഴ്ചയുടെ പ്രകാശം മങ്ങുന്പോൾ നീതിയുടെ വെളിച്ചം ഉദിച്ചിരിക്കുന്നുവെന്ന് മദനി . "കോടതി പറഞ്ഞ എല്ലാ വ്യവസ്ഥകളും പാലിക്കും' . ജാമ്യം നീട്ടിക്കിട്ടാൻ സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും മദനി .

BREAKING NEWS നിരപരാധിത്വം തെളിയിക്കുെമന്ന് മദനി-"കാഴ്ച നഷ്ടപ്പെടുന്പോഴും നീതിയുടെ വെളിച്ചം തനിക്ക് കിട്ടുന്നു' .

FLASH NEWS മദനി പുറത്തിറങ്ങി-ജാമ്യം കിട്ടിയ മദനി ജയിലിൽ നിന്ന് പുറത്തിറങ്ങി . നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് മദനി . കാഴ്ചയുടെ പ്രകാശം മങ്ങുന്പോൾ നീതിയുടെ വെളിച്ചം ഉദിച്ചിരിക്കുന്നുവെന്ന് മദനി . "കോടതി പറഞ്ഞ എല്ലാ വ്യവസ്ഥകളും പാലിക്കും' . ജാമ്യം നീട്ടിക്കിട്ടാൻ സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും മദനി .

FLASH NEWS പൊലീസുകാർക്കായി PSCയുടെ ചട്ടലംഘനം-SI നിയമനത്തിനുള്ള ഉത്തരവും വിജ്ഞാപനവും അട്ടിമറിച്ചു . ഉത്തരവ് ലംഘിച്ച് രണ്ട് അപേക്ഷ നല്‍കിയവരുടെ അപേക്ഷ സ്വീകരിക്കും . ഒരേ സമയം ജനറൽ കാറ്റഗറിയിലും സര്‍വീസ് ക്വാട്ടയിലും അപേക്ഷിച്ചവര്‍ക്ക് ആനൂകൂല്യം . തീരുമാനം കമ്മീഷൻ യോഗത്തിന്‍റേത് . നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് മദനി .

കേരളവാർത്തകൾ-

പ്രതീക്ഷയോടെ മദനിയുടെ മകൻ-സുപ്രീംകോടതി ജാമ്യം നീട്ടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മദനിയുടെ മകൻ സലാഹൂദ്ദീൻ അയൂബി ഏഷ്യാനെറ്റ് ന്യൂസിനോട് .

ഹർജി പരിഗണിക്കുന്നത് മാറ്റി-അബ്ദുൾ നാസർ മദനിയെ കാണാൻ അനുമതി തേടി ഭാര്യ സൂഫിയ മദനി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് കൊച്ചി എൻഐഎ കോടതി നാളത്തേക്ക് മാറ്റി .

ഫയാസിന്റെ പങ്കിന് കൂടുതൽ തെളിവ്-സ്വര്‍ണ്ണക്കടത്ത് സംഘം മംഗലാപുരത്ത് കഴുത്തറത്ത് കൊന്ന രണ്ട് യുവാക്കളുടെ മരണത്തില്‍ ഫയാസിന്‍റെ കൂട്ടാളികള്‍ക്ക് പങ്കുണ്ടെന്നതിന് പുതിയ തെളിവുകള്‍; സ്വര്‍ണ്ണവുമായി കടന്ന യുവാക്കളെ തേടി ഫയാസിന്റെ സുഹൃത്ത് യാസിര്‍ ഗോവയിലും മുംബൈയിലും എത്തിയിരുന്നതായി മുന്‍ സ്വര്‍ണ്ണക്കടത്ത് സംഘാംഗം വെളിപ്പെടുത്തി; ബംഗലുരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഫായിസിന്‍റെ സംഘം കേരളത്തിലേക്ക് കോടികളുടെ സ്വര്‍ണ്ണം കടത്തുന്നതായും സുഹൃത്തിന്റെ വെളിപ്പെടുത്തൽ .

കൊച്ചി നഗരസഭയ്ക്ക് സിഎജിയുടെ വിമർശനം-നഗരസഭ തീരദേശപരിപാലന നിയമം വ്യാപകമായി ലംഘിച്ചതായി സിഎജി; ചട്ടം ലംഘിച്ച് ഡിഎൽഎഫ് അടക്കം 19 കെട്ടിടങ്ങൾക്ക് അനുമതി നൽകിയെന്നും സിഎജി .

അനുമതി നൽകിയത് ഉദ്യോഗസ്ഥർ-കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിയാണെന്നും ഭരണസമിതി അറിയേണ്ട കാര്യമില്ലെന്നും കൊച്ചി മേയർ . ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെങ്കിൽ നടപടി വേണമെന്ന് മേയർ ടോണി ചമ്മണി . പുതിയ കെട്ടിങ്ങൾക്ക് അനുമതി നൽകുന്നത് നിരീക്ഷിക്കാൻ സംവിധാനം കൊണ്ടുവരുമെന്നും ടോണി ചമ്മണി .

ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്-കസ്തൂരി-ഗാഡ്ഗിൽ റിപ്പോർട്ടുകളെക്കുറിച്ച് അന്തിമ തീരുമാനം ഉടനില്ല; സംസ്ഥാനങ്ങൾക്ക് പഠനം നടത്തി നിജസ്ഥിതി അറിയിക്കാൻ ഡിസംബർ വരെ സമയം നൽകും; പഠനം നടത്താൻ മഴക്കാലത്ത് തടസമുണ്ടെന്ന് ചില സംസ്ഥാനങ്ങൾ അറിയിച്ചു; സംസ്ഥാനങ്ങളുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം തുടർ നടപടികൾ .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-വട്ടിയൂര്‍ക്കാവിലെ റേഷൻ മൊത്തവിതരണ കേന്ദ്രത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു; അരി എത്തിയെന്ന് സംശയിക്കുന്ന ഗോഡൗണിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ്; ബാലരാമപുരം ഉച്ചക്കടയിലെ സന്തോഷിന്‍റെ സ്വകാര്യ ഗോഡൗണിനെതിരെയാണ് നടപടി .

സ്പീക്കർ-സുധീരൻ കൂടിക്കാഴ്ച-സ്പീക്കർ സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് ജി കാർത്തികേയൻ; കെപിസിസി പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി .

22 പ്രതികൾക്ക് ജാമ്യം-രണ്ടാം മാറാട് കലാപത്തിലെ 22 പ്രതികൾക്ക് ജാമ്യം; ജാമ്യത്തിന് ഉപാധികൾ വയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; ഹൈക്കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ച പ്രതികൾക്കാണ് ജാമ്യം .

"ഒരു മാസം ശരാശരി മൂന്ന് കസ്റ്റഡി മരണങ്ങൾ'-സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങൾ കൂടുന്നുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ . ഒരു മാസം ശരാശരി 3 കസ്റ്റഡിമരണങ്ങൾ ഉണ്ടാകുന്നെന്ന് ജസ്റ്റിസ് ജെ ബി കോശി . സ്വാധീനമുള്ളവരുടെ മരണങ്ങൾ മാത്രമേ വിവാദമാകാറുള്ളൂവെന്നും കോശി . എങ്ങനെ മരിച്ചാലും ഉത്തരവാദി സ‍ർക്കാ‍രെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ . പോയിന്റ് ബ്ലാങ്കിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ജെ.ബി കോശി .

10 സീറ്റ് കൂടി-എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലെ ഓരോ ബാച്ചിലും 10 സീറ്റുകൾ വീതം കൂട്ടി .

സർവെ നടപടി തുടങ്ങി-ആറന്മുള വിമാനത്താവള പ്രദേശത്തെ തോടുകൾ പുനഃസ്ഥാപിക്കുന്നതിന് നടപടി തുടങ്ങി; ഹൈക്കോടതി വിധി പ്രകാരമാണ് നടപടികൾ തുടങ്ങിയത് .

കേന്ദ്രം പ്രതികരിക്കണമെന്ന് സുധീരൻ-പൊതുബജറ്റിലും റെയിൽവേ ബജറ്റിലും കേരളത്തിന് സാമാന്യനീതി നിഷേധിച്ചുവെന്ന് വി എം സുധീരൻ; ഇതിനെതിരെ ബഹുജനപ്രക്ഷോഭം നടത്തുമെന്നും സുധീരൻ .

"ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം കിട്ടിയിട്ടില്ല'-തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം കിട്ടിയിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് . എയ‍ർ കേരള രൂപീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് വ്യോമയാനമന്ത്രി അശോക് ഗജപതിരാജു . പാർലമെന്റിലാണ് മന്ത്രിമാർ ഇക്കാര്യം അറിയിച്ചത് .

ചലച്ചിത്ര റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും-ചലച്ചിത്ര മേഖലയിലെ അനാവശ്യ പ്രവണതകൾ തീർക്കാൻ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി തിരുവ‌ഞ്ചൂർ രാധാകൃഷ്ണൻ .

കനത്ത മഴ-കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു .

സ്വർണ വില-സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 2660 രൂപ ആയി; പവന് 80 രൂപ കുറഞ്ഞ് 21280 രൂപ ആയി .

സ്കൂള്‍ പരിസരത്ത് പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന-അഞ്ച് പേര്‍ അറസ്റ്റില്‍, നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 127 റെയ്ഡുകള്‍ നടത്തിയെന്ന് പൊലീസ് .

ജാഗ്രതാനിർദ്ദേശം-പെരിങ്ങൽകൂത്ത് ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു .

അർദ്ധരാത്രി മുതൽ പണിമുടക്ക്-വേതന വർധനവ് ആവശ്യപ്പെട്ട് എറണാകുളത്തെ സ്വകാര്യ ബസ് തൊഴിലാളികൾ അർദ്ധ രാത്രി മുതൽ പണിമുടക്കും .

വിദേശമദ്യം പിടികൂടി-നേത്രാവതി എക്സ്പ്രസ് വഴി കടത്താൻ ശ്രമിച്ച 27 കുപ്പി വിദേശ മദ്യം ആർപിഎഫ് പിടികൂടി; ബോംബ് സ്ക്വാ‍ഡ് നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത് .

തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി-ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി; ആറ് മാസം മുന്പ് തിരുവല്ലയിൽ നിന്ന് കാണാതായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരാണ് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയത്; ആന്ധ്ര സ്വദേശികളായ ദന്പതികൾ അറസ്റ്റിൽ .

ദേശീയ വാർത്തകൾ-

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചു-പുതിയതായി അഞ്ച് ഗവർണർമാരെയാണ് പ്രഖ്യാപിച്ചത്; മുൻ കേന്ദ്രമന്ത്രി രാംനായിക് ഉത്തർപ്രദേശ് ഗവർണർ; ബി ഡി ഠണ്ഡൻ ചത്തീസ്ഗഢ് ഗവർണർ; കേസരിനാഥ് ത്രിപാഠി പശ്ചിമബംഗാൾ ഗവർണർ; ഒ.പി.കൊഹ്‍ലി ഗുജറാത്ത് ഗവർണർ; പി.സി.ആചാര്യ നാഗാലാൻഡ് ഗവർണർ .

ഖത്തറിന്റെ സഹായം തേടി -ഇറാഖിൽ ബന്ദികളാക്കിയ ഇന്ത്യക്കാരുടെ മോചനത്തിനായി ഖത്തറിന്റെ സഹായം തേടി; ഇതിനായി പ്രത്യേക ദൂതനെ ഇന്ത്യ ഖത്തറിലേക്ക് അയച്ചു; 39 ഇന്ത്യക്കാരെയാണ് ഇറാഖിൽ സുന്നി വിമതർ ബന്ദികളാക്കിയിരിക്കുന്നത് .

ട്രായ് നിയമഭേദഗതി ബിൽ പാസായി-അണ്ണാ ഡിഎംകെയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസും ബില്ലിനെ അനുകൂലിച്ചു; കോണ്‍ഗ്രസ് ഒറ്റപ്പെട്ടു; ഇടതുപക്ഷം ഇറങ്ങിപ്പോയി .

രാജ്യത്തെ നാണയപ്പെരുപ്പം കുറഞ്ഞു-മെയ് മാസത്തിൽ 6.01 ആയിരുന്ന നാണയപ്പെരുപ്പം ജൂണിൽ 5.43 മൂന്നായി കുറഞ്ഞു .

വധശിക്ഷയ്ക്ക് സ്റ്റേ-ദില്ലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു .

ബ്രിക്സ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം-ആറാമത് ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിൽ ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്; ഇന്നും നാളെയുമായി ഫോർട്ടെലസയിലും ബ്രസീലിയയിലുമായാണ് ഉച്ചകോടി നടക്കുന്നത്; ബ്രിക്സ് ബാങ്കിന്റെ രൂപീകരണത്തെകുറിച്ചും മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായുമുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും .

വിദേശവാർത്തകൾ-

ഗാസയിൽ ആക്രമണം രൂക്ഷം-ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു; ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 187 കവി‌‌ഞ്ഞു . ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ രക്ഷാസമിതി; അടുത്ത 24 മണിക്കൂറിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി .

നദീം ഗോർഡിമർ അന്തരിച്ചു-നൊബേൽ ജേതാവ് നദീം ഗോർഡിമർ (90) അന്തരിച്ചു ; 1991 ൽ സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചിരുന്നു .

ലോകകപ്പ് വാർത്തകൾ-

ജർമ്മനി ജേതാക്കൾ-അർജന്റീനയെ തോൽപ്പിച്ച് ജർമ്മനി ലോകചാന്പ്യൻമാരായി (1-0); എക്സ്ട്രാ ടൈമിൽ മരിയോ ഗോട്സെ നേടിയ ഗോളാണ് ജർമ്മനിക്ക് ജയമൊരുക്കിയത്; നിശ്ചിതസമയത്ത് രണ്ട് ടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല .

മാരക്കാനയിൽ ജർമ്മൻസൂര്യോദയം-ജർമ്മനി കിരീടം നേടുന്നത് 24 വർഷങ്ങൾക്ക് ശേഷം; ജർമ്മനിയുടെ നാലാം ലോകകിരീടം .

മെസ്സിക്കെതിരെ മറഡോണ-മെസ്സിക്ക് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടാനുള്ള അർഹതയില്ലെന്ന് മറഡോണ . തീരുമാനത്തിന് പിന്നിൽ ഫിഫയുടെ വാണിജ്യതാത്പര്യമെന്ന് മറ‍ഡോണ .

ജയവർദ്ധനെ വിരമിക്കുന്നു-ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർദ്ധനെ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു; ദക്ഷിണാഫ്രിക്കയ്ക്കും പാകിസ്ഥാനുമെതിരായ ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം വിരമിക്കുമെന്ന് ജയവർദ്ധനെ .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

JUST IN-

മദനി ഇന്ന് മോചിതനായേക്കും-സുപ്രീംകോടതി ജാമ്യം അനുവദിച്ച പിഡിപി നേതാവ് അബ്ദുൾനാസർ മദനി ഇന്ന് മോചിതനായേക്കും .

മദനിക്കെതിരായ അറസ്റ്റ് വാറണ്ട് പിൻവലിച്ചു-കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വാറണ്ടാണ് പിൻവലിച്ചത്; സ്ഫോടക വസ്തു നിരോധനനിയമപ്രകാരമായിരുന്നു വാറണ്ട്; സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് വാറണ്ട് പിൻവലിച്ചത് . എറണാകുളം എസിജെഎം കോടതിയും മദനിക്കെതിരായ വാറണ്ട് പിൻവലിച്ചു . 1992ൽ ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വാറണ്ടാണ് പിൻവലിച്ചത് .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!