31-Jul-2014 Thursday

BREAKING NEWS ബ്ലാക്ക്മെയിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ-"വെഞ്ഞാറമൂട്ടിലെ ആത്മഹത്യ ബ്ലാക്ക്മെയിൽ സംഘത്തിന്റെ ഭീഷണിയെ തുടർന്ന്' .

BREAKING NEWS കേസിലെ സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട്-ഭീഷണിയെ തുടർന്ന് രവി മാനസിക സംഘർഷത്തിലായിരുന്നെന്ന് സാക്ഷി . "കിടപ്പറരംഗങ്ങൾ ഭാര്യയെ കാണിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി' . "കശുവണ്ടി വ്യവസായിക്ക് പുറമേ തടിവ്യവസായിയും വലയിൽ കുടുങ്ങി' . റുക്സാനയുടെ കയ്യിൽ അശ്ലീല സിഡികൾ ഉണ്ടെന്നും സാക്ഷി . പരാതിക്കാരൻ സജിയും താനും CD കണ്ടെന്നും സാക്ഷിയുടെ വെളിപ്പെടുത്തൽ .

FLASH NEWS നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്-ലോട്ടറി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് നന്ദകുമാർ . ഇതനുസരിച്ചാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും നന്ദകുമാർ .

FLASH NEWS പ്ലസ് ടുവിൽ ഹൈക്കോടതി -അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹാജരാക്കണം . ഉത്തരവ് നാളെ ഹാജരാക്കണമെന്ന് ഹൈക്കോടതി . മാനദണ്ഡങ്ങൾ മറികടന്നാണ് ബാച്ചുകൾ അനുവദിച്ചതെന്ന ഹർജിയിലാണ് ഉത്തരവ് .

FLASH NEWS ബ്ലാക്ക്മെയിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ-"വെഞ്ഞാറമൂട്ടിലെ ആത്മഹത്യ ബ്ലാക്ക്മെയിൽ സംഘത്തിന്റെ ഭീഷണിയെ തുടർന്ന്' . ഏക സാക്ഷി വിൽസൺ പെരേര ഏഷ്യാനെറ്റ് ന്യൂസിനോട് . ഭീഷണിയെ തുടർന്ന് രവി മാനസികസംഘർഷത്തിലായിരുന്നെന്ന് സാക്ഷി . റുക്സാനയുടെ കയ്യിൽ അശ്ലീല സിഡികൾ ഉണ്ടെന്നും വിൽസൺ പെരേര .

കേരള വാർത്തകൾ-

ലോട്ടറി ഡയറക്ടർ എം നന്ദകുമാറിനെ മാറ്റി-മുൻ നികുതി കമ്മീഷണർ രബീന്ദ്രകുമാർ അഗർവാൾ പുതിയ ഡയറക്ടർ;ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ താൻ ആവശ്യപ്പെട്ടിരുന്നതായി നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

അറസ്റ്റ് ചെയ്തു-ഗുണ്ടാ ലിസ്റ്റിൽപ്പെട്ട തൃശ്ശൂർ നാട്ടിക സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ .

ഹെറോയിനുമായി പിടിയിലായി -തലശ്ശേരിയിൽ 5 ലക്ഷം രൂപയുടെ ഹെറോയിനുമായി ഒരാളെ പിടികൂടി ചാലാട് സ്വദേശി സാദിഖാണ് പിടിയിലായത് .

കേസ് തെളിവെടുപ്പ്-ബ്ലാക്ക് മെയിലിഗ് കേസിലെ മുഖ്യപ്രതി ജയചന്ദ്രനെ അൽപ്പസമയത്തിനകം തിരുവനന്തപുരത്ത് എത്തിക്കും; വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും; കേസിലെ ഒന്നും രണ്ടു പ്രതികളായ രുക്സാനയും ബിന്ദ്യാസ് തോമസും ബ്ലാക്ക് മെയിലിംഗ് നടത്താനായി ഉപേയാഗിച്ച ഫ്ലാറ്റുകളിലും ആഡംബര ഹോട്ടലുകളിലും ജയചന്ദ്രനെ തെളിവെടുപ്പിനായി എത്തിക്കാനാണ് പൊലീസിന്‍റെ പദ്ധതി .

പാര്‍ട്ടി പുനസംഘടന ചര്‍ച്ച-പാര്‍ട്ടി പുനസംഘടന ചര്‍ച്ച ചെയ്യുന്നതിനുള്ള കെ.പി.സി.സി യോഗം തുടങ്ങി ;പുനസംഘടനാ മാനദണ്ഡം തീരുമാനിക്കും;എം.എല്‍.എ ഹോസ്റ്റല്‍ വിഷയത്തിൽ ശരത് ചന്ദ്ര പ്രസാദിന് വിശദീകരണത്തിന് അവസരം നല്‍കാനും സാധ്യത .

മാവോയിസ്റ്റ് ബന്ധം-സ്വിസ് പൗരന്‍റെ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കിട്ടിയതായി പോലീസ് .

മൃതദേഹം കരക്കടിഞ്ഞു-കോഴിക്കോട് കടലിൽ കുളിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു; ജിഷാദിന്റെ മൃതദേഹമാണ് ഗുജറാത്തി സ്കുളിന് സമീപം കരക്കടിഞ്ഞത് .

സൗകര്യങ്ങളില്ലാത്ത പൊലീസ് പരാതി അതോറിറ്റി -ജില്ലാ പൊലീസ് പരാതി അതോറിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല; അതോറിറ്റിക്ക് വാഹനം, ഓഫീസ്, സ്റ്റാഫ് എന്നിവ അനുവദിച്ചിട്ടില്ല; മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ സിറ്റിംഗ് മുടങ്ങുന്നു .

ദേശീയ വാര്‍ത്തകള്‍-

നിയമഭേദഗതി ബിൽ ഇന്ന് പാർലമെന്റില്‍-ഇൻഷുറൻസ് നിയമഭേദഗതി ബിൽ ഇന്ന് പാർലമെന്റ് പരിഗണിക്കും; ഇടതുപക്ഷം ബില്ലിനെ എതിർക്കും;രാജ്യസഭയിൽ കോൺഗ്രസ് എതിർക്കില്ലെന്ന പ്രതീക്ഷയില്‍ ബി .ജെ.പി .

ജോൺ കെറി പ്രധാനമന്ത്രിയെ കാണും -അമേരിക്കൻ വിദേശകാര്യസെക്രട്ടറി ജോൺ കെറി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും .

പൂനെ മണ്ണിടിച്ചില്‍-പൂനെയിൽ മണ്ണിടിച്ചിലില്‍ മരണം 17 ആയി;200 പേർ കുടുങ്ങിയെന്ന് ആശങ്ക;രക്ഷാപ്രവർത്തനം തുടരുന്നു. .

കോമൺവെൽത്ത് ഗെയിംസ് വാർത്തകൾ-

ഗുസ്തിയിൽ ഇന്ത്യയ്ക്ക് നിരാശ-ഗുസ്തിയിൽ ഇന്ത്യയ്ക്ക് നിരാശ; 4 ഇന്ത്യൻ താരങ്ങൾക്കും സ്വർണമില്ല; സത്യവർദ്ധ് കദിയനും, ബജ്റംഗിനും സാക്ഷി മാലിക്കിനും, ലളിതക്കും വെള്ളി മെഡൽ മാത്രം .

ടിന്റു ലൂക്ക ഇന്നിറങ്ങും-വനിതകളുടെ 800 മീറ്റർ സെമിയിൽ ടിന്റുലൂക്ക ഇന്നിറങ്ങും;ഇന്ത്യൻ സമയം രാത്രി 11.20നാണ് സെമി ഫൈനൽ .

വികാസ് ഗൗഡ ഫൈനലിൽ -ഡിസ്കസ് ത്രോ ഫൈനൽ മത്സരം ഇന്ന് നടക്കും; ഇന്ത്യൻ പ്രതീക്ഷകൾ വികാസ് ഗൗഡയിൽ; രാത്രിയാണ് മത്സരം .

മെഡൽ പട്ടിക-34 സ്വർണ്ണവും 34 വെള്ളിയും 29 വെങ്കലവുമായി ഇംഗ്ലണ്ട് ഒന്നാമത്; ഓസ്ട്രേലിയ രണ്ടാമത്; കാനഡ മൂന്നാം സ്ഥാനത്ത്; 10 സ്വർണ്ണവും 19 വെള്ളിയും 12 വെങ്കലവുമുള്ള ഇന്ത്യ മെഡൽപ്പട്ടികയിൽ ആറാം സ്ഥാനത്താണ് .

വിദേശവാര്‍ത്തകള്‍-

ഗാസ്സയില്‍ ആക്രമണം രൂക്ഷം-ഗാസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 104 പേര്‍ കൊല്ലപ്പെട്ടു;യു.എന്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാന്പില്‍ വീണ്ടും ബോംബാക്രമണം. .

പരാതിപ്പെടാം -ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം .

JUST IN-

പ്രതിഷേധം-തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതാ ബിഷപ്പ് ഹൗസിന് മുന്നിൽ ഒരു വിഭാഗം സഭാ വിശ്വാസികളുടെ പ്രതിഷേധം ; പ്ലസ് ടു പുതിയ ബാച്ചിനായി പുതുക്കുറിശ്ശി സെന്റ് മൈക്കിൾസ് സ്കൂളിനെ ശുപാർശ ചെയ്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!