life
By Web Desk | 04:40 PM June 12, 2017
ഇന്ത്യക്കാരുടെ ഹണിമൂണ്‍ ബാങ്കോക്കിലാവണം; 5 കാരണങ്ങള്‍

Highlights

* ഇന്ത്യക്കാരുടെ ഹണിമൂണ്‍ ബാങ്കോക്കിലാവണം

* 5 കാരണങ്ങള്‍

നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. അതിനാല്‍ നമ്മള്‍ തെരെഞ്ഞടുക്കുന്ന സ്ഥലങ്ങളും അങ്ങനെയുള്ളതാവണം. റൊമാന്‍റിക് സ്പോട്ടുകളും അഡ്വഞ്ചറസ് സ്‍പെയിസുകളും ചരിത്രം ഉറങ്ങുന്ന ഇടങ്ങളും ഷോപ്പിംഗിന്‍റെ വിസ്‍മയം ഒളിപ്പിച്ചു വച്ച ഇടങ്ങളുമൊക്കെ എല്ലാവരും തെരെഞ്ഞെടുക്കുന്നത് അതുകൊണ്ടു തന്നെയാണ്.

പുതുതായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ഭൂരിപക്ഷം ഇന്ത്യന്‍ ദമ്പതികളോട് ചോദിച്ചാലും തായ്‍ലന്‍റും ബാങ്കോക്കും അവരുടെ ഇഷ്‍ട ഇടങ്ങളായിരിക്കും. ഈ ബുദ്ധനഗരം ഇന്ത്യന്‍ ദമ്പതികളെ മാടിവിളിക്കുന്നതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അവയില്‍ ചിലതാണ് താഴെ പറയുന്നത്.

ആദായകരമായ ഹണിമൂണ്‍ പാക്കേജുകള്‍
ബാങ്കോക്കിലേക്കുള്ള ഹണിമൂണ്‍ പാക്കേജുകള്‍ അമ്പരപ്പിക്കുന്ന വിധം ലാഭകരമാണെന്നതാണ് ഇന്ത്യക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിന്‍റെ പ്രധാന കാരണം. രാജസ്ഥാനിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിക്കുന്നതിലും കുറഞ്ഞ ചിലവില്‍ ബാങ്കോക്കില്‍ പോയിവരാം. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ കേവലം 100 ഡോളറില്‍ താഴെ മതിയാവും.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‍കൂബ ഡൈവിംഗ്
പസഫിക് സമുദ്രത്തിന്‍റെ മനോഹാരിതയിലേക്ക് സ്‍കൂബ ഡൈവിംഗ് ബാങ്കോക്ക് വാഗ്ദാനം ചെയ്യുന്നു. ഏയ്‍ഞ്ചല്‍ ഫിഷ്, ബാറ്റ് ഫിഷ്, ഗ്രൂപ്പര്‍, സ്റ്റിങ്ങേഴ്സ്, ബാരാക്കുഡ, റാസ്, ബട്ടര്‍ ഫ്ലാ ഫിഷ്, ക്രാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൗതുകലോകം കാണാം.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വഴിയോര ഭക്ഷണശാലകള്‍
വഴിയോരത്തെ ഭക്ഷണശാലകളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ബാങ്കോക്കിലെ തെരുവോരങ്ങള്‍ ഇത്തരം രുചിക്കൂട്ടുകളാല്‍ സമ്പന്നമാണ്. വിഭവസമൃദ്ധമായ കടല്‍ വിഭങ്ങള്‍  അവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിരക്കേറിയ നഗരത്തിലൂടെ ബോട്ട് യാത്ര
കിഴക്കിന്‍റെ വെനീസ് എന്നാണ് ബാങ്കോക്ക് അറിയപ്പെടുന്നത്. കനാലുകളാണ് ബാങ്കോക്ക് നഗരജീവിതത്തെ പരസ്‍പരം ബന്ധിപ്പിക്കുന്നത്. ഈ കനാലുകളുടെയൊക്കെ ഇരുകരകളും ജനപഥങ്ങളാണ്. ട്രാഫിക് ബ്ലോക്കില്‍ പെടാതെ നിങ്ങളെ നഗരം മുഴുവന്‍ ചുറ്റിക്കാണിക്കാന്‍ ലോങ്ങ് ടെയില്‍ ബോട്ടുകള്‍ ഈ കനാലുകളില്‍ കാത്തിരിപ്പുണ്ട്. പ്രാദേശിക ജനജീവിതത്തിന്‍റെ കാഴ്ചകളിലേക്കാവും ഈ ബോട്ടു യാത്രകള്‍ നിങ്ങളെ നയിക്കുന്നത്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രാന്‍ഡ് പേള്‍ ക്രൂയിസിലെ സൂര്യാസ്‍തമനം
മനോഹരമായ സൂര്യാസ്‍തമനത്തിന്‍റെ നേര്‍ക്കാഴ്ചയും ബാങ്കോക്കില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. ചാവോ ഫ്രയാ നദിക്കരയില്‍ നിന്നും ചക്രവാളത്തിനപ്പുറത്തേക്ക് സൂര്യന്‍ മറഞ്ഞുപോകുന്ന ആ കാഴ്ച ഒരു മായക്കാഴ്ച പോലെ നിങ്ങള്‍ക്കു കാണാം.

ഇന്നു തന്നെ ബാങ്കോക്ക് യാത്രക്ക് ബുക്ക് ചെയ്യുക. നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ആകര്‍ഷകമായ പാക്കേജുകള്‍ എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നു. ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Show Full Article


Recommended


bottom right ad