കുട്ടികളില്ലാത്തതിന് ചികിത്സ തേടി; സത്യം തിരിച്ചറിഞ്ഞ് ദമ്പതികള്‍ ഞെട്ടി
life
By Web Desk | 06:46 PM Sunday, 16 April 2017
  • ഐ.വി.എഫ് ചികിത്സയുടെ ഭാഗമായി നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ദമ്പതികള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്

വാഷിംഗ്ടണ്‍: കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ ദമ്പതികള്‍ ശരിക്കും ആ യാഥാര്‍ത്ഥ്യം അറിഞ്ഞ് ഞെട്ടിത്തരിച്ചുപോയി. തങ്ങള്‍ സഹോദരനും സഹോദരിയുമാണെന്നായിരുന്നു ആ സത്യം. കുട്ടികളുണ്ടാകുന്നതിനുള്ള ഐ.വി.എഫ് ചികിത്സയുടെ ഭാഗമായി നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ദമ്പതികള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. 

മിസിസിപ്പിയിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് പേരുടെയും ഡി.എന്‍.എ സാമ്പിളിലെ സാമ്യതയില്‍ സംശയം തോന്നിയാണ് ലാബ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആദ്യം ദമ്പതികള്‍ തമ്മില്‍ ഫസ്റ്റ് കസിന്‍ ബന്ധമാണെന്ന് ലാബ് അധികൃതര്‍ കരുതി. നേരത്തെ അപ്രകാരം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ വയറ്റില്‍ പിറന്ന സഹോദരനും സഹോദരിയുമാണ് ഈ ദമ്പതികളെന്ന് വിശദമായ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. 

1984ല്‍ ജനിച്ച ഇരുവരും ഇരട്ട സഹോദരങ്ങളായിരുന്നു. മതാപിതാക്കള്‍ മരിച്ചതിന് ഷേം ഇരുവരെയും ഓരോ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോളജ് പഠനകാലത്ത് കണ്ടുമുട്ടിയ സഹോദരനും സഹോദരിയും പ്രണയത്തിലായി. ബന്ധമൊന്നും അറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികളുടെ മുഖഛായയിലെ സാമ്യത്തെക്കുറിച്ച് നേരത്തെ പലരും പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നു.

Show Full Article