- Last Updated on Tuesday, 19 February 2013 15:09
- Published on Tuesday, 11 December 2012 21:37
അയനം
മഴയത്ത്
നിറഞ്ഞൊഴുകുന്ന നിളയുടെ കരയില്‍
ഒരുകുഞ്ഞുകുന്നിമണി
അവള്‍ മഴയെനോക്കി, പുഴയെയും
മഴയെ അവള്‍ അച്ഛായെന്ന് വിളിച്ചാര്‍ത്തു
പുഴയെ അമ്മേയെന്നും
പുഴ മഴയെ നോക്കി
മഴ കുന്നിമണിക്കുഞ്ഞിനേയും
അവളുടെ കരിനീലമിഴിയില്‍
ഒരിക്കല്‍കൂടി കുസൃതിതെളിഞ്ഞു
ചിരിച്ച്, കുറുമ്പുകാട്ടി
അവള്‍ പതുക്കെകൈനീട്ടി
മഴയും പുഴയും അപ്പോള്‍ ഒന്നിച്ച് ഒഴുകാന്‍ തുടങ്ങി
അവളുടെ ഒരുകയ്യെ മഴ നനച്ചു; മറ്റേതിനെ പുഴയും
ഓര്‍മകള്‍

മരണത്തിലേക്ക് നടന്നടുക്കുന്നവരുടെയുള്ളില്‍
അവസാനമായി സ്പന്ദിച്ചുമറയുന്ന ഓര്‍മ ഏതായിരിക്കാം?
തീവ്രപ്രണയത്തിന്റെ?തീരാത്തവിരഹത്തിന്റെ?
ഓര്‍മയില്‍ മായാത്ത താമരക്കണ്ണുകളുടെ?
വിരല്‍ സ്പര്‍ശങ്ങള്‍ മായ്ച്ച കടല്ത്തിരകളുടെ?
വിടരാതെ മറഞ്ഞ നക്ഷത്രരാവുകളുടെ?
വിരല്‍ പിടിച്ചു നടത്തിയ വസന്തവീഥികളുടെ?
നെറുകയിലാദ്യം പകര്‍ന്ന ആര്‍ദ്ര ചുംബനത്തിന്റെ?
കരിഞ്ഞുപോയ കണ്ണീര്‍ച്ചാലുകള്‍ക്കുമപ്പുറം
മറയാന്‍ മറക്കുന്ന ഓര്‍മ ഏതായിരിക്കാം?
മരണത്തിലേക്ക് നടക്കുന്നവരുടെ
വിരല്‍ പിടിച്ച് നടക്കുന്നതേതോര്‍മയായിരിക്കാം?

മഞ്ജുഷ വിശ്വനാഥ്
Add comment
Article Calendar
May 2013 |



Home


