പി.എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു
money

പി.എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു

By Web Desk | 11:36 AM April 20, 2017

നികുതി രഹിത ഗ്രാറ്റുവിറ്റി തുക ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് വെയ്ക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ദില്ലി: തൊഴിലാളികളുടെ പി.എഫ് പലിശ നിരക്ക് 2016-17 വര്‍ഷത്തേക്ക് 8.65 ശതമാനമാക്കി കുറച്ചു. പലിശ നിരക്ക് സംബന്ധിച്ച പി.എഫ് ട്രസ്റ്റി ബോര്‍ഡിന്റെ ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പലിശ നിരക്ക് 8.80 ശതമാനമായിരുന്നു. പുതിയ പലിശ നിരക്ക് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഇന്ന് പ്രഖ്യാപിച്ചത്. നാല് കോടി ഉപഭോക്താക്കള്‍ക്ക് പുതിയ പലിശനിരക്ക് ബാധകമാക്കിക്കൊണ്ട് പുതിയ ഉത്തരവ് ഉടനെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. നികുതി രഹിത ഗ്രാറ്റുവിറ്റി തുക ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് വെയ്ക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ 20 ലക്ഷം രൂപയായി നികുതി രഹിത ഗ്രാറ്റുവിറ്റി തുക ഉയരും.

Show Full Article
RECOMMENDED