സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരികള്‍ സമരത്തിലേക്ക്
money
By Web Desk | 02:42 PM Friday, 17 March 2017

വാങ്ങല്‍ നികുതി ഈടാക്കുന്നത് തുടര്‍ന്നാല്‍ വ്യാപാരവുമായി മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി

സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കേരള ജുവല്ലേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.നികുതി പിന്‍വലിക്കുന്ന വിഷയം നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടതില്‍ പ്രതീക്ഷയുണ്ടെന്നും സ്വര്‍ണ്ണ വ്യാപാരികള്‍ കോഴിക്കോട് പറഞ്ഞു.

വാങ്ങല്‍ നികുതി അന്യായമായാണ്  അടിച്ചേല്‍പ്പിക്കുന്നതെന്നാണ് സ്വര്‍ണ്ണ വ്യാപാരികളുടെ പരാതി. ഇത് വാണിജ്യ നികുതി നിയമത്തിന്റെ ലംഘനവുമാണ്. അതിനാല്‍ അശാസ്‌ത്രീയമായ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വിഷയം നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട നടപടി സ്വാഗതാര്‍ഹമാണ്. സബ്ജക്ട് കമ്മിറ്റി അനുകൂല തീരുമാനം എടുക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

വാങ്ങല്‍ നികുതി ഈടാക്കുന്നത് തുടര്‍ന്നാല്‍ വ്യാപാരവുമായി മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.സ്വര്‍ണ്ണ കച്ചവടം നിയമവിധേയമായി നടത്താന്‍ സര്‍ക്കാര്‍ വ്യവസ്ഥ ഉണ്ടാക്കണം. അനധികൃത വ്യാപാരം,കള്ളക്കടത്ത് തുടങ്ങിയ പ്രവണതകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Show Full Article