ജി.എസ്.ടി വരുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികളെ തടയണമെന്ന് തോമസ് ഐസക്
money

ജി.എസ്.ടി വരുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികളെ തടയണമെന്ന് തോമസ് ഐസക്

By Web Desk | 01:34 PM April 18, 2017

ചരക്ക് സേവന നികുതി നിയമം വരുമ്പോൾ നിലവിൽ സംസ്ഥാനങ്ങൾക്ക് ലോട്ടറികളുടെ മേലുള്ള നിയന്ത്രണം ഇല്ലാതാകും

ദില്ലി: അന്യസംസ്ഥാന ലോട്ടറികൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരാൻ ചരക്ക് സേവന നികുതി നിയമത്തിൽ വ്യവസ്ഥ വേണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി നിയമം വരുമ്പോൾ നിലവിൽ സംസ്ഥാനങ്ങൾക്ക് ലോട്ടറികളുടെ മേലുള്ള നിയന്ത്രണം ഇല്ലാതാകും .ഇക്കാര്യം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, വിഷയം ജി.എസ്.ടി കൗൺസിൽ ചർച്ച ചെയ്യാമെന്ന് അരുൺ ജെയ്‍റ്റ്‍ലി ഉറപ്പു നൽകിയതായും തോമസ് ഐസക്ക് വ്യക്തമാക്കി. റവന്യൂ വരുമാനം ഗണ്യമായി കുറഞ്ഞതും, മദ്യ ഷാപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന വിധി ഉണ്ടാക്കിയ നഷ്ടവും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
RECOMMENDED