കൊച്ചി ഗാന്ധിനഗറില്‍ ട്രിനിറ്റിയുടെ പുതിയ അപ്പാര്‍ട്ട്മെന്‍റ് സിറ്റാഡെല്‍
money
By Web Desk | 12:25 AM Friday, 09 December 2016

2/3 ബിഎച്ച്കെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ ട്രിനിറ്റി സിറ്റാഡെല്‍ (CITADEL) എന്ന ഈ പ്രോജക്റ്റിന്റെ വില്‍പന ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ ട്രിനിറ്റിയുടെ പുതിയ പ്രോജക്‌ട് വരുന്നു. കൊച്ചിയിലെ ഗാന്ധിനഗറിലാണ് ആഡംബര സൗകര്യങ്ങളുമായി ട്രിനിറ്റി ബില്‍ഡേഴ്‌സിന്റെ സിറ്റാഡെല്‍ എന്ന അപ്പാര്‍ട്ട്മെന്റ് പ്രോജക്‌ട്. 2/3 ബിഎച്ച്കെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ ട്രിനിറ്റി സിറ്റാഡെല്‍ (CITADEL) എന്ന ഈ പ്രോജക്റ്റിന്റെ വില്‍പന ആരംഭിച്ചിട്ടുണ്ട്.

നിര്‍മ്മാണത്തിലെ ഉന്നത ഗുണനിലവാരവും, അത്യാധുനിക സൗകര്യങ്ങളുമാണ് ട്രിനിറ്റി പ്രോജക്‌ടുകളെ വേറിട്ടുനിര്‍ത്തുന്നത്. ഇതിനോടകം ഉപഭോക്താക്കളുടെ വിശ്വാസ്യതയാര്‍ജ്ജിച്ച ട്രിനിറ്റി പ്രോജക്‌ടുകളുടെ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തി തന്നെയാണ് സിറ്റാഡെലും തയ്യാറാക്കിയിരിക്കുന്നത്. ആധുനിക നഗര സൗകര്യങ്ങള്‍ എളുപ്പം ആസ്വദിക്കാന്‍ കഴിയുന്ന വളരെ നല്ല ഒരു ലൊക്കേഷനിലാണ് ട്രിനിറ്റി സിറ്റാഡെല്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഷോപ്പിംഗ്‌ മാളുകള്‍, സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ തൊട്ടടുത്ത് തന്നെയുണ്ട് എന്നതാണ് ഈ പ്രോജക്‌ടിന്റെ മറ്റൊരു സവിശേഷത.

ആധുനികതയും പരമ്പരാഗത ശൈലിയും ഇടകലര്‍ത്തിയുള്ള വളരെ മനോഹരമായ എക്സ്റ്റീരിയറും ആകര്‍ഷകമായ ഫ്ലോര്‍ പ്ലാനിംഗുമാണ് ഈ പ്രോജക്റ്റിനെ ആകര്‍ഷകമാക്കുന്നത്. ട്രിനിറ്റി സിറ്റാഡെലിന്റെ G+4 അപ്പാര്‍ട്ട്മെന്‍റില്‍  കമ്യൂണിറ്റി സെന്‍റര്‍, ഹെല്‍ത്ത് ക്ലബ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ബിസിനസ് സെന്‍റര്‍,  ചില്‍ഡ്രന്‍സ് പ്ലേ ഏരിയ  തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്.

പ്രത്യേക പ്രീ ലോഞ്ച് ഓഫറായി ട്രിനിറ്റി സിറ്റാഡെലിലെ ഏതാനും യൂണിറ്റുകള്‍ സ്ക്വയര്‍ ഫീറ്റിന് 4650 രൂപ നിരക്കില്‍ ഇപ്പോള്‍ ലഭ്യമാണ്. കൊച്ചി ഗാന്ധി നഗറില്‍ ഒരു ലക്ഷ്വറി ഫ്ലാറ്റ് ലഭിക്കുന്ന ഏറ്റവും ആകര്‍ഷകമായ തുകയാണിത്. ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും, ബുക്കിംഗിനും ബന്ധപ്പെടാം- +91 9846011111 വാട്സ് ആപ്- +91 98466 58300

Show Full Article
COMMENTS

Currently displaying comments and replies