അമേരിക്കയെ ദീര്‍ഘനാളായി അലട്ടിക്കൊണ്ടിരിക്കുന്ന ഫിസ്കല്‍ ക്ലിഫ് പ്രശ്നത്തില്‍ സെനറ്റിന് അനുകൂലനിലപാട്. ഇതു സംബന്ധിച്ച
ന്യൂയോര്‍ക്ക്: അമേരിക്കയെ ദീര്‍ഘനാളായി അലട്ടിക്കൊണ്ടിരിക്കുന്ന ഫിസ്കല്‍ ക്ലിഫ് പ്രശ്നത്തില്‍ സെനറ്റിന് അനുകൂലനിലപാട്. ഇതു സംബന്ധിച്ച ബില്‍ അമേരിക്കന്‍ സെനറ്റില്‍ പാസായി. ഇനി റിപ്പബ്ളിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ബില്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വോട്ടിനിടും.
അമേരിക്കയില്‍ മാന്ദ്യമകറ്റാന്‍ നടപ്പാക്കിയ നികുതിയിളവുകളും പൊതുചെലവ് വര്‍ധനയും ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. ഇങ്ങനെ ചെയ്തപ്പോള്‍ ധനക്കമ്മി ക്രമാതാതീതമായി കൂടി. ധനക്കമ്മി കുറയ്ക്കാനായി നികുതികള്‍ വര്‍ധിപ്പിക്കേണ്ടി വരും. ഇതാണ് ഫിസ്കല്‍ ക്ലിഫ് എന്നറിയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒബാമ നിര്‍ദ്ദേശിക്കുന്ന നികുതിവര്‍ധന റിപ്പബ്ളിക്കന്മാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. റിപ്പബ്ളിക്കന്‍ കക്ഷിയുടെ നിര്‍ദ്ദേശം ഡമോക്രാറ്റുകളും അംഗീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമവായത്തിന്‍റെ സൂചനകള്‍ നല്‍കി സെനറ്റില്‍ ബില്‍ പാസായിരിക്കുന്നത്.
അടിയന്തിരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ പദ്ധതിയനുസരിച്ച് മധ്യവര്‍ഗത്തിന് നിലവിലുള്ള നികുതികളില്‍ മാറ്റമുണ്ടാവില്ല. നാലു ലക്ഷം ഡോളറിന് മുകളില്‍ വാര്‍ഷികവരുമാനമുള്ള വ്യക്തികളും നാലരലക്ഷം ഡോളറിലേറെ വരുമാനമുള്ള ദമ്പതികക്കും ഇനി മുതല്‍ നികുതി നല്‍കേണ്ടി വരും. 24 ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധവകുപ്പിനുള്ള ചെലവ് വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Add comment
Article Calendar
May 2013 |

National Top News
- ജമാത്തെ ഇസ്ലാമി ജിഹാദ് വളര്‍ത്തുന്നുവെന്ന മുംബൈ പൊലീസ് സര്‍ക്കുലര്‍ വിവാദത്തില്‍
- പി.സി.സി അധ്യക്ഷന്മാര് മന്ത്രിമാരാകുന്ന പതിവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
- നവ്ജ്യോത് സിംഗ് സിദ്ധു ബി.ജെ.പി വിടുന്നു ?
- സഹായത്തിന് ഒറ്റ വണ്ടിയും നിര്‍ത്തിയില്ല; ചോര വാര്‍ന്ന് റോഡില്‍ കിടന്ന യുവതിയും കൈക്കുഞ്ഞും മരിച്ചു
- ദിഗ്വിജയ് സിംഗിന്റെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി
- അയോദ്ധ്യ പ്രക്ഷോഭത്തില്‍ പശ്ചാത്തപിക്കേണ്ടെന്ന് അദ്വാനി
- ലോക റെക്കോര്‍ഡിനു വേണ്ടി മുടിക്കെട്ടില്‍ തൂങ്ങി നദി കടക്കുന്നതിനിടെ പ്രമുഖ സാഹസികാഭ്യാസി മരിച്ചു
- വിവാദ പ്രസ്താവന: രാജിവെയ്ക്കില്ലെന്ന് അജിത്ത് പവാര്‍
- ശാരദ ഗ്രൂപ്പ് കേസ്: കേന്ദ്രം അന്വേഷിക്കും
- സിബിഐക്ക് വിശ്വാസ്യത ഏറുന്നതായി രാഷ്ട്രപതി
ARCHIVED ARTICLES
- ► 2013 (50)


Home