ഐഎസ്ആര്‍ഒ ചാരവൃത്തിക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കുടുക്കാന്‍ എ കെ ആന്‍റണി
ഐഎസ്ആര്‍ഒ ചാരവൃത്തിക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കുടുക്കാന്‍ എ കെ ആന്‍റണി കൂട്ടുനിന്നിട്ടില്ലെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതിനോട് ആന്‍റണിക്ക് യോജിപ്പില്ലായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ കെ ആന്‍റണിക്ക് താല്‍പര്യമില്ലായിരുന്നു. എ ഗ്രൂപ്പിന്‍റെ പ്രസ്താവനകളെല്ലാം ആന്‍റണിയുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും കുര്യന്‍ പറഞ്ഞു.
ചാരവൃത്തിക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരന്‍റെ മകന്‍ കെ മുരളീധരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചാരക്കേസ് വീണ്ടും രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയായി മാറിയത്. ചാരക്കേസിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളീധരന്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
Antony had no role in spycase, says PJ Kurien
Malayalam Latest News Current news malayalam Asianet news ISRO spy case Kerala politics A K Antony K Karunakaran
Add comment
Article Calendar
May 2013 |

National Top News
- ജമാത്തെ ഇസ്ലാമി ജിഹാദ് വളര്‍ത്തുന്നുവെന്ന മുംബൈ പൊലീസ് സര്‍ക്കുലര്‍ വിവാദത്തില്‍
- നവ്ജ്യോത് സിംഗ് സിദ്ധു ബി.ജെ.പി വിടുന്നു ?
- പി.സി.സി അധ്യക്ഷന്മാര് മന്ത്രിമാരാകുന്ന പതിവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
- സഹായത്തിന് ഒറ്റ വണ്ടിയും നിര്‍ത്തിയില്ല; ചോര വാര്‍ന്ന് റോഡില്‍ കിടന്ന യുവതിയും കൈക്കുഞ്ഞും മരിച്ചു
- ദിഗ്വിജയ് സിംഗിന്റെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി
- അയോദ്ധ്യ പ്രക്ഷോഭത്തില്‍ പശ്ചാത്തപിക്കേണ്ടെന്ന് അദ്വാനി
- വിവാദ പ്രസ്താവന: രാജിവെയ്ക്കില്ലെന്ന് അജിത്ത് പവാര്‍
- ലോക റെക്കോര്‍ഡിനു വേണ്ടി മുടിക്കെട്ടില്‍ തൂങ്ങി നദി കടക്കുന്നതിനിടെ പ്രമുഖ സാഹസികാഭ്യാസി മരിച്ചു
- ശാരദ ഗ്രൂപ്പ് കേസ്: കേന്ദ്രം അന്വേഷിക്കും
- സിബിഐക്ക് വിശ്വാസ്യത ഏറുന്നതായി രാഷ്ട്രപതി
ARCHIVED ARTICLES
- ► 2013 (50)


Home