വി എസ് അച്യൂതാനന്ദന്‍ രാജിവെയ്ക്കണമെന്ന് പി സി ജോര്‍ജ്ജ്

    User Rating:  / 0

കൊച്ചി: ഡാറ്റാ സെന്‍റര്‍ റിലയന്‍സിന് വിട്ടുകൊടുത്തതില്‍ മാപ്പ് പറഞ്ഞ് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണമെന്ന് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ടെണ്ടര്‍ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് വിഎസ് അച്യുതാനന്ദന്‍ ഡാറ്റാ സെന്റര്‍ നടത്തിപ്പും പരിപാലനവും റിലയന്‍സിന് നല്‍കിയതെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ടെണ്ടര്‍ പോലും ഇല്ലാതെ കരാര്‍ നല്‍കിയ യുഡിഎഫ് സര്‍ക്കാരിന്‍രെ നടപടിയെ കുറിച്ച് മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് മാത്യു നിലപാട് വ്യക്തമാക്കണമെന്നും പി സി ജോര്‍ജ്ജ് കൊച്ചിയില്‍ ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ വിരമിക്കാന്‍ പ്രായമാകുമ്പോള്‍ പുതിയ ലാവണങ്ങള്‍ തേടിപ്പോകുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഭൂമിദാനക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് പി സി ജോര്‍ജിന്റെ പരാമര്‍ശം. രാഷ്ട്രീയക്കാരുടെ തെരുവ് പ്രസംഗം പോലെയല്ല ജഡ്ജ്‌മെന്റ് എഴുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

International Top News