29-Jul-2014 Tuesday

BREAKING NEWS വിധി സാന്റിയാഗോ മാർട്ടിന് അനുകൂലം-സിക്കിം സർക്കാരിന്റെ ലോട്ടറി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി .

BREAKING NEWS ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി-സാന്റിയാഗോ മാർട്ടിന് അനുകൂലമായാണ് വിധി . എല്ലാ ലോട്ടറികളും നിരോധിക്കാതെ സിക്കിം ലോട്ടറി മാത്രം നിരോധിക്കാനാകില്ല .

FLASH NEWS ഷൂട്ടിങ്ങിൽ ഇന്ത്യക്ക് രണ്ടുമെഡൽ കൂടി-50മീ എയർറൈഫിൾ ത്രീ പൊസിഷനിൽ രാജ്പുതിന് വെള്ളി; നാരംഗിന് വെങ്കലം .

FLASH NEWS ഗുസ്തിയിൽ ഇന്ത്യക്ക് സ്വർണം-പുരുഷൻമാരുടെ 57കിലോഗ്രാം വിഭാഗത്തിൽ അമിത് കുമാർ സ്വർണം നേടി .

FLASH NEWS "ലോട്ടറി കേസ്: വീഴ്ച പരിശോധിക്കണം'-സർക്കാർ അഭിഭാഷകൻ തോറ്റുകൊടുത്തതാണോ എന്ന് പരിശോധിക്കണം: ടിഎൻ പ്രതാപൻ . ന്യൂസ് അവറിലാണ് പ്രതാപന്റെ പ്രതികരണം . വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും പ്രതാപൻ .

FLASH NEWS ഇന്ത്യക്ക് ഒന്പതാം സ്വർണം -വനിതാഗുസ്തി 48 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷിന് സ്വർണം . ഇംഗ്ലണ്ടിന്റെ യാന റെട്ടിഗനെയാണ് വിനേഷ് തോൽപ്പിച്ചത് . മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തെത്തി . കോമൺവെൽത്ത് ഗെയിംസ് ഹോക്കി: ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചു .

FLASH NEWS ഇന്ത്യക്ക് വെള്ളി-25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യയുടെ ഹർപ്രീത് സിംഗിന് വെള്ളി .

FLASH NEWS സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്.-മൂന്നാർ കോടതി വിധിയെക്കുറിച്ച് സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്. . അപ്പീലോ റിവ്യു പെറ്റീഷനോ എന്നതിൽ പോലും തീരുമാനമെടുക്കാനാകുന്നില്ല .

FLASH NEWS ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം-പുരുഷന്മാരുടെ ട്രാപ്പ് വിഭാഗത്തിൽ മാനവ്ജിത് സന്ധുവാണ് വെങ്കലം നേടിയത് .

FLASH NEWS "പഠിച്ച ശേഷം പ്രതികരണം'-ലോട്ടറി വിധി: പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ധനമന്ത്രി കെ എം മാണി . കോമൺവെൽത്ത് ഗെയിംസ് . ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത് .

JUST IN-

JUST IN-

കേരള വാർത്തകൾ-

മൂന്നാർ വിധിയെ ചോദ്യം ചെയ്യും-മൂന്നാർ വിധിയെ സർക്കാർ കോടതിയിൽ ചോദ്യം ചെയ്യും;കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം;അപ്പീൽ പോകണോ റിവ്യൂ പെറ്റീഷൻ നൽകണോ എന്ന് ആലോചിക്കും;വിധിപ്പകർപ്പ് കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി;കോടതി സ്റ്റേ ഇല്ലാത്ത ഭൂമി ഒഴിപ്പിക്കാനും തീരുമാനം .

സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്.-മൂന്നാർ കോടതി വിധിയെക്കുറിച്ച് സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്.;അപ്പീലോ റിവ്യു പെറ്റീഷനോ എന്നതിൽ പോലും തീരുമാനമെടുക്കാനാകുന്നില്ലെന്നും വി.എസ്.അച്യുതാനന്ദൻ .

മൂന്നാർ ട്രിബ്യൂണൽ പ്രവർത്തനം സർ‍ക്കാർ അട്ടിമറിച്ചു-ട്രിബ്യൂണൽ നിയമത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ ഭേദഗതി ഇതുവരെ നടപ്പാക്കിയില്ല; 2011ൽ ഹൈക്കോടതിയിൽ സർക്കാ‍ർ പറഞ്ഞ ഭേദഗതിയാണ് നടപ്പാക്കാതിരുന്നത്; സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് ട്രിബ്യൂണൽ നിയമം ഉണ്ടാക്കിയത്; നിയമത്തിലെ അപാകതകൊണ്ട് പ്രദേശത്തെ മുഴുവൻ വസ്തു തർക്കങ്ങളും ട്രിബ്യൂണലിന്റെ പരിധിയിലാണ്; ട്രിബ്യൂണൽ മെയ് മാസം വരെ തീർപ്പാക്കിയത് 5 കേസുകൾ മാത്രമെന്ന് വിവരാവകാശ രേഖ .

ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി-സിക്കിം സർക്കാരിന്റെ ലോട്ടറി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; ഇവരുടെ ലൈസൻസിനുള്ള അപേക്ഷ പരിഗണിക്കാനും സുപ്രീംകോടതി ഡിവിഷൻ ബഞ്ച് കേരള സർക്കാരിന് നിർദ്ദേശം നൽകി .

ഈദ് ഗാഹിൽ പങ്കെടുക്കാൻ അനുവദിച്ചില്ല-അബ്ദുൾ നാസർ മദനിയെ ഈദ് ഗാഹിൽ പങ്കെടുക്കാൻ പൊലീസ് അനുവദിച്ചില്ല; കർണാടക പൊലീസാണ് മദനിയെ വിലക്കിയത്; മദനി ആശുപത്രി വിട്ട് പുറത്ത് പോകാൻ പാടില്ലെന്ന് പൊലീസ് .

"പൊലീസ് നടപടി വേദനാജനകം'-ഈദ്ഗാഹിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിൽ ദുഃഖമുണ്ടെന്ന് മദനി; പൊലീസ് നടപടി സുപ്രീംകോടതിയിൽ അറിയിക്കുമെന്നും മദനി ഏഷ്യാനെറ്റ് ന്യൂസിനോട് .

പ്ലസ് ടുവിൽ പുതിയ വെളിപ്പെടുത്തൽ-മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പാലാ രൂപത ;പുതുപ്പള്ളിയിൽ അധികബാച്ച് അനുവദിച്ചത് മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരമെന്ന് ഫാദർ ജെയിംസ് കൊച്ചയ്യൻകനാൽ ഏഷ്യാനെറ്റ് ന്യൂസിനോട് .

തെളിവുകൊണ്ടുവന്നാൽ +2 കോഴ അന്വേഷിക്കാം-തെളിവ് കൊണ്ടുവന്നാൽ പ്ലസ്ടു കോഴയെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി കെ സി ജോസഫ്; പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത് ശാസ്ത്രീയമായാണെന്നും മന്ത്രി .

വിവാഹമോചനത്തെക്കുറിച്ച് മഞ്ജു വാര്യർ-വിവാഹമോചനത്തെ കുറിച്ച് മഞ്ജു ഫെയ്സ് ബുക്കിൽ;തീരുമാനം വ്യക്തിപരമെന്ന് മഞ്ജു; വിവാഹമോചനത്തിന് സുഹൃത്തുക്കളാണ് ഉത്തരവാദികൾ എന്ന വാർത്ത പ്രചരിക്കുന്നതിൽ ദുഖമുണ്ടെന്നും മഞ്ജു .

കൊച്ചി മെട്രോ-ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയുടെ ആദ്യഗഡു സെപ്തംബറിൽ പ്രതീ്ക്ഷിക്കുന്നതായി കെ എം ആർ എൽ. . രണ്ടാം ഘട്ടത്തിനുള്ള വായ്പയും ഫ്രഞ്ച് ഏജൻസിയിൽ നിന്നും പ്രതീക്ഷിക്കുന്നു . കോഴിക്കോട്- തിരുവനന്തപുരം മോണോറെയിൽ സംബന്ധിച്ച് ഫ്രഞ്ച് വികസന ഏജൻസിയുമായി ചർച്ച നടത്തിയെന്നും കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ്ജ് കൊച്ചിയിൽ പറഞ്ഞു. . പത്രങ്ങളിലെ അറിയിപ്പ് കണ്ടിട്ടാകും ഇയാൾ പരിപാടിക്കെത്തിയതെന്നും അനുസ്മരണ സമിതി ജോയിന്റ് കൺവീനർ അജിതൻ .

ഫ്രഞ്ച് സംഘം സന്ദർശനം നടത്തി-കൊച്ചി മെട്രോ നിർമ്മാണ പ്രദേശങ്ങൾ ഫ്രഞ്ച് സംഘം സന്ദർശിച്ചു . ആലുവയിലെ പുളിഞ്ചുവട് മുതലാണ് സന്ദർശനം തുടങ്ങിയത് . കൊച്ചി മെട്രോയുടെ നിർമാണ പുരോഗതി വിലയിരുത്തുകയാണ് ലക്ഷ്യം . നാലംഗ സംഘമാണ് സന്ദർശനം നടത്തിയത് .

പ്ലസ്ടു കോഴ വിവാദം-പ്ലസ്ടു കോഴ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ ഡിജിപിക്ക് കത്തയച്ചു;കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെട്ടു .

പ്ലസ്ടു അനുവദിക്കാത്തതിൽ പ്രതിഷേധം-പ്ലസ്ടു അനുവദിക്കാത്തതിൽ ഓർത്തഡോക്സ് സഭയ്ക്ക് പ്രതിഷേധം . പത്തനംതിട്ട കിഴവല്ലൂർ സെന്റ് ജോ‍ർജ് ഹൈസ്കൂളിന്റെ അപേക്ഷ പരിഗണിച്ചില്ല .

കേസുകൾ നാളത്തേക്ക്-ലോകായുക്ത ഇന്ന് പരിഗണിക്കാനിരുന്ന കേസുകൾ നാളത്തേക്ക് മാറ്റിയതായി അറിയിപ്പ് . കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കാനിരുന്ന കേസുകളും നാളത്തേക്ക് മാറ്റി .

സ്വിസ് പൗരൻ കസ്റ്റഡിയിൽ-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്വിസ് പൗരനെ കസ്റ്റഡിയിലെടുത്തു; ജൊനാഥൻ ബോൾട്ടിനെ തൃശൂർ വലപ്പാട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത് . കലൈശൽവൻ, അനുരൂപ്, ബിനു എന്നിവരാണ് പൊലീസ് പിടിയിലായത് . ജൊനാഥനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു . ക്ഷണപ്രകാരമല്ല സിനോജ് അനുസ്മരണത്തിൽ ജൊനാഥൻ പങ്കെടുത്തതെന്ന് സിനോജ് അനുസ്മരണ സമിതി ജോയിന്റ് കൺവീനർ .

മുഖ്യമന്ത്രിയെ കണ്ടു-അബുദാബിയിൽ ജയിലിൽ നിന്ന് മോചിതനായ ഷിജുവിന്റെ അമ്മ മുഖ്യമന്ത്രിയെ കണ്ടു; നാട്ടിലേക്ക് തിരിച്ചെത്താൻ ഷിജുവിന്റെ പാസ്പോർട്ട് ശരിയാക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി .

ചുമതലയേറ്റു-വി സത്യശീലൻ കൊല്ലം ഡിസിസി പ്രസിഡന്റായി ചുമതലയേറ്റു; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തന്പാൻ എന്നിവർ ചടങ്ങിലെത്തിയില്ല .

യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി -പെരുന്പഴുതൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എസ് ജോഷിയെ പുറത്താക്കി; നടപടി ബ്ലാക്ക്മെയിൽ കേസ് പ്രതി ജയചന്ദ്രനെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ .

3 പേർ പിടിയിൽ-കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 3 പേർ കൂടി പിടിയിൽ;കലൈശൽവൻ,അനുരൂപ്,ബിനു എന്നിവരാണ് പൊലീസ് പിടിയിലായത്; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി .

അറസ്റ്റിൽ-എറണാകുളം ഡിസിസി സെക്രട്ടറിയെ പോസ്റ്ററൊട്ടിച്ച് അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ . ഡിസിസി സെക്രട്ടറി പിഡി മാര്‍ട്ടിനെതിരെയാണ് പോസ്റ്റര്‍ ഒട്ടിച്ചത് . പോസ്റ്ററൊട്ടിച്ച വര്‍ഗീസ് ജോര്‍ജ്ജിനെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത് .

വാഹനാപകടം-മലപ്പുറം ചെമ്മാട് ബൈക്കപകടത്തിൽ ഒരാൾ മരിച്ചു . വലിയങ്ങാടി ഹാരിസിൻറെ മകൻ ആദിൽ (15) ആണ് മരിച്ചത് .

വാഹനാപകടം-ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു;സുഗേഷ്(29),രാജേഷ്(26)എന്നിവരാണ് മരിച്ചത് .

നാളെ ഹർത്താൽ -ക്വാറി മാഫിയകൾക്ക് അനുകൂല നിലപാടെടുത്ത പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കിളിമാനൂരിൽ നാളെ ഹർത്താൽ .

ദേശീയ വാർത്തകൾ-

ജനിതകവിളകള്‍ക്കെതിരെ ആർഎസ്എസ്-നെല്ലുൾപ്പെടെ പതിനഞ്ച് ജനിതകവിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റി നല്‍കിയ അനുമതി അംഗീകരിക്കാനാകില്ലെന്നും തീരുമാനം പിൻവലിക്കണമെന്നും ആര്‍എസ്എസ് .

ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കും-ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം; ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുകയാണെന്നും വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീൻ ;80 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ മടങ്ങും; ഇവരിലധികവും നഴ്സുമാരാണെന്നും സയ്യിദ് അക്ബറുദ്ദീൻ .

ബാംഗ്ലൂർ പീഡന കേസ്-ബംഗലൂരുവിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു . ലാൽ ഗിരി, വസിം പാഷ എന്നീ കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത് . നേരത്തെ അറസ്റ്റിലായ സ്കേറ്റിങ്ങ് ഇൻസ്ട്രക്ടർക്ക് ഇതുമായി ബന്ധമില്ലെന്ന് പൊലീസ് .

തപസ്പാലിനായി പശ്ചിമബംഗാൾ സർക്കാർ-വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി തപസ്പാലിനെതിരെ കേസെടുക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പശ്ചിമബംഗാൾ സർക്കാരിന്റെ തീരുമാനം .

വിദേശ വാർത്തകൾ-

ആൻഡമാനിൽ ഭൂചലനം-ആൻഡമാനിൽ നേരിയ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പില്ല .

ഗാസ ആക്രമണം-അഭയാർത്ഥി ക്യാംപിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 7 കുട്ടികളടക്കം 8 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ഇതുവരെ കൊല്ലപ്പെട്ടത് 230 കുട്ടികൾ .

കോമൺവെൽത്ത് ഗെയിംസ്-

വേഗമേറിയ താരങ്ങൾ-പുരുഷന്മാരുടെ 100 മീറ്ററിൽ ജമൈക്കയുടെ കെമാർ ബെയ്‍ലികോളിന് സ്വർണം; വനിതകളുടെ 100 മീറ്ററിൽ നൈജീരിയൻ താരം ബ്ലെസിംഗ് ഒകാഗ്ബരെക്ക് സ്വർണ്ണം . 10 സെക്കന്റിൽ ബെയ്‍ലികോളും 10.85 സെക്കന്റിൽ ഒകാഗ്ബരെയും ഫിനിഷ് ചെയ്തു . നൈജീരിയൻ ഭാരോദ്വഹന താരം ചിക്ക അമല ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു;16കാരിയായ ചിക്ക 53 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. .

"പഠിച്ച ശേഷം പ്രതികരണം'-

ജൊനാഥനെ റിമാൻഡ് ചെയ്തു-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!