24-Jul-2014 Thursday

FLASH NEWS ബാർ ലൈസൻസ് കേസ്-വിവേചനം കാട്ടിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ . ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത് താൽകാലികം മാത്രമെന്നും സർക്കാർ . മദ്യനയം രൂപീകരിച്ചതിന് ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കുവെന്നും സർക്കാർ . യോഗ്യതയില്ലാത്ത ബാറുകളെയാണ് പട്ടികയിൽ നിന്ന് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നതെന്നും സർക്കാർ .

FLASH NEWS ഉമ്മൻ ചാണ്ടി - സോണിയ കൂടിക്കാഴ്ച-മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു .

FLASH NEWS "അന്യനാട്ടുകാരിയല്ലെന്ന് സാനിയ'-തന്നെ അന്യനാട്ടുകാരിയായി ചിത്രീകരിക്കരുതെന്ന് സാനിയ മിർസ . താൻ എന്നും ഇന്ത്യക്കാരിയായിരിക്കുമെന്നും സാനിയ മിർസ .

FLASH NEWS ഭാസ്കരനെ ആശുപത്രിയിലേക്ക് മാറ്റുന്നു-വയനാട്ടിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നു . ആരോഗ്യവകുപ്പിലെയും പട്ടികവർഗ ക്ഷേമവകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി . ഏറാട്ടുകുണ്ട് കോളനിയിലെ ഭാസ്കരന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത് . കേന്ദ്രസ‍ർക്കാരിനെ കേരളം പ്രശംസിച്ചതിൽ സന്തോഷമുണ്ടെന്നും വിദേശകാര്യമന്ത്രി .

FLASH NEWS ബാലകൃഷ്ണപിള്ളയുമായി സൗഹൃദം മാത്രം-വാളകം കേസിലെ ആരോപണവിധേയൻ മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് . ബാലകൃഷ്ണപിള്ളയുമായി തനിക്കുള്ളത് സൗഹൃദം മാത്രം . കേസിലെ സാക്ഷിക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ട് . നാർക്കോഅനാലിസിസ് ഉൾപ്പടെ ഏത് പരിശോധനക്കും തയ്യാർ . സിബിഐയുടെ നുണപരിശോധനക്ക് വിധേയനായിട്ടുണ്ടെന്നും മനോജ് .

FLASH NEWS ഉമ്മൻ ചാണ്ടിയെ പ്രശംസിച്ച് സുഷമാ സ്വരാജ്-ഇറാഖിൽനിന്ന് നഴ്സുമാരെ തിരിച്ചെത്തിക്കാൻ ഉമ്മൻ ചാണ്ടി നല്ല സഹകരണം നൽകി .

FLASH NEWS മുരളിയെ പിന്തുണച്ച് ചെന്നിത്തല-കെ.മുരളീധരൻ പ്രാപ്തിയുള്ള നേതാവാണെന്ന് രമേശ് ചെന്നിത്തല . അർഹമായ സ്ഥാനം വേണമെന്ന മുരളിയുടെ ആവശ്യത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം .

FLASH NEWS 60 പേർ മരിച്ചു-ഇറാഖിൽ തടവുകാരുമായി പോയ ബസ് തീവ്രവാദികൾ ആക്രമിച്ചു . തടവുകാരടക്കം 60 പേർ മരിച്ചു . ബസിന് നേരെ ബോംബെറിഞ്ഞശേഷം അക്രമികൾ വെടിവയ്ക്കുകയായിരുന്നു . ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് അടുത്താണ് സംഭവം .

കഞ്ചാവ് പിടികൂടി-കുറ്റിപ്പുറത്ത് അഞ്ചരകിലോ കഞ്ചാവ് പിടികൂടി; 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

കേരള വാർത്തകൾ-ദില്ലിയിലെത്തിയത് പുനഃസംഘടനാ ചർച്ചയ്ക്കല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . സോണിയാ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി .

മുരളീധരൻ ഹൈക്കമാന്റിനോട്-പാർട്ടിയിൽ അർഹമായ സ്ഥാനം വേണമെന്ന് കെ.മുരളീധരൻ . മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് മുരളീധരൻ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു .

മുഖ്യമന്ത്രി മനസ് തുറക്കട്ടെ-പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം മനസ് തുറക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി . UDFലെ രണ്ടാമത്തെ കക്ഷി ലീഗാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും കുഞ്ഞാലിക്കുട്ടി .

അധ്യക്ഷസ്ഥാനം പിടിച്ചുവാങ്ങി-കൊല്ലം DCC അധ്യക്ഷസ്ഥാനം തന്റെ കയ്യിൽ നിന്ന് പിടിച്ചുവാങ്ങിയതെന്ന് പ്രതാപവർമ്മ തന്പാൻ . പിടിച്ചുവാങ്ങിയാൽ തിരിച്ചുകൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രതാപവർമ്മ തന്പാൻ .

ഫീസ് കൂട്ടാനാകില്ല-സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ഏകപക്ഷീയമായി ഫീസ് കൂട്ടാനാകില്ലെന്ന് സുപ്രീം കോടതി . ഫീസ് കൂട്ടുന്നത് സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാകണം . പ്രവേശനം സർ‍ക്കാർ പട്ടികയിൽനിന്ന് വേണമെന്നും നിർദേശം .

ഹർജി നൽകി-ദിലീപും മ‌ഞ്ജു വാര്യരും വിവാഹമോചനത്തിനുള്ള സംയുക്തഹർജി നൽകി . ഹർജി ഈമാസം 27ന് പരിഗണിക്കും . ജീവനാംശം വേണ്ടെന്ന് മഞ്ജു . ആർക്കൊപ്പം താമസിക്കണമെന്ന് മകൾക്ക് തീരുമാനിക്കാമെന്നും മഞ്ജു വാര്യർ .

അമ്മയെ കുത്തിക്കൊന്നു-കോഴിക്കോട് അമ്മയെ മകൻ കുത്തിക്കൊന്നു . മണപ്പുറം തുറയൂർ സ്വദേശി ആമിനയാണ് മരിച്ചത് . മകൻ നൗഫലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു .

ദേശീയ വാർത്തകൾ-

പാളത്തിലെ ദുരന്തം-തെലങ്കാനയിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് 20 മരണം . 10 കുട്ടികളുടെ നില ഗുരുതരം . അപകടം നടന്നത് മേഥകിലെ ആളില്ലാ ലെവൽക്രോസിൽ . നന്ദേദ് പാസഞ്ചർ എക്സ്പ്രസാണ് ബസിലിടിച്ചത് .

സാനിയക്കെതിരെ ബിജെപി-സാനിയ മിർസയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറാക്കിയതിനെതിരെ ബിജെപി . സാനിയ പാകിസ്ഥാന്റെ മരുമകളെന്ന് ബിജെപി .

വിദേശ വാർത്തകൾ-

ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു-ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിൽ മരിച്ചവരുടെ എണ്ണം 678 ആയി . ഒന്നര ലക്ഷത്തിലധികം പേരാണ് അഭയാർത്ഥികളായത്. .

60 പേർ മരിച്ചു-ഇറാഖിൽ തടവുകാരുമായി പോയ ബസ് തീവ്രവാദികൾ ആക്രമിച്ചു; ആക്രമണത്തിൽ തടവുകാരടക്കം 60 പേർ മരിച്ചു; ബസിന് നേരെ ബോംബെറിഞ്ഞശേഷം അക്രമികൾ വെടിവയ്ക്കുകയായിരുന്നു .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസിന് തുടക്കം-ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ തുടക്കമായി . ഉദ്ഘാടന ചടങ്ങിൽ എലിസബത്ത് രാജ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!