25-Jul-2014 Friday

FLASH NEWS ഹെലികോപ്റ്റർ തകർന്ന് 7 പേർ മരിച്ചതായി റിപ്പോർട്ട് -വ്യോമസേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത് . ഉത്തർപ്രദേശിലെ സീതാപുരിലായിരുന്നു അപകടം .

FLASH NEWS അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേട്-കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേട് . മുൻ നിലപാട് തിരുത്തി ആഭ്യന്തര വകുപ്പ് . ഏഴ് പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു . പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് നേരത്തേ എ ജി നിയമോപദേശം നൽകിയിരുന്നു . മുൻ വിസി, പി വി സി, രജിസ്ട്രാർ തുടങ്ങി ഏഴുപേരാണ് കേസിലെ പ്രതികൾ .

FLASH NEWS ഹെലികോപ്റ്റർ തകർന്ന് രണ്ട് മരണം-വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ടുപേർ മരിച്ചു .

JUST IN-

അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ-പ്ലസ് ടു അനുവദിക്കാൻ കോഴ ചോദിച്ചുവെന്ന ഫസൽ ഗഫൂറിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂ ഖാൻ ആവശ്യപ്പെട്ടു .

എയിംസിലെ വിദഗ്ധ സംഘത്തിന്റെ യാത്ര റദ്ദാക്കി-വാളകം കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ പരിശോധിക്കാൻ രൂപീകരിച്ച എയിംസിലെ വിദഗ്ധസംഘത്തിന്റെ യാത്ര റദ്ദാക്കി; പരിശോധനക്ക് ഹാജരാകാൻ കഴിയില്ലെന്ന് കൃഷ്ണകുമാർ അറിയിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത് .

പൊലീസിന് നേരെ വെടിവയ്പ് -ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പൊലീസിന് നേരെ അജ്ഞാതൻ വെടിവച്ചു; ഒരാൾക്ക് ഗുരുതര പരിക്ക് .

കേരള വാർത്തകൾ-

പാർട്ടി പരിശോധിക്കും-പെൺവാണിഭകേസ് പ്രതിയെ എംഎൽഎ ഹോസ്റ്റലിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്; പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നും ആര്യാടൻ മുഹമ്മദ് കൊച്ചിയിൽ പറഞ്ഞു .

മണപ്പുറം മിന്നലെ അവാർഡ്-മികച്ച ഡോക്യുമെന്ററി പരിപാടിക്കുള്ള പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസിലെ "നല്ല മണ്ണ്' പരിപാടിയുടെ പ്രൊഡ്യൂസർ വി എം ദീപയ്ക്ക് .

എൽഡിഎഫിന് പങ്ക്-സ്വാശ്രയ കോളേജുകളുടെ വ്യാപാര വ‌ൽക്കരണത്തിൽ എല്‍ഡിഎഫിനുംപങ്കുണ്ടെന്ന് കാനംരാജേന്ദ്രൻ .

പന്തളം പീഡനക്കേസ്-പന്തളം പീഡനക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; ശിക്ഷ റദ്ദാക്കാനുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു .

കേസെടുത്തു-ദിലീപിന്റെ സഹോദരൻ അനൂപിനെതിരെ എറണാകുളം പൊലീസ് കേസെടുത്തു; വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് അനൂപിനെതിരെ ചുമത്തിയിരിക്കുന്നത് .

തോമസ് ഐസക്കിനെതിരെ വിജിലൻസ് അന്വേഷണം-മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു; കോഴിക്കോട് പ്രവർത്തിച്ചിരുന്ന വിദേശമദ്യ നിർമാണ കന്പനിയായ യുണൈറ്റഡ് ഡിസ്റ്റിലറീസിന് 5 കോടി രൂപയുടെ നികുതി കുടിശിക ഒരു ലക്ഷമായി കുറച്ചു കൊടുത്തുവെന്ന പരാതിയിലാണ് കേസ് .

ഇ.പി ജയരാജനെതിരെ AISF-ഇ.പി ജയരാജനെതിരെ പരോക്ഷവിമർശനവുമായി AISF ന്റെ സംഘടനാരേഖ; പഠിപ്പുമുടക്കിനെക്കുറിച്ചുളള നിലപാട് ചരിത്രപരമായ വിഡ്ഢിത്തം;രാഷ്ട്രീയപിന്തിരിപ്പൻ നിലപാട് വിദ്യാർഥിസംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസവും ആശയക്കുഴപ്പമുണ്ടാക്കിയെന്നും AISF .

പ്രതിഷേധവുമായി ഇന്ത്യ-മുംബൈ ഭീരാക്രമണ കേസിൽ പാകിസ്ഥാൻ വിചാരണ നിർത്തിവച്ചതിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു; ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു .

സിബിഐ അന്വേഷണം ആവശ്യപ്പെടും-സോളാർ കേസിൽ സി ബി െഎ അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജു രാധാ കൃഷ്ണൻ; ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും;ഭാര്യ രശ്മിയുടെ മരണവും സി ബി െഎ അന്വേഷിക്കണമെന്നും ബിജുരാധാകൃഷ്ണൻ പറഞ്ഞു .

"പ്രതിക്ക് ഒളിത്താവളം MLA ഹോസ്റ്റൽ'-കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് MLA ഹോസ്റ്റലിൽ;പ്രതിയായ ജയചന്ദ്രനെ ഹോസ്റ്റലിനടുത്ത് വച്ച് പൊലീസ് പിടികൂടി; പ്രതി താമസിച്ചത് ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിൽ;പ്രതിയെ നേരത്തെ പരിചയമുണ്ടെന്ന് ശരത്ചന്ദ്രപ്രസാദ് .

വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി-കോഴിക്കോട് പന്നൂർ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി; പ്ലസ് വൺ വിദ്യാർത്ഥിയായ ശരത്തിനാണ് മർദ്ദനമേറ്റത്; വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു .

കഞ്ചാവ് പിടികൂടി-തിരുവനന്തപുരത്ത് കഞ്ചാവ് പിടിച്ചു; രണ്ടര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി രാമസ്വാമിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് .

വിദ്യാഭ്യാസമന്ത്രിയെ തടഞ്ഞു-കോഴിക്കോട് ആർട്സ് കോളേജിൽ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞുവച്ചു; കോേളജ് മാഗസിൻ പ്രകാശനച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മന്ത്രിയെ എസ്എഫ്ഐക്കാർ പ്രതിഷേധവുമായി എത്തിയത് .

സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കണം-പെരിന്തൽമണ്ണയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒന്നരവയസ്സുകാരിയുടെ ചികിത്സയും സംരക്ഷണവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതിയുടെ നിർദേശം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കണം; കുട്ടി മർദ്ദനത്തിന് ഇരയായത് മറച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് കേസ്; ശിശുക്ഷേമ സമിതി പ്രവർത്തകർ ഫിദയെ സന്ദ‍ർശിച്ചു .

വീട് തീവച്ച് നശിപ്പിച്ചു-കാഞ്ഞിരപ്പള്ളിയിൽ വീട് തീവച്ച് നശിപ്പിച്ചു; കാക്കനാട് രഞ്ജിത്ത് ജോർജ്ജിന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്;രണ്ട് ദിവസമായി ഇവർ വീട്ടിലില്ലായിരുന്നു; ഇന്നലെ രാത്രിയാണ് അക്രമം നടന്നതെന്നാണ് സൂചന .

ഷിജു ജയിൽമോചിതനായി-അബുദബിയിൽ ലഹരിമരുന്ന് കടത്തുകേസിൽ ജയിലിലായിരുന്ന എറണാകുളം കടമക്കുടി സ്വദേശി ഷിജു മോചിതനായി . ജോലി തേടി വിദേശത്തേക്ക് പോയ ഷിജുവിനെ ഒരു സംഘം തെറ്റിദ്ധരിപ്പിച്ച് ലഹരിമരുന്ന് കൊടുത്തുവിടുകയായിരുന്നു . ഷിജുവിന്റെ മോചനത്തിനായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു .

വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം-ഇടതുമുന്നണി വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം തുടങ്ങി . കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം . സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു .

അധ്യാപികയുടെ സ്ഥലംമാറ്റവിവാദം-കോട്ടൺ ഹിൽ സ്കൂളിലെ പ്രധാനാധ്യാപികയെ മോഡൽ സ്കൂളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ കേരള അഡ്മിനിസ്ട്രേറ്റിവ് െട്രബ്യൂണലിൻറെ ഉത്തരവ്; ജസ്റ്റിസ് ബാലകൃഷ്ണൻ അധ്യക്ഷനായ ബഞ്ചിൻറേതാണ് ഉത്തരവ്. ഫയൽ ചൊവ്വാഴ്ച ഹാജരാക്കണം .

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം-മാനദണ്ഡം ലംഘിച്ച് പ്ലസ് ടു എറണാകുളത്തും; 23 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ പഞ്ചായത്തിൽ രണ്ട് ബാച്ചുള്ള സ്കൂൾ ;എറണാകുളം പിണ്ടിമന പഞ്ചായത്തിലാണ് സ്കൂൾ അനുവദിച്ചത്; ജില്ലയിൽ പ്ലസ് വണ്ണിന് യോഗ്യത നേടിയ കുട്ടികളെക്കാൾ സീറ്റുകൾ അനുവദിച്ചു .

മൂന്ന് പെൺകുട്ടികളെ കാണാതായി-കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി; അനാഥാലയ അധികൃതർ ചോവായൂർ പൊലീസിന് പരാതി നൽകി .

അന്തരിച്ചു-പി കരുണാകരൻ എംപിയുടെ പി എ, കാസർകോട് ചിറ്റാരിക്കൽ തയ്യേനി സ്വദേശി പി ബി മനോജ് (43) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം . റിട്ടയർഡ് ചീഫ് എഞ്ചിനീയർ സി പി തോമസ് അന്തരിച്ചു; സംസ്കാരം നാളെ കോട്ടയം ലൂർദ്ദ് പള്ളിയിൽ .

ദേശീയ വാർത്തകൾ-

സർക്കാർ സത്യവാങ്മൂലം നൽകി-പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകളുടെ ലൈസൻസ് റദ്ദാക്കാൻ സാവകാശം വേണം; ഒരു വർഷത്തെ സാവകാശം വേണമെന്ന് സർക്കാർ സത്യവാങ്മൂലം;പാറമടകൾ പെട്ടെന്ന് അടച്ചുപൂട്ടിയാൽ നിർമ്മാണരംഗം സ്തംഭിക്കുമെന്നും സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകി .

കേന്ദ്രസർക്കാരിന് നോട്ടീസ്-രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പ്രതി നളിനി സമർപ്പിച്ചഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസയച്ചു .

എൻഡോസൾഫാൻ നിരോധിക്കുന്നതിനായി സ്വകാര്യബില്ല് -എൻഡോസൾഫാൻ നിരോധിക്കുന്നതിനായുള്ള സ്വകാര്യബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു; മഹാരാഷ്ട്രയിൽ നിന്നുളള കോൺഗ്രസ് എം പി വിജയ് ദർദ ആണ് ബിൽ അവതരിപ്പിച്ചത്; എൻഡോസൾഫാൻ നിരവധി അസുഖങ്ങൾക്കിടയാക്കുന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ ലോക്സഭയിലും പറഞ്ഞു .

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ-കൽക്കരിപ്പാടം അഴിമതിക്കേസിൽ മുതിർന്ന അഭിഭാഷകനായ ആർ എസ് ചീമയെ സുപ്രീം കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു ; അഡീഷണൽ സെഷൻസ് ജഡ്ജി ഭരത് പരാശരണിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചു .

ധീരരുടെ ഓർമ്മയിൽ-ഇന്ന് കാർഗിൽ വിജയ് ദിവസ്;ധീര ജവാന്മാർക്ക് ആദരമർപ്പിച്ച് രാജ്യം; കരസേനാ മേധാവി ജനറൽ ബിക്രം സിങ്ങ് ജമ്മുകാശ്മീരിലെ കാർഗിൽ യുദ്ധത്തിൽ മരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .

സ്ഥലം കണ്ടെത്താൻ നിർദ്ദേശം-സഹാറാ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്ക് ആസ്തികൾ വിൽക്കുന്നതിനായി ചർച്ചകൾ നടത്തുന്നതിന് തീഹാർ ജയിലിനകത്ത് സ്ഥലം കണ്ടെത്താൻ ദില്ലി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു .

വിദേശ വാർത്തകൾ-

വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി-തക‍ർന്നുവീണ അൾജീരിയൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മാലിക്ക് സമീപം കണ്ടെത്തി . ഫ്രഞ്ച് സേനയുടെ തെരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് .

ഐക്യരാഷ്ട്രസഭ അപലപിച്ചു-ആക്രമണം ഞെട്ടിച്ചുവെന്നും വെടിനിർത്തലിന് ഇസ്രായേലും ഹമാസും ഉടൻ തയ്യാറാകണമെന്നും ബാൻ കി മൂൺ . ഗാസയിൽ അഭയാർത്ഥികേന്ദ്രത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു .

കായിക വാർത്തകൾ-

ജ‍ഡേജക്കെതിരെയുള്ള നടപടി തള്ളി -രവീന്ദ്ര ജ‍ഡേജക്കെതിരെയുള്ള ഐസിസി നടപടി തള്ളി ബിസിസിഐ; ജഡേജ തെറ്റ്ചെയ്തതായി കരുതുന്നില്ലെന്നും അച്ചടക്ക നടപടി അനുചിതമാണെന്നും ബിസിസിഐ വാർത്താ കുറിപ്പിൽ അറിയിച്ചു; ഇക്കാര്യത്തിൽ അപ്പീൽ നൽകുമെന്നും ബിസിസിഐ അറിയിച്ചു .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!