28-Jul-2014 Monday

FLASH NEWS വിഴിഞ്ഞത്തിന് എതിരല്ലെന്ന് ലത്തീൻ അതിരൂപത-വിഴിഞ്ഞം പദ്ധതിക്ക് ഒരുകാലത്തും എതിരല്ലെന്ന് ലത്തീൻ അതിരൂപത . പദ്ധതിക്കെതിരെ പ്രവർത്തിക്കാൻ രൂപത ആരേയും ചുമതലപ്പെടുത്തിയിട്ടില്ല: ഡോ.സൂസെപാക്യം . "മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു' .

JUST IN-

നക്സലൈറ്റുകളെ പിടികൂടി-CRPF,പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്; നോട്ടീസുകളും ലഘുലേഖകളും പിടിച്ചെടുത്തു .

കേരള വാർത്തകൾ-

കൊച്ചിയിലെ ലഹരിപാർട്ടി: 4 പേർ അറസ്റ്റിൽ-കൊച്ചിയില്‍ ബോട്ടിൽ ലഹരിമരുന്നുപാര്‍ട്ടി സംഘടിപ്പിച്ച കേസിൽ പിടിയിലായവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . എലിസബത്ത് ആന്റണി, പ്രശാന്ത്, ശ്രീകുമാർ, മനോജ് എന്നിവരാണ് അറസ്റ്റിലായത് . പ്രശാന്തിന്റെ ഉടമസ്ഥതയിലുളള MY KOCHIN ഗ്രൂപ്പാണ് പാർട്ടി നടത്തിയത് .

അന്വേഷണം സിനിമാ നിർമ്മാതാവിലേക്കും-നിശാപാർട്ടിക്കിടെ മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തിൽ സിനിമാ നിർമ്മാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം . മുൻപും ഇയാൾ ഇതു പോലെ നിശാ പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് . കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് എക്സൈസ്മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് .

നടപടി കർശനമാക്കും-പഞ്ചനക്ഷത്ര ഹോട്ടലുകളിലും നൗകകളിലും ലഹരി പാര്‍ട്ടികള്‍ നടത്തുന്ന സംഘാടകര്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ഇവര്‍ക്ക് രാജ്യാന്തര റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും മന്ത്രി .

തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട-എട്ട് കിലോ കഞ്ചാവുമായെത്തിയ രണ്ട് പേർ അറസ്റ്റിൽ . സന്തോഷ്, രാജൻ എന്നിവരാണ് അറസ്റ്റിലായത് .

ബ്ലാക്ക്മെയിലിംഗിൽ പുതിയ കേസ്-വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ പ്രത്യേകസംഘം അന്വേഷിക്കും . ആത്മഹത്യാക്കുറിപ്പിൽ ബ്ലാക്ക്മെയിലിംഗ് സംഘത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു . ബിന്ധ്യ, റുക്സാന എന്നിവർക്കെതിരെയാണ് കേസെടുക്കുക .

രവീന്ദ്രന്റെ ദുരൂഹമരണം-ബ്ലാക്ക്മെയിംലിഗ് സംഘവുമായി ബന്ധമുണ്ടെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് . സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രവീന്ദ്രന്റെ ആത്മഹത്യക്കുറിപ്പിൽ സൂചന . 12 പേരുടെ മൊഴി രേഖപ്പെടുത്തി .

ബിന്ധ്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്-പ്രമുഖരുടെ പേരുപറഞ്ഞ് കേസ് വഴിതിരിക്കാൻ പ്രതികൾക്ക് പദ്ധതിയെന്ന് കൊച്ചി ബ്ലാക്മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് . ഇതിനുമുന്പും ബിന്ധ്യ പലതവണ തട്ടിപ്പ് നടത്തിയിരുന്നതായും സുഹൃത്ത് . ബിന്ധ്യയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്തു .

വാർത്ത അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല-കൊച്ചി ബ്ലാക്മെയിലിംഗ് കേസിലെ പ്രതി ജയചന്ദ്രൻ താൻ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ബ്ലാക്മെയില്‍ കേസില്‍ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി .

"ജയചന്ദ്രൻ താമസിച്ചിട്ടില്ല'-ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ താമസിച്ചിട്ടില്ലെന്ന് സുനിൽ കൊട്ടാരക്കര . താനാണ് താമസിച്ചതെന്നും മുറി നൽകിയത് ശരത്ചന്ദ്രപ്രസാദാണെന്നും സുനിൽ കൊട്ടാരക്കര .

ഹോർട്ടികോർപ്പിൽ തട്ടിപ്പ് തുടരുന്നു-ക‌ർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നെന്ന വാദം പൊളിയുന്നു . വിപണിയിൽ ഇടപെടേണ്ട ഹോർട്ടികോർപ്പ് നടത്തുന്ന കച്ചവടത്തിൽ ലാഭം കൊയ്യുന്നത് തമിഴ്നാട്ടിലെ ഇടനിലക്കാരും മൊത്തവിതരണക്കാരും . ഹോർട്ടികോർപ്പ് തട്ടിപ്പിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കൃഷിമന്ത്രി .

സംസ്ഥാനത്ത് പെരുന്നാൾ നാളെ-സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ . ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു .

നാളെ പൊതുഅവധി-പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി . ബാങ്കുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു . കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ഹൈക്കോടതിക്കും അവധി ബാധകമാകും .

കേസുകൾ മറ്റന്നാളത്തേക്ക്-ലോകായുക്ത നാളെ പരിഗണിക്കാനിരുന്ന കേസുകൾ മറ്റന്നാളത്തേക്ക് മാറ്റിയതായി അറിയിപ്പ് . കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നാളെ പരിഗണിക്കാനിരുന്ന കേസുകളും ബുധനാഴ്ചത്തേക്ക് മാറ്റി .

പരീക്ഷകൾ മാറ്റി-ആരോഗ്യസർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി . ബി എസ് സി നഴ്സിംഗ് തിയറി പരീക്ഷ ബുധനാഴ്ച നടക്കും .

നാളെ ബിൽ സ്വീകരിക്കും-നാളെ കെഎസ്ഇബി ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുമണി വരെ ബില്ല് സ്വീകരിക്കുമെന്ന് കെഎസ്ഇബി .

പ്രവേശന തീയതി മാറ്റി-കരുനാഗപ്പള്ളി IHRD എന്‍ജിനീയറിംഗ് കോളജില്‍ നാളെ നടക്കാനിരുന്ന എംടെക് പ്രവേശനം ഓഗസ്റ്റ് ഒന്നിലേക്കുമാറ്റി .

നാളെ അവധി-സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്ന സഹകരണ സംഘങ്ങൾക്ക് നാളെ അവധിയായിരിക്കും .

ഡിജിപിക്ക് ശന്പളം നൽകില്ലെന്ന് എ.ജി-ഫയര്‍ഫോഴ്സ് ഡിജിപി ചന്ദ്രശേഖരന് ശന്പളം നല്‍കാൻ കഴിയില്ലെന്ന് അക്കൗണ്ടന്റ് ജനറൽ . ചട്ടങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയതിനാലാണിതെന്ന് എജി . ഡിജിപി റാങ്കിലുള്ള ശന്പളം നല്‍കാൻ കഴിയില്ലെന്ന് എ.ജി സര്‍ക്കാരിനെ അറിയിച്ചു .

പ്രതാപവ‍ർമ്മ തന്പാന് വധഭീഷണി-പുതിയ ഡിസിസി പ്രസിഡന്റിനെതിരെ എന്തെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നാണ് ഭീഷണി . പ്രതാപവർമ്മ തന്പാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി .

പ്ലസ് ടുവിൽ വീണ്ടും അഴിമതി ആരോപണം-ലീഗ് പ്രാദേശിക നേതൃത്വം കോഴ ആവശ്യപ്പെട്ടെന്ന ആരോപണവുമായി കോഴിക്കോട് എളേറ്റിൽ എം.ജെ.സ്കൂൾ സെക്രട്ടറി . കോഴ നൽകാത്തതിനാൽ പ്ലസ് ടു അധിക ബാച്ച് അനുവദിച്ചില്ലെന്നും ആരോപണം . ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പാസായ സ്കൂളാണ് ഇത് .

അന്വേഷണം വേണം-കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്ലസ്ടു അനുവദിച്ചതിലും അന്വേഷണം വേണമെന്ന് വെളളാപ്പളളി നടേശൻ . ഈ സർക്കാരിന്റെ കാലത്ത് പ്ലസ്ടു ബാച്ച് ചോദിച്ചപ്പോൾ ഒരു പൈസ പോലും ആരും തന്നോട് കോഴ ചോദിച്ചിട്ടില്ലെന്നും വെളളാപ്പളളി .

"ആരോപണം തെറ്റ്'-പ്ലസ്ടു ബാച്ചിന് ആരോപണം അടിസ്ഥാനരഹിതമെന്ന് മുസ്ലീം ലീഗ് . ആരാണ് കോഴ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ലീഗ് ജില്ലാ സെക്രട്ടറി .

വനംവകുപ്പിന് ക്ഷണമില്ല-ആരും അറിയിക്കാത്തതിനാൽ നാളത്തെ മൂന്നാർ ഉന്നതതല യോഗത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ . വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കില്ല . മൂന്നാർ വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത് .

റവന്യുമന്ത്രിയുടെ വിശദീകരണം-നിയമപരമായ വിദഗ്ധോപദേശം തേടാനാണ് നാളത്തെ യോഗമെന്ന് അടൂർ പ്രകാശ് . കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രി വനം വകുപ്പിനോട് അഭിപ്രായം തേടുമെന്നും റവന്യുമന്ത്രി .

വിഴിഞ്ഞത്തിന് എതിരല്ലെന്ന് ലത്തീൻ അതിരൂപത-വിഴിഞ്ഞം തുറമുഖപദ്ധതിക്ക് ഒരുകാലത്തും എതിരല്ലെന്ന് ലത്തീൻ അതിരൂപത . പദ്ധതിക്കെതിരെ പ്രവർത്തിക്കാൻ രൂപത ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആർച്ച് ബിഷപ്പ് ഡോ.സൂസെപാക്യം . മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡോ. സൂസെപാക്യം .

ഒരാൾ കസ്റ്റ‍ഡിയിൽ-കോട്ടയത്ത് 16 വയസ്സുകാരിയെ പെൺവാണിഭസംഘം പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ . കിടങ്ങൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശെൽവരാജാണ് പിടിയിലായത് .

പെൺകുട്ടികൾക്ക് നേരെ ആക്രമണം-ഹായ് അയാം ടോണി എന്ന സിനിമ മോശമാണെന്ന് ഫെയിസ് ബുക്കിൽ കമന്റ് ഇട്ടതിന് മർദ്ദിച്ചുവെന്ന് പരാതി . തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നീ പെൺകുട്ടികൾ മ്യൂസിയം പൊലീസിൽ പരാതി നൽകി . ബൈക്കിലെത്തിയ 15 അംഗ സംഘം മർദ്ദിച്ചുവെന്നാണ് പരാതി .

റെന്റ് എ കാർ മോഷണം-കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി . കടത്തിനു പിന്നിൽ അന്തർസംസ്ഥാനസംഘമെന്ന് പൊലീസ് . തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എട്ട് ജില്ലകളിൽ നിന്നായി 23 വാഹനങ്ങൾ കടത്തി .

അന്തരിച്ചു-കേരള എയ്ഡഡ് ഹയർസെക്കന്ററി സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വൽസൻ മഠത്തിലിന്റെ പിതാവ് നാണു നന്പ്യാർ അന്തരിച്ചു; സംസ്കാരം നാളെ .

അന്തരിച്ചു-കോഴിക്കോട് നടുവട്ടം ശ്രീശ്യാമിൽ കൃഷ്ണൻ കുട്ടിനായർ (75) അന്തരിച്ചു . സംസ്കാരം നാളെ രാവിലെ 9ന് മാനാരി ശ്മശാനത്തിൽ .

പ്രവേശനത്തിൽ ക്രമക്കേടെന്ന് ആരോപണം-ഡോക്ടർമാരുടെ സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശനത്തിൽ ക്രമക്കേടെന്ന് KGMOA . പ്രവേശനത്തിന് സർക്കാ‍ർ ഡോക്ടർമാരെ തഴയുന്നുവെന്ന് ആരോപണം .

നഴ്സുമാരെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി-ലിബിയയിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരെ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ വിമാനം അയക്കാമെന്ന് സുഷമാ സ്വരാജ് . നഴ്സുമാരെ റോഡ് മാർഗം ആദ്യം ടുണീഷ്യയിലെത്തിക്കും . ടുണീഷ്യയിൽ നിന്ന് വിമാനമാർഗം ഇന്ത്യയിലെത്തിക്കും . വിദേശകാര്യമന്ത്രി സുഷമാസ്വരാജ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു .

ദേശീയ വാർത്തകൾ-

സിപിഐക്ക് ദേശീയപാർട്ടി പദവി നഷ്ടമായേക്കും-കൂടുതൽ തെരഞ്ഞെടുപ്പുകൾക്കായി കാത്തിരുന്ന ശേഷം പദവിയെക്കുറിച്ച് തീരുമാനമെടുക്കണമെന്ന സിപിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ . ഇക്കാര്യത്തിൽ ഈ മാസം തന്നെ തീരുമാനമുണ്ടാകും . സിപിഎമ്മിന്റ ദേശീയപാർട്ടി പദവി നഷ്ടമാകില്ലെന്നും കമ്മീഷൻ .

യുപിഎസ്‍സി പരീക്ഷാവിവാദം-യുപിഎസ്‍സി പരീക്ഷാർഥികൾ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി . യുപിഎസ്‍സി പരീക്ഷ നീട്ടി വയ്ക്കാൻ സാധ്യതയെന്ന് മന്ത്രി ജിതേന്ദ്രസിംഗ് . രാജ്നാഥ് സിംഗുമായും അരുൺ ജയ്റ്റ്‍ലിയുമായും ജിതേന്ദ്രസിംഗ് കൂടിക്കാഴ്ച നടത്തി .

കെ ജി ബാലകൃഷ്ണനെതിരെ കട്ജു -കൊളീജിയത്തിനെതിരെ ആരോപണവുമായി വീണ്ടും കട്ജു . മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ താൻ നിലപാടെടുത്തു . പി ഡി ദിനകരനെ സുപ്രീം കോടതി ജഡ്ജിയാക്കരുതെന്നായിരുന്നു തന്റെ നിലപാട് . ദിനകരനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ K G ബാലകൃഷ്ണൻ പ്രത്യേകതാത്പര്യം കാട്ടിയെന്നും കട്ജു .

രാഹുലിനെതിരെ കെ എസ് യു-നിലവിലെ രീതിയിൽ സംഘടനാതെരഞ്ഞെടുപ്പ് പറ്റില്ലെന്ന് കെ എസ് യു . തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് കെ എസ് യു വീണ്ടും ആവശ്യപ്പെട്ടു . പുതിയ തെരഞ്ഞെടുപ്പ് രീതി നിശ്ചയിച്ചത് രാഹുൽഗാന്ധിയാണ് .

സംഘർഷം-പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി . സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു .

സ്റ്റേ ചെയ്തു-തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനയച്ച നോട്ടീസ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു . പണം നൽകി വാർത്ത നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ അശോക് ചവാന് നോട്ടീസയച്ചത് .

അന്വേഷണം വേണമെന്ന് കോൺഗ്രസ്-ഗഡ്കരിയുടെ വീട്ടിൽ നിന്ന് ഫോൺ ചോർത്തിയ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് . വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹിൽ . ഗുജറാത്തിൽ വിവരം ചോർത്തലുകൾ സാധാരണയാണെന്നും ഇതിന്റെ സൂത്രധാരൻ ഇപ്പോൾ ദില്ലിയിലാണെന്നും ഗോഹിൽ .

ഗഡ്കരിയുടെ ട്വീറ്റ്-തന്റെ വീട്ടിൽ നിന്ന് സംഭാഷണങ്ങൾ ചോർത്തുന്ന ഉപകരണങ്ങൾ ഒന്നും പിടിച്ചെടുത്തില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി .

വിദേശ വാർത്തകൾ-

ആക്രമണം തുടരുന്നു-ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ വീണ്ടും ആവശ്യപ്പെട്ടു; റുവാണ്ടയിലെ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ആവശ്യമുയർന്നത് .

ലഡാക്കിൽ ചൈനയുടെ കടന്നുകയറ്റം-ഇന്ത്യൻ അതിർത്തിയിൽപെട്ട ഡെംകോകിൽ ചൈനീസ് സൈനികർ ടെൻഡുകൾ സ്ഥാപിച്ചു .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ്-കോമൺവെൽത്ത് ഗെയിംസിലെ വേഗമേറിയ താരങ്ങളെ ഇന്നറിയാം . പുരുഷ, വനിതാ 100 മീറ്റർ ഫൈനലുകൾ ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്ക് നടക്കും .

സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റ്-സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ . ആദ്യ ദിവസം കളിനിർത്തുന്പോൾ, 2 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് . നെഗോഷിയബിൾ ഇൻസ്ട്രുമെന്റ് നിയമം ബാധകമായ സഹകരണ സംഘങ്ങൾക്ക് അവധി ബാധകമല്ലെന്നും സഹകരണ സംഘം രജിസ്ട്രാർ .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!