ദില്ലി ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റില്‍ വന്‍തീപിടിത്തം

    User Rating:  / 0

ദില്ലി: ദില്ലി ചാന്ദ്നി ചൗകിലെ ഇലക്ട്രോണിക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ആളപായമില്ല. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ചെങ്കോട്ടയ്ക്ക് എതിര്‍ വശത്തുള്ള ഇലക്ട്രോണിക് മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായത്. ഇലക്ടോര്ണിക് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്ന് തീ പടരുകയായിരുന്നു.

22 ഫയര്‍ എന്‍ജിനുകള്‍ നിമിഷങ്ങള്‍ക്കകം എത്തിയെങ്കിലും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ആദ്യ ഘട്ടത്തില്‍ മാര്‍ക്കറ്റിനകത്തേക്ക് കയറാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. തീ പടര്‍ന്ന ഉടന്‍ തന്നെ കടകള്‍ അടച്ച് ആളുകള്‍ മാറിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായത്. ദില്ലി നഗരത്തിലെ ജനത്തിരക്കേറിയ ഏറ്റവും പ്രധാന മാര്‍ക്കറ്റാണ് ചാന്ദ്നി ചൗക്കിലേത്.

ചെങ്കോട്ടയ്ക്ക് നേരെ എതിര്‍വശത്തുള്ള മാര്‍ക്കറ്റായതുകൊണ്ട് തീ പിടുത്ത വാര്‍ത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കോടികളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചുവെന്നാണ് പ്രാഥമിക കണക്കുകള്‍. ഷോട്ട് സര്‍ക്ക്യൂട്ടാവാം തീ പിടിത്തത്തിന് കാരണമെന്നും കരുതുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി ഡിസിപി സിന്ദു പിള്ള അറിയിച്ചു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2