24-Apr-2014 Thursday

FLASH NEWS വടക്കേനടയിൽ കൽപ്പടവുകൾ കണ്ടെത്തി -പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭൂമിക്കടിയിൽ മൂന്ന് കൽപ്പടവുകൾ കണ്ടെത്തി . കുഴി എടുത്തപ്പോഴാണ് വെട്ടുകല്ലുകളും ചുടുകട്ടകളും കണ്ടത് . സുരക്ഷയുടെ ഭാഗമായി ഓട്ടോമാറ്റിക് ബാരിക്കേഡ് നിർമ്മിക്കാൻ വേണ്ടിയാണ് കുഴിയെടുത്തത് .

കേരള വാർത്തകൾ-

ബാർ ലൈസൻസ്-

ചർച്ചയിലൂടെ പരിഹാരം കാണുമെന്ന് ചെന്നിത്തല-ബാർ ലൈസൻസ് പുതുക്കുന്ന കാര്യത്തിൽ ചർച്ചയിലൂടെ പരിഹാരം കാണുമെന്ന് ചെന്നിത്തല; കോൺഗ്രസിൽ അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്; 29ലെ യുഡിഎഫ് യോഗത്തിന് മുന്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ചെന്നിത്തല .

തർക്കം സ്വാഭാവികമെന്ന് കെ ബാബു-ബാർ ലൈസൻസിന്റെ കാര്യത്തിൽ തർക്കങ്ങൾ സ്വാഭാവികമെന്ന് മന്ത്രി കെ ബാബു; ആരുടേയും അഭിപ്രായം അടിച്ചേൽപ്പിക്കാനാകില്ലെന്ന് ബാബു; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി കെ ബാബു .

വിശദീകരണവുമായി വി എം സുധീരൻ-പാർട്ടി സർക്കാർ ഏകോപന സമിതിയിൽ എല്ലാവരും തന്നെ എതിർത്തുവെന്ന വാർത്ത ശരിയല്ല; മദ്യ ഉപഭോഗവും ലഭ്യതയും കുറയ്ക്കണമെന്ന പാർട്ടിനയം മാത്രമാണ് തനിക്കുള്ളത് .

പാർട്ടിക്കൊപ്പമെന്ന് ബാബു-താൻ പാർട്ടിക്കൊപ്പമാണെന്ന് മന്ത്രി കെ ബാബു; കെപിസിസി പ്രസിഡന്റിനെ വിമർശിച്ചിട്ടില്ലെന്നും വിശദീകരണം .

സുധീരന് അജയ് തറയിലിന്റെ പിന്തുണ -ബാർ ലൈസൻസിന്റെ കാര്യത്തിൽ സുധീരന്റെ നിലപാട് വ്യക്തിപരമാണെന്ന പ്രചാരണം തെറ്റെന്ന് കെ പി സി സി വക്താവ് അജയ് തറയിൽ; സുധീരനെ ഒറ്റപ്പെടുത്തി മദ്യ രാജാക്കന്മാരുടെ താത്പര്യം സംരക്ഷിക്കാനുള്ള ശ്രമം പ്രവർത്തകർ പൊറുക്കില്ലെന്നും അജയ് തറയിൽ .

സമയം അനുവദിക്കണം-നിലവാരമില്ലാത്ത ബാറുകളുടെ അടിസ്ഥാനസൗകര്യം ഉയർത്തുന്നതിന് സമയം അനുവദിക്കണമെന്ന് ജോണി നെല്ലൂർ ; ബാറുകൾ അടച്ചിടുന്ന നിലപാട് സർക്കാർ സ്വീകരിക്കരുത്; ബാറിലെ ജീവനക്കാരെ കൂടി സർക്കാർ പരിഗണിക്കണമെന്നും ജോണി നെല്ലൂർ .

റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങുന്നു-സാന്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങുന്നു . കരാറുകാര്‍ക്കുള്ള കുടിശ്ശിക 2,200 കോടിരൂപ . ടെണ്ടര്‍ വിളിച്ചാലും പണി ഏറ്റെടുക്കില്ലെന്ന് കരാറുകാര്‍ .

ഒരുമാസത്തിനകം അന്തിമ തീരുമാനം-പാലക്കാട് കോച്ച് ഫാക്ടറിക്ക് ഒരുമാസത്തിനകം അന്തിമ തീരുമാനമെന്ന് റെയിൽവെ ബോർഡ്; റെയിൽവെ ബോർഡ് ചെയർമാൻ അരുണേന്ദ്രകുമാറാണ് ഇക്കാര്യം അറിയിച്ചത്; ചൈനീസ് കന്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു; റീടെണ്ടറിനുള്ള സാധ്യത ഇപ്പോൾ പറയാനാകില്ലെന്നും അരുണേന്ദ്രകുമാർ .

ബി ഉണ്ണികൃഷ്ണനെതിരെ ലിബർട്ടി ബഷീർ-ബി.ഉണ്ണികൃഷ്ണൻ മാപ്പ് പറയണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധി ലിബർട്ടി ബഷീർ; മാപ്പു പറയാതെ മിസ്റ്റർ ഫ്രോഡ് ഒരു തീയറ്ററിലും പ്രദർശിപ്പിക്കില്ലെന്ന് ലിബർട്ടി ബഷീർ .

ഉണ്ണികൃഷ്ണൻ അഹങ്കാരിയെന്ന് ബഷീർ-എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം തടസപ്പെടുത്താൻ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചു; മോഹൻലാൽ അടക്കമുള്ളവരെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നത് ഉണ്ണിക്കൃഷ്ണൻ ഇടപെട്ടിട്ടാണ്; വിലക്ക് സിനിമയ്ക്കല്ല, ഉണ്ണിക്കൃഷ്ണനാണെന്നും ലിബർട്ടി ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

ഇടുക്കിയിൽ ഹർത്താൽ-ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂർ‍ ഹർ‍ത്താൽ പുരോഗമിക്കുന്നു . പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം തയാറാക്കുന്നതിൽ സർക്കാർ‍ തിടുക്കം കാണിക്കുന്നെന്നാരോപിച്ചാണ് ഹർത്താൽ .

പൊലീസ് സ്റ്റേഷനിൽ യുവതി തൂങ്ങിമരിച്ച നിലയിൽ-മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇന്നലെ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത അനീഷ (28) ആണ് മരിച്ചത് .

പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ-മലപ്പുറം ചങ്ങരംകുളത്ത് പൊലീസ് സ്റ്റേഷനിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ; സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് കെ ടി ജലിൽ എംഎൽഎ; പൊലീസ് ഇതര ഏജൻസി സംഭവം അന്വേഷിക്കമെന്നും ജലീൽ .

പ്രിയപ്പെട്ട എംടി-മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എംടിക്ക് ആദരമർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന "പ്രിയപ്പെട്ട എംടി' പരിപാടി തുടരുന്നു .

വീട്ടമ്മയ്ക്ക് വെട്ടേറ്റു -നിലന്പൂർ അകന്പാടത്ത് വീട്ടമ്മയ്ക്ക് വെട്ടേറ്റു; ആനപ്പാൻ വീട്ടിൽ ശാലിനിക്കാണ് വെട്ടേറ്റത്; ശാലിനിയെ മഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്; അയൽവാസിയായ ചേക്കുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

നിനോ മാത്യുവിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം-ആറ്റിങ്ങൽ കൊലപാതക കേസിലെ പ്രതി നിനോ മാത്യുവിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം; കോടതിക്ക് ഉള്ളിൽ വച്ച് നിനോയ്ക്ക് നേരെ മൊബൈൽ വലിച്ചെറിഞ്ഞു; തെളിവെടുപ്പിന് ശേഷം നിനോയെ ജയിലിലേക്ക് മാറ്റി .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ആറാംഘട്ടം പുരോഗമിക്കുന്നു-ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഉത്തര്‍ പ്രദേശിലും ബീഹാറിലും തമിഴ്നാട്ടിലും മികച്ച പോളിങ് .

മൻമോഹൻ സിംഗ് വോട്ടുരേഖപ്പെടുത്തി-കോൺഗ്രസ് പരാജയപ്പെടുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ്; മൻമോഹൻ സിംഗ് അസമിൽ വോട്ട് േരഖപ്പെടുത്തി .

സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു-ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു .

നാമനിർദ്ദേശപത്രിക സമർപ്പിച്ചു-വാരാണസിയിൽ നരേന്ദ്രമോദി നാമനിർദ്ദേശപത്രിക സമർപ്പിച്ചു .

ദേശീയ വാർത്തകൾ-

"ലോക്പാൽ സമിതി നിയമനം ഉടനില്ല'-ലോക്പാൽ സമിതി നിയമനം ഉടൻ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു; പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത് .

പ്രാർത്ഥനാ ധർണ-ആം ആദ്മി നേതാവ് സോംനാഥ് ഭാരതിക്കെതിരെ വാരണാസിയിൽ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച് കെജ്‍രിവാളും ആം ആത്മി പാർട്ടി നേതാക്കളും വാരണാസിയിലെ അസിഘട്ടിൽ പ്രാർത്ഥനാ ധർണ നടത്തി .

കായികവാർത്തകൾ-

ഐപിഎൽ-ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും .

റയൽ മാഡ്രിഡിന് ജയം-ചാന്പ്യൻ‍സ് ലീഗ് ആദ്യപാദ സെമിയില്‍ റയൽ മാഡ്രിഡിന് ജയം; . ബയേൺ മ്യൂണിക്കിനെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

JUST IN-

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!