- Last Updated on Monday, 10 December 2012 11:11
- Published on Saturday, 08 December 2012 20:17
ഈജിപ്തില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പട്ടാളം മുന്നറിയിപ്പ് നല്‍കി. പ്രശ്ന പരിഹാരത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗം ഗൗരവമേറിയ ചര്‍ച്ചകളാണെന്ന് ഔദ്യോഗിക ടെലിവിഷനിലൂടെ പട്ടാള അധികൃതര്‍ വ്യക്തമാക്കി. പ്രസിഡന്‍റ് മൊഹമ്മദ് മോര്‍സിയുടെ അനുയായികളും എതിരാളികളും തമ്മിലുള്ള രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെയാണ് അന്ത്യശാസനവുമായി പട്ടാളം രംഗതെത്തിയിട്ടുള്ളത്. ദേശീയ തലത്തില്‍ ഒരു സംവാദത്തിന് ഒരുക്കമാണെന്ന് പ്രസിഡന്‍റ് മോര്‍സി അറിയിച്ചിട്ടുണ്ടെങ്കിലും പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടന ഭേഗതിയുടെ കരടിനെ അടിസ്ഥാനമാക്കി നടത്തിയ ഹിതപരിശോധന റദ്ദാക്കാതെ ചര്‍ച്ചക്കില്ലെന്ന് നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍.
ചര്‍ച്ചകള്‍ക്കായുള്ള പ്രസിഡന്‍റിന്‍റ ആഹ്വാനം വരുന്നതിനു മുമ്പു തന്നെ പ്രതിഷേധക്കാര്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു. പ്രധാന പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രസിഡന്‍റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചു പേര്‍ മരിക്കുകയും 775ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകള്‍.
Add comment
Article Calendar
May 2013 |

International Top News
- കൊലപാതകമെന്ന് സംശയം: നെരൂദയുടെ മൃതദേഹം പുറത്തെടുക്കുന്നു
- ബോസ്റ്റണ്‍: വീണുകിടക്കുന്ന 78 കാരന്റെ ചിത്രം വൈറലായി പടര്‍ന്നു
- ഉറുഗ്വേയില്‍ സ്വവര്‍ഗ്ഗ പുരുഷ വിവാഹങ്ങള്‍ക്ക് പാര്‍ളിമെന്റ് അനുമതി
- ബോസ്റ്റണ്‍: സൌദി പൌരന് കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട് (2)
- ബിലാവല്‍ പാകിസ്ഥാനില്‍ തിരിച്ചെത്തി
- ചൈനയില്‍ വന്‍ ഭൂകമ്പം: 102 മരണം
- ബോസ്റ്റണ്‍: സൌദി പൌരന് കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട്
- പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം
- മ്യാന്മാര് സ്കൂളില്‍ തീപിടുത്തം: 13 സ്കൂള്‍ കുട്ടികള്‍ മരിച്ചു
- അമേരിക്കയിലെ ബോസ്റ്റണില്‍ ഇരട്ട സ്ഫോടനം; രണ്ടു മരണം


Home


