29-Jul-2014 Tuesday

BREAKING NEWS ജോനാഥൻ സിപിഎം വേദിയിൽ-

FLASH NEWS പ്ലസ്ടു അനുവദിക്കാത്തതിൽ പ്രതിഷേധം-പ്ലസ്ടു അനുവദിക്കാത്തതിൽ ഓർത്തഡോക്സ് സഭയ്ക്ക് പ്രതിഷേധം . പത്തനംതിട്ട കിഴവല്ലൂർ സെന്റ് ജോ‍ർജ് ഹൈസ്കൂളിന്റെ അപേക്ഷ പരിഗണിച്ചില്ല . കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അപേക്ഷ പരിഗണിക്കാതെ വ്യക്തിഗത മാനേജ്മെന്റിന് പ്ലസ് ടു അനുവദിച്ചു . തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ഓർത്തഡോക്സ് സഭയുടെ പ്രസ്താവന . സഭയ്ക്ക് വേണ്ടി ഗവേണിംഗ് ബോർഡ് സെക്രട്ടറി ഫാ. മോഹൻ ജോസഫിന്റേതാണ് പ്രസ്താവന .

FLASH NEWS ഉന്നതതലയോഗം കൊച്ചിയിൽ തുടങ്ങി-മൂന്നാർ കേസ്: ഉന്നതതലയോഗം കൊച്ചിയിൽ തുടങ്ങി . മുഖ്യമന്ത്രിയും റവന്യു-വനം മന്ത്രിമാരും ഇടുക്കി കലക്ടറും പങ്കെടുക്കുന്നു .

FLASH NEWS ജോനാഥൻ സിപിഎം പരിപാടിയിൽ-മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ പിടിയിലായ ജോനാഥൻ സിപിഎം പരിപാടിയിൽ . ജൂലൈ 25ന് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു . മാത്യൂസ് എന്ന വ്യാജ പേരിലാണ് പങ്കെടുത്തത് . അടുത്ത ദിവസം ദേശാഭിമാനി ജോനാഥന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു . ക്ഷണിച്ചിട്ടല്ല ജോനാഥൻ പരിപാടിയിൽ പങ്കെടുത്തതെന്ന് CPM ജില്ലാ സെക്രട്ടറി . ജോനാഥൻ സിപിഎം പരിപാടിയുടെ വേദിയിൽ ഉണ്ടായിരുന്നില്ലെന്ന് ടിപിരാമകൃഷ്ണൻ . ഗാസ വിഷയത്തെ കുറിച്ചുള്ള പ്രതികരണം പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത് . മൂന്നാ‌ർ കേസ് .

JUST IN-

മുഖ്യമന്ത്രിയെ കണ്ടു-അബുദാബിയിൽ ജയിലിൽ നിന്ന് മോചിതനായ ഷിജുവിന്റെ അമ്മ മുഖ്യമന്ത്രിയെ കണ്ടു; നാട്ടിലേക്ക് തിരിച്ചെത്താൻ ഷിജുവിന്റെ പാസ്പോർട്ട് ശരിയാക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി .

ബാംഗ്ലൂർ പീഡന കേസ്-ബംഗലൂരുവിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു . ലാൽ ഗിരി, വസിം പാഷ എന്നീ കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത് . നേരത്തെ അറസ്റ്റിലായ സ്കേറ്റിങ്ങ് ഇൻസ്ട്രക്ടർക്ക് ഇതുമായി ബന്ധമില്ലെന്ന് പൊലീസ് .

ആൻഡമാനിൽ ഭൂചലനം-ആൻഡമാനിൽ നേരിയ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പില്ല .

കേരള വാർത്തകൾ-

മൂന്നാർ ട്രിബ്യൂണൽ പ്രവർത്തനം സർ‍ക്കാർ അട്ടിമറിച്ചു-ട്രിബ്യൂണൽ നിയമത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ ഭേദഗതി ഇതുവരെ നടപ്പാക്കിയില്ല; 2011ൽ ഹൈക്കോടതിയിൽ സർക്കാ‍ർ പറഞ്ഞ ഭേദഗതിയാണ് നടപ്പാക്കാതിരുന്നത്; സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് ട്രിബ്യൂണൽ നിയമം ഉണ്ടാക്കിയത്; നിയമത്തിലെ അപാകതകൊണ്ട് പ്രദേശത്തെ മുഴുവൻ വസ്തു തർക്കങ്ങളും ട്രിബ്യൂണലിന്റെ പരിധിയിലാണ്; ട്രിബ്യൂണൽ മെയ് മാസം വരെ തീർപ്പാക്കിയത് 5 കേസുകൾ മാത്രമെന്ന് വിവരാവകാശ രേഖ .

സംസ്ഥാനത്ത് പെരുന്നാൾ ഇന്ന്-ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു .

ഈദ് ഗാഹിൽ പങ്കെടുക്കാൻ അനുവദിച്ചില്ല-അബ്ദുൾ നാസർ മദനിയെ ഈദ് ഗാഹിൽ പങ്കെടുക്കാൻ പൊലീസ് അനുവദിച്ചില്ല; കർണാടക പൊലീസാണ് മദനിയെ വിലക്കിയത്; മദനി ആശുപത്രി വിട്ട് പുറത്ത് പോകാൻ പാടില്ലെന്ന് പൊലീസ് .

"പൊലീസ് നടപടി വേദനാജനകം'-ഈദ്ഗാഹിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിൽ ദുഃഖമുണ്ടെന്ന് മദനി; പൊലീസ് നടപടി സുപ്രീംകോടതിയിൽ അറിയിക്കുമെന്നും മദനി ഏഷ്യാനെറ്റ് ന്യൂസിനോട് .

പ്ലസ് ടുവിൽ പുതിയ വെളിപ്പെടുത്തൽ-മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പാലാ രൂപത ;പുതുപ്പള്ളിയിൽ അധികബാച്ച് അനുവദിച്ചത് മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരമെന്ന് ഫാദർ ജെയിംസ് കൊച്ചയ്യൻകനാൽ ഏഷ്യാനെറ്റ് ന്യൂസിനോട് .

തെളിവുകൊണ്ടുവന്നാൽ +2 കോഴ അന്വേഷിക്കാം-തെളിവ് കൊണ്ടുവന്നാൽ പ്ലസ്ടു കോഴയെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി കെ സി ജോസഫ്; പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത് ശാസ്ത്രീയമായാണെന്നും മന്ത്രി .

വിവാഹമോചനത്തെക്കുറിച്ച് മഞ്ജു വാര്യർ-വിവാഹമോചനത്തെ കുറിച്ച് മഞ്ജു ഫെയ്സ് ബുക്കിൽ;തീരുമാനം വ്യക്തിപരമെന്ന് മഞ്ജു; വിവാഹമോചനത്തിന് സുഹൃത്തുക്കളാണ് ഉത്തരവാദികൾ എന്ന വാർത്ത പ്രചരിക്കുന്നതിൽ ദുഖമുണ്ടെന്നും മഞ്ജു .

ഫ്രഞ്ച് സംഘം സന്ദർശനം നടത്തി-കൊച്ചി മെട്രോ നിർമ്മാണ പ്രദേശങ്ങൾ ഫ്രഞ്ച് സംഘം സന്ദർശിച്ചു . ആലുവയിലെ പുളിഞ്ചുവട് മുതലാണ് സന്ദർശനം തുടങ്ങിയത് . കൊച്ചി മെട്രോയുടെ നിർമാണ പുരോഗതി വിലയിരുത്തുകയാണ് ലക്ഷ്യം . നാലംഗ സംഘമാണ് സന്ദർശനം നടത്തിയത് .

ഇന്ന് ഉന്നതതലയോഗം-മൂന്നാർ കയ്യേറ്റ വിഷയത്തിലെ തുടർനടപടികൾ ആലോചിക്കാൻ കൊച്ചിയിൽ യോഗം നടക്കും . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുളള യോഗം വൈകീട്ട് 4ന് തുടങ്ങും . റവന്യൂ മന്ത്രിയും വനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും .

തിരുവഞ്ചൂർ യോഗത്തിൽ പങ്കെടുക്കും-മൂന്നാർ ഉന്നതതല യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും; തിരുവഞ്ചൂരിനെ ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട്; ക്ഷണിക്കാത്തതുകൊണ്ട് യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തിരുവഞ്ചൂർ പറഞ്ഞിരുന്നു .

കേസുകൾ നാളത്തേക്ക്-ലോകായുക്ത ഇന്ന് പരിഗണിക്കാനിരുന്ന കേസുകൾ നാളത്തേക്ക് മാറ്റിയതായി അറിയിപ്പ് . കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കാനിരുന്ന കേസുകളും നാളത്തേക്ക് മാറ്റി .

പരീക്ഷകൾ മാറ്റി-ആരോഗ്യസർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി . ബി എസ് സി നഴ്സിംഗ് തിയറി പരീക്ഷ നാളെ നടക്കും .

സ്വിസ് പൗരൻ കസ്റ്റഡിയിൽ-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്വിസ് പൗരനെ കസ്റ്റഡിയിലെടുത്തു; ജോനാഥൻ ബോണ്ടിയെ തൃശൂർ വലപ്പാട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത് . കലൈശൽവൻ, അനുരൂപ്,ബിനു എന്നിവരാണ് പൊലീസ് പിടിയിലായത് .

ചുമതലയേറ്റു-വി സത്യശീലൻ കൊല്ലം ഡിസിസി പ്രസിഡന്റായി ചുമതലയേറ്റു; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തന്പാൻ എന്നിവർ ചടങ്ങിലെത്തിയില്ല .

യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി -പെരുന്പഴുതൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എസ് ജോഷിയെ പുറത്താക്കി; നടപടി ബ്ലാക്ക്മെയിൽ കേസ് പ്രതി ജയചന്ദ്രനെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ .

3 പേർ പിടിയിൽ-കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 3 പേർ കൂടി പിടിയിൽ;കലൈശൽവൻ,അനുരൂപ്,ബിനു എന്നിവരാണ് പൊലീസ് പിടിയിലായത്; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി .

അന്തരിച്ചു-കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം കാട്ടാക്കട സീജാ നിവാസിൽ പ്രൊഫ. എൻ രാമചന്ദ്രൻ (70) അന്തരിച്ചു; ദില്ലി ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ശിവകുമാറിന്റെ ഭാര്യാപിതാവാണ് .

ദേശീയ വാർത്തകൾ-

ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കും-ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം; ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുകയാണെന്നും വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീൻ ;80 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ മടങ്ങും; ഇവരിലധികവും നഴ്സുമാരാണെന്നും സയ്യിദ് അക്ബറുദ്ദീൻ .

വിദേശ വാർത്തകൾ-

ഗാസ ആക്രമണം-അഭയാർത്ഥി ക്യാംപിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 7 കുട്ടികളടക്കം 8 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ഇതുവരെ കൊല്ലപ്പെട്ടത് 230 കുട്ടികൾ .

കോമൺവെൽത്ത് ഗെയിംസ്-

വേഗമേറിയ താരങ്ങൾ-പുരുഷന്മാരുടെ 100 മീറ്ററിൽ ജമൈക്കയുടെ കെമാർ ബെയ്‍ലികോളിന് സ്വർണം; വനിതകളുടെ 100 മീറ്ററിൽ നൈജീരിയൻ താരം ബ്ലെസിംഗ് ഒകാഗ്ബരെക്ക് സ്വർണ്ണം . 10 സെക്കന്റിൽ ബെയ്‍ലികോളും 10.85 സെക്കന്റിൽ ഒകാഗ്ബരെയും ഫിനിഷ് ചെയ്തു .

ജോനാഥൻ സിപിഎം വേദിയിൽ -മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ പിടിയിലായ ജോനാഥൻ സിപിഎം വേദിയിലും; ജൂലൈ 25ന് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു; മാത്യൂസ് എന്ന വ്യാജ പേരിലാണ് പങ്കെടുത്തത്; അടുത്ത ദിവസം ദേശാഭിമാനി ജോനാഥന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!