- Last Updated on Friday, 07 December 2012 22:35
- Published on Friday, 07 December 2012 16:33
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ എറണാകുളത്തെ ഫോട്ടോഫിനിഷില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാലക്കാട് ഓവറോള്‍ കിരീടം നേടി.28 സ്വര്‍ണമടക്കം 272 പോയിന്റുമായാണ് പാലക്കാട് കിരീടം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 257 പോയിന്റ് നേടി. 2004 മുതല്‍ കോതമംഗലം സ്കൂളുകളുടെ ബലത്തില്‍ എറണാകുളം കുത്തകയാക്കി വെച്ചിരുന്ന കിരീടമാണ് പറളി സ്കൂളിന്റെ കരുത്തില്‍ പാലക്കാട് തട്ടിയെടുത്തത്.
അക്ഷരാര്‍ഥത്തില്‍ ഫോട്ടോ ഫിനിഷിലായിരുന്നു പാലക്കാടിന്റെ കിരീട നേട്ടം. അവസാന മത്സരങ്ങള്‍ ബാക്കി നിന്നപ്പോള്‍ എറണാകുളം രണ്ട് പോയിന്റുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ 800 മീറ്ററില്‍ പാലക്കാടിന്റെ ബബിത വിജയിച്ചതോടെ പാലക്കാടിന് അനുകൂലമായി കാറ്റ് വീശിത്തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പാലക്കാടിന് 255 ഉം എറണാകുളത്തിന് 254 ഉം എന്നതായിരുന്നു പോയിന്റ് നില. ഇതോടെ യൂണിവേഴ്സിറ്റി കോളജിലെ സിന്തറ്റിക് ട്രാക്കുകള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. അടുത്ത മത്സരത്തില്‍ പാലക്കാടിന്റെ മുഹമ്മദ് അഫ്സല്‍ സ്വര്‍ണം നേടിയതോടെ പാലക്കാട് കിരീടത്തിലേക്ക് ഒന്നുകൂടി അടുത്തു. പിന്നീട് നടന്ന മത്സരങ്ങളില്‍ പോയിന്റ് നഷ്ടം മറികടക്കാനുള്ള പ്രകടനം എറണാകുളത്തിന് പുറത്തെടുക്കാനായില്ല.
അവസാന മത്സരയിനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേ ആരംഭിക്കുന്നതിന് മുമ്പ് പാലക്കാട് എറണാകുളത്തേക്കാള്‍ 10 പോയിന്റ് മുന്നിലായിരുന്നു. റിലെയില്‍ ഒരു ഡെലെങ്കിലും നേടിയാല്‍ കിരീടം നേടാമെന്ന ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് പാലക്കാട് കിരീടം ഉറപ്പിച്ചത്. സ്കൂളുകളില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാര്‍ ബേസിലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോതമംഗലം സെന്റ് ജോര്‍ജ് കിരീടം നേടി. വിജയികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Add comment
Article Calendar
May 2013 |

Sports Top News
- ലോക്കപ്പില്‍ ശ്രീശാന്ത് ഒറ്റയ്ക്ക്
- അറസ്റ്റിലാവുമ്പോള്‍ ശ്രീശാന്തിനൊപ്പം മറാത്തി നടിയും
- ബ്രസീല്‍ ടീമില്‍ നിന്ന് റൊണാള്‍ഡീഞ്ഞോയും കാകയും പുറത്ത്
- ബൈ ബൈ ബെക്കാം: പ്രതിഭയില്‍ നിന്ന് താരത്തിലേക്കുള്ള ദൂരം (2)
- ഫ്രഞ്ച് കിരീടം പാരീസ് സെന്റ് ജെര്‍മ്മന്‍; ബെക്കാമിന് അപൂര്‍വ്വ നേട്ടം
- ലാലിഗയില്‍ ബാഴ്സയ്ക്ക് ഇരുപത്തിരണ്ടാം കിരീടം
- രാജസ്ഥാന്റെ രണ്ടു മത്സരങ്ങള്‍ ഒത്തുകളി നിഴലില്‍
- ലോക്കപ്പില്‍ ശ്രീശാന്തിന് ഉറക്കമില്ല, കുളിയും
- പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി റോയല്‍ ചലഞ്ചേഴ്സ്
- ബൗളറായി..! വിക്കറ്റും നേടി..! ഗില്ലിയുടെ ഐപിഎല്‍ വിടവാങ്ങല്‍ രാജകീയം


Home



