- Last Updated on Monday, 17 December 2012 07:12
- Published on Sunday, 16 December 2012 11:54
നാഗ്പൂര്‍:ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു സമനിലയും അതുവഴി പരമ്പരയും എന്ന ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് ഇഴഞ്ഞു നീങ്ങുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 66 റണ്‍സെടുത്ത ജോനാഥന്‍ ട്രോട്ട് ഉയര്‍ത്തിയ പ്രതിരോധ കോട്ടയാണ് സുരക്ഷിത തീരത്തിന് അടുത്തേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. 24 റണ്‍സുമായി ഇയാന്‍ ബെല്ലാണ് ട്രോട്ടിന് കൂട്ട്. അഞ്ചാം ദിനമായ നാളെ ആദ്യത്തെ സെഷനില്‍ ഒരു കൂട്ട തകര്‍ച്ചയെ അഭിമുഖീകരിച്ചില്ലെങ്കില്‍ ടെസ്റ്റ് സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിന് കഴിയും.
പരമ്പര സമനിലയിലാക്കാന്‍ ഒരു ജയം അനിവാര്യമായ ഇന്ത്യന്‍ നായകന്‍ ധോണി ഒന്നാം ഇന്നിംഗ്സ് ഒമ്പത് വിക്കറ്റിന് 326 റണ്‍സ് എന്ന സ്കോറിന് ഡിക്ലയര്‍ ചെയ്തെങ്കിലും നാലു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് കരുതലോടെയാണ് നീങ്ങിയത്. റണ്‍സ് നേടുക എന്നതിനെക്കാളുപരിയായി വിക്കറ്റ് കാക്കുക എന്ന ലക്ഷ്യത്തോടെ കുക്കും ക്രോപ്ടണും ബാറ്റ് വീഴിയപ്പോള്‍ മത്സരം വിരസതയുടെ പിടിയിലേക്ക് വീണു. 93 പന്തില്‍ കേവലം 13 റണ്‍സ് മാത്രം നേടിയ കുക്കിനെ ധോണിയുടെ കൈകളിലെത്തിച്ച അശ്വിന്‍ അല്‍പ്പം ആശ്വാസം പകര്‍ന്നെങ്കിലും തുടര്‍ന്നെത്തിയ ട്രോട്ട് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 135 പന്തില്‍ 34 റണ്‍സ് മാത്രം നേടിയ ക്രോംപ്റ്റണും അധികം വൈകാതെ വീണു. ഓജക്കായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ പീറ്റേഴ്സണ്‍ എന്ന അപകടകാരിയെ ജഡേജ മടക്കിയെങ്കിലും പരമ്പരയിലുടനീളം മങ്ങിയ പ്രകടനം പുറത്തെടുത്ത ബെല്‍ ട്രോട്ടിന് മികച്ച കൂട്ടുകാരനായി. ജയത്തിനു തുല്യമായ സമനിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ട്രോട്ടിന്‍റെ അര്‍ധശതകവും പിറന്നു.
ജീവനില്ലാത്ത പിച്ചില്‍ അത്ഭുതങ്ങള്‍ വിരിയിച്ച് വിക്കറ്റ് പെരുമഴ നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കില്‍ സ്വന്തം നാട്ടില്‍ ഒരു പരമ്പരയിലെ തോല്‍വി എന്ന നാണക്കേടാകും അനന്തര ഫലം.
Add comment
Article Calendar
May 2013 |

Sports Top News
- ലോക്കപ്പില്‍ ശ്രീശാന്ത് ഒറ്റയ്ക്ക്
- അറസ്റ്റിലാവുമ്പോള്‍ ശ്രീശാന്തിനൊപ്പം മറാത്തി നടിയും
- ബ്രസീല്‍ ടീമില്‍ നിന്ന് റൊണാള്‍ഡീഞ്ഞോയും കാകയും പുറത്ത്
- ബൈ ബൈ ബെക്കാം: പ്രതിഭയില്‍ നിന്ന് താരത്തിലേക്കുള്ള ദൂരം (2)
- ലോക്കപ്പില്‍ ശ്രീശാന്തിന് ഉറക്കമില്ല, കുളിയും
- ഫ്രഞ്ച് കിരീടം പാരീസ് സെന്റ് ജെര്‍മ്മന്‍; ബെക്കാമിന് അപൂര്‍വ്വ നേട്ടം
- രാജസ്ഥാന്റെ രണ്ടു മത്സരങ്ങള്‍ ഒത്തുകളി നിഴലില്‍
- പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി റോയല്‍ ചലഞ്ചേഴ്സ്
- ബൗളറായി..! വിക്കറ്റും നേടി..! ഗില്ലിയുടെ ഐപിഎല്‍ വിടവാങ്ങല്‍ രാജകീയം
- തെറ്റു ചെയ്തിട്ടില്ല : ശ്രീശാന്ത്


Home


