01-Aug-2014 Friday

FLASH NEWS കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ് -

FLASH NEWS പ്ലസ്ടു പ്രവേശനത്തിന് സ്റ്റേ-ലിബിയയിൽ നിന്നുള്ള 58 നഴ്സുമാരെ ടുണീഷ്യയിൽ നിന്ന് കൊച്ചിയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം . PS സുധീർ ,അജിത് അനീർ ബാവ, അരുൺ ജോസഫ് ... . അഖിലേന്ത്യാ നേതൃത്വത്തിന്റേതാണ് നടപടി .

FLASH NEWS കനത്തമഴ: നാളെ അവധി-പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി . പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി .

FLASH NEWS യൂത്ത് കോൺഗ്രസിൽ നടപടി -4 യൂത്ത്കോൺ. സംസ്ഥാന സെക്രട്ടറിമാരെ സസ്പെന്റ് ചെയ്തു . സംഘടനാപ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ . വെർജിത് ഞെർലേലി എന്നിവർക്കെതിരെയാണ് നടപടി .

FLASH NEWS നഴ്സുമാരെ കൊച്ചിയിലെത്തിക്കും-ജയചന്ദ്രനെ റുക്സാനയുടെയും ബിന്ധ്യാസിന്റെയും ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി .

FLASH NEWS അബ്ദുറബ്ബിന്റെ പ്രതികരണം-മാധ്യമങ്ങൾക്കെതിരെയും കോടതി പരാമർശമുണ്ടെന്നും അബ്ദുറബ്ബ് . വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി അബ്ദുറബ്ബ് . കോടതിവിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി അബ്ദുറബ്ബ് . "ഒരു സ്കൂളിന്റെ പ്ലസ് ടു പ്രവേശനനാനുമതി റദ്ദാക്കിയതിനെ സാമാന്യവത്കരിച്ച് കാണരുത്' .

FLASH NEWS ശ്രീലങ്ക മാപ്പ് പറഞ്ഞു-ലേഖനം ശ്രീലങ്കൻ സർക്കാരിന്റെയോ പ്രതിരോധ വകുപ്പിന്റെയോ ഔദ്യോഗിക നിലപാടല്ല . ബ്ലാക്മെയിലിംഗിൽ തനിക്ക് പങ്കുണ്ടെന്ന് ജയചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു . ഇന്ത്യൻ പ്രധാനമന്ത്രിയോടും ജയലളിതയോടും മാപ്പ് ചോദിക്കുന്നതായി ശ്രീലങ്ക . ചെലവന്നൂരിലെ ഫ്ലാറ്റിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്ന് ജയചന്ദ്രൻ . പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റിലാണ് ഖേദപ്രകടനം .

റെയിൽവെ അറിയിപ്പ് -

കേരള വാർത്തകൾ-

ബ്ലാക്മെയിലിംഗ് പ്രതികൾക്ക് പീഡനമേറ്റെന്ന ആരോപണം-കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ് പ്രതികളായ ബിന്ദ്യാസ് തോമസിനും രുക്സാനയ്ക്കും പൊലീസ് കസ്റ്റഡിയില്‍ പീഡനമേറ്റ സംഭവം എസ് പി റാങ്കില്‍ കുറയാത്ത ഉദ്യാഗസ്ഥന്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; പരാതിയില്‍ ഡിജിപി വിശദീകരണം നല്‍കണം; ഈ മാസം 19 ന് മുന്‍പ് റിപ്പോര്‍ട്ട് തരണമെന്നും മനഷ്യാവകാശ കമ്മീഷന്‍ . ജയചന്ദ്രനെ റുക്സാനയുടെയും ബിന്ധ്യാസിന്റെയും ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ബ്ലാക്മെയിലിംഗിൽ തനിക്ക് പങ്കുണ്ടെന്ന് ജയചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു .

ഒഴുക്കിൽപ്പെട്ട് കാണാതായി-കാസർകോട് ചിത്താരിപ്പുഴയിൽ ഒഴുക്കിൽപെട്ട് ഒറവങ്കര സ്വദേശി രാജനെ കാണാതായി .

ശ്രീലങ്കക്കെതിരെ പ്രതിഷേധം-ജയലളിതക്കെതിരായ ലേഖനത്തിൽ ശ്രീലങ്ക നിരുപാധികം മാപ്പ് ചോദിച്ചു;ശ്രീലങ്കൻ വെബ് സൈറ്റിലെ അപകീർത്തികരമായ പരാമർശം നീക്കി; ലേഖനത്തിൽ പ്രതിഷേധിച്ച് ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഓഫീസിന് മുന്നിൽ അണ്ണാ ഡിഎംകെ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു .

പ്ലസ്ടു പ്രവേശനത്തിന് സ്റ്റേ-കോടതിവിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി അബ്ദുറബ്ബ്; മാധ്യമങ്ങൾക്കെതിരെയും കോടതി പരാമർശമുണ്ടെന്നും അബ്ദുറബ്ബ് .

നഴ്സുമാരെ കൊച്ചിയിലെത്തിക്കും-ലിബിയയിൽ നിന്നുള്ള 58 നഴ്സുമാരെ ടുണീഷ്യയിൽ നിന്ന് കൊച്ചിയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം .

നിലവിലെ രീതി തുടരണം-സിവിൽ സർവ്വീസ് പരീക്ഷയിൽ നിലവിലെ രീതി തുടരണമെന്ന് വിദഗ്ധസമിതി; കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി .

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ-കൈക്കൂലി വാങ്ങുന്നതിനിടെ ചിറയിൻകീഴ് എസ്ബിടി ബാങ്ക് മാനേജർ ജയകുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു; കൊച്ചി സിബിഐ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത് . വായ്പ നൽകാൻ ചിറയിൻകീഴ് സ്വദേശി ബിനുവിന്റെ കയ്യിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത് . WTO കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ കടുംപിടുത്തം തുടരുന്നത് ആഗോള തലത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി; പ്രധാനമന്ത്രിയുമായുള്ള കുടിക്കാഴ്ചയിലാണ് കെറി ഇക്കാര്യം വ്യക്തമാക്കിയത് .

നിലവിലെ രീതി തുടരണം -നാഷണൽ ഹെറാൾഡ് കേസിൽ സുബ്രഹ്മണ്യം സ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ്; കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി; കേസിൽ ഈ മാസം 5ന് വാദം കേൾക്കും .

ഒരാൾ കൂടി പൊലീസ് പിടിയിൽ-മുംബൈ ഡോംബിവില്ലിയിൽ മലയാളി വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി; പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ കാന്റീൻ ജീവനക്കാരൻ ആര്യനാണ് പൊലീസ് അറസ്റ്റിലായത്; ഈ കേസിൽ നേരത്തേ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

ഒഴുക്കിൽപ്പെട്ട് കാണാതായി-കാസർകോട് വെസ്റ്റ് എളേരി വെങ്ങംചാലിൽ വൃദ്ധനെ ഒഴുക്കിൽ പെട്ട് കാണാതായി; മെത്തടുക്കം കണ്ണനെയാണ് ചൈത്രവാഹിനിപ്പുഴയിലെ ഒഴുക്കിൽ കാണാതായത് .

കടലാക്രമണത്തിന് സാധ്യത-കൊച്ചിയില്‍ ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, കണ്ണമാലി മേഖലയില്‍ കടലാക്രമണ ഭീഷണി; ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നൽകി .

ആരോപണം തന്നോടു പറയണമെന്ന് മന്ത്രി -കോഴ ആർക്ക് കൊടുത്തു; ആര് വാങ്ങി എന്ന് തന്നോട് പറയണമെന്ന് വിദ്യാഭ്യാസമന്ത്രി . ആരോപണങ്ങൾ മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും മന്ത്രി കാടടച്ച് വെടി വയ്ക്കരുതെന്നും അബ്ദുറബ്ബ് .

നിയന്ത്രണങ്ങളോട് യോജിപ്പില്ല-എംഎൽഎ ഹോസ്റ്റലിലെ നിയന്ത്രണങ്ങളോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ . ജനപ്രതിനിധികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കെ മുരളീധരൻ .

നേതൃത്വത്തിനെതിരെ തന്പാൻ-കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ നേതൃസ്ഥാനത്തിരിക്കുന്നവരെ മാറ്റുന്നത് ശരിയല്ലെന്ന് പ്രതാപവർമ്മ തന്പാൻ . 26 നേതാക്കൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയത് . ഇന്ന് ഞാൻ നാളെ നീ എന്ന കാര്യം നേതൃത്വത്തിലിരിക്കുന്നവർ മറക്കരുതെന്നും തന്പാൻ .

കസ്റ്റഡിയിൽ വിട്ടു-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തൃശൂരിൽ അറസ്റ്റിലായ സ്വിസ് പൗരൻ ജോനാഥനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു . നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത് .

KSEB കന്പനിവത്കരണം -KSEB കന്പനിവത്കരണത്തിനായി ത്രികക്ഷി കരാർ ഒപ്പിട്ടു; AITUC അനുകൂലസംഘടന വിട്ടു നിന്നു വ്യവസ്ഥകൾ സ്വാഗതാർഹമെന്ന് INTUCയും,CITUവും .

കർശന നടപടികളിലേക്ക്-മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; എക്സൈസ്,ആഭ്യന്തര വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച ചേരും .

കക്കയം ഡാം തുറന്നുവിട്ടു-കക്കയം ഡാം തുറന്നുവിട്ടു;കുറ്റ്യാടിപ്പുഴയുടെയും പൂനൂർ പുഴയുടെയും തീരത്ത് താമസിക്കുന്നവ‍ർ ജാഗ്രത പാലിക്കണം .

കനത്ത മഴ-ഇടുക്കി ജില്ലയിലെ എല്ലാ വില്ലേജുകളിലും കൺട്രോൾ റൂമുകൾ തുറക്കുമെന്ന് റവന്യു വകുപ്പ് . കാസർകോട് ചെറുവത്തൂരിൽ മണ്ണിടിഞ്ഞ് വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു: കോഴിക്കോട് - മംഗലാപുരം ദേശീയപാതിയിലാണ് ഗതാഗതം തടസ്സപ്പെട്ടത് . കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്തമഴ; ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് നോർത്ത്, സൗത്ത് പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു; ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി; കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശം . കനത്തമഴയെത്തുടർന്ന് കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു . കനത്തമഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു . കനത്തമഴയെത്തുടർന്ന് വയനാട് ,ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു .

'ഭൂരഹിതരില്ലാത്ത കേരളം കടലാസു പദ്ധതി'-പട്ടയം കിട്ടിയവരില്‍ ഭൂരിഭാഗവും പെരുവഴിയില്‍; പട്ടയം കൊടുത്തത് നിയമക്കുരുക്കിൽപ്പെട്ട ഭൂമിക്ക്; പട്ടയം കിട്ടിയ പതിനഞ്ച് ശതമാനം പേര്‍ക്കുപോലും ഭൂമികിട്ടിയില്ല .

ബ്ലാക്ക്മെയിൽ കേസ്-ബിന്ധ്യാസിനേയും റുക്സാനയേയും അറസ്റ്റുചെയ്യും; ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്; റുക്സാനയും ബിന്ധ്യാസും ഒളിവിലെന്ന് പൊലീസ്; ഇവർക്കായി ആലപ്പുഴ, ഫോർട്ട് കൊച്ചി മേഖലകളിൽ തെരച്ചിൽ .

വിശദീകരണവുമായി കോടതിയിലേക്ക്-പ്ലസ്ടു വിവാദത്തിൽ വിശദീകരണവുമായി സർക്കാർ ഹൈക്കോടതിയിലേക്ക് . ബാച്ചുകൾ അനുവദിച്ച ഉത്തരവ് സർക്കാർ ഇന്ന് ഹാജരാക്കും . മന്ത്രിസഭാ ഉപസമിതി തീരുമാനത്തിന്റെ രേഖകളും ഹാജരാക്കും .

മെറ്റൽ ക്ഷാമം രൂക്ഷമായി-ദേശീയപാത നാല്‍പ്പത്തിയേഴില്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ നാലുവരിപ്പാത നിര്‍മ്മാണം സ്തംഭിച്ചു .

"പുനഃസംഘടനയിൽ ജനത്തിന് താത്പര്യമില്ല'-ജനത്തിന് താത്പര്യമില്ലാത്ത മന്ത്രിസഭാ പുനഃസംഘടനയിലാണ് സർക്കാരിന് ഇപ്പോൾ താത്പര്യമെന്ന് വിഎസ് .

ദേശീയ വാര്‍ത്തകള്‍-

പരിസ്ഥിതി സെക്രട്ടറിയെ മാറ്റണം -പരിസ്ഥിതി സെക്രട്ടറി സ്ഥാനത്തുനിന്നും പി.കെ.മൊഹന്തിയെ മാറ്റാന്‍ ശുപാര്‍ശ ചീഫ് സെക്രട്ടറിയാണ് വനം പരിസ്ഥിതി മന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്; വി.എം.ഗോപാലമേനോനെ പുതിയ സെക്രട്ടറിയാക്കണമെന്നും ശുപാര്‍ശയുണ്ട്; DLF,ആറന്മുള വിഷയങ്ങളിൽ മൊഹന്തിക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു .

അതിർത്തിയിൽ ഏറ്റുമുട്ടൽ-അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി; സംഘർഷത്തിൽ 2 തീവ്രവാദികൾ മരിച്ചു .

അന്വേഷണം തുടങ്ങി-നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി ;ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയാണ് പരാതി നൽകിയത് .

സുപ്രീംകോടതി ശരിവച്ചു-പിടിഎ റഹീമിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു;കേരള ഹജ്ജ് കമ്മിറ്റി സെക്രട്ടറി സ്ഥാനം ഇരട്ടപ്പദവിയല്ലെന്ന് കോടതി;റഹിമിന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് യുസി രാമനാണ് കോടതിയെ സമീപിച്ചത് .

എതിർപ്പുമായി കട്‍ജു-തസ്ലീമ നസ്റീന് താമസാനുമതി റദ്ദാക്കിയതിനെതിരെ മുൻ സുപ്രീംകോടതി ജഡ്ജി മാർഖണ്ഡേയ കട്ജു; തസ്ലീമയ്ക്ക് സ്ഥിരമായി ഇന്ത്യയിൽ താമസിക്കാനുള്ള വിസയാണ് സർക്കാർ നൽകേണ്ടിയിരുന്നത് എന്നും കട്ജു .

പൊട്ടിത്തെറിയിൽ അഞ്ചു മരണം-ഛത്തീസ്ഗഢിലെ റായ്പൂരിൽ ഫ്യൂസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അ‍ഞ്ചുപേർ മരിച്ചു .

സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ്-ബിജെപി അധ്യക്ഷൻ അമിത്ഷായെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സൊറാബുദ്ദീൻ ഷെയ്ക്കിന്റെ സഹോദരൻ സിബിഐ കോടതിയെ സമീപിക്കാനൊരുങ്ങുന്നു .

സുബ്രതോ റോയിയ്ക്ക് കോൺഫറൻസ് സൗകര്യം-സഹാറ ഗ്രൂപ്പ് മുൻ മേധാവി സുബ്രതോ റോയിക്ക് ജയിലിൽ കോൺഫറൻസ് സൗകര്യം; 10 ദിവസത്തേക്ക് കോൺഫറൻസ് സൗകര്യം നൽകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .

വിദേശവാര്‍ത്തകള്‍-

ആക്രമണം തുടരുന്നു-ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; വെടിനിർത്തൽ പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി; സൈനിക നടപടി വീണ്ടും തുടങ്ങിയെന്നും ഇസ്രയേൽ . ഇസ്രായേൽ സൈനികനെ ഹമാസ് ബന്ദിയാക്കിയെന്ന് റിപ്പോർട്ട് .

കോമൺവെൽത്ത് ഗെയിംസ് വാർത്തകൾ-ഗുസ്തിയിൽ യോഗേശ്വറിനും ബബിതക്കും സ്വർണ്ണം; ഇന്ത്യ അഞ്ചാം സ്ഥാനത്ത് .

ഇന്ത്യ മെഡലുറപ്പിച്ചു-ടേബിൾ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യ ഫൈനലിൽ കടന്നു;ഫൈനലിൽ സിംഗപൂരാണ് എതിരാളികൾ .

പിങ്കിറാണിക്ക് വെങ്കലം -കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ബോക്സിംഗിൽ ഇന്ത്യയുടെ പിങ്കി റാണിക്ക് വെങ്കലം .

ഇന്ത്യക്ക് ജയം-കോമൺവെൽത്ത് ഹോക്കിയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം . സ്കോട്‍ലന്റിനെ ഇന്ത്യ 2-1ന് തോൽപ്പിച്ചു .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം .

JUST IN-

ബ്ലാക്ക് മെയിലിംഗ് കേസ്-ജയചന്ദ്രനെ കേസിലെ മൂന്നാം പ്രതി സനലിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!