news
By Web Desk | 11:54 AM July 07, 2016
വാക്‌സിന് എതിര്‍പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

Highlights

None

പ്രതിരോധ വാക്‌സിന് എതിര്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്കിടയിലും ചിലര്‍ തെറ്റായ പ്രചരണത്തിന് ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു. 

പ്രതിരോധ കുത്തിവെയ്പ്പുകള്‍ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതാണ്. അതിനോടൊപ്പം മറ്റേതെങ്കിലും തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ല. എന്നാല്‍ കുത്തിവെയ്പ്പിനെതിരെ കാമ്പയിന്‍ നടത്തിക്കൊണ്ട് ആരെങ്കിലും രംഗത്ത് വരുന്നത് ഇനി ശ്രദ്ധയില്‍ പെട്ടാല്‍ നിയമ നടപടികളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article


Recommended


bottom right ad