യുവമോര്‍ച്ച നേതാവിന്‍റെ വീടിന് നേരെ ബോംബേറ്
news
By Web Desk | 10:57 PM June 19, 2017

* യുവമോര്‍ച്ച നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

* ആക്രമണം സംസ്ഥാന പ്രസിഡണ്ട് അഡ്വ പ്രകാശ് ബാബുവിന്‍റെ വീടിന് നേരെ

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ പ്രകാശ് ബാബുവിന്‍റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

ആക്രമണത്തില്‍ വീടിനുമുന്‍വശത്തെ അലൂമിനിയം ഫാബ്രിക്കേഷന്‍ വാതിലുകള്‍ തകര്‍ന്നു. ചില്ലു വാതിലുകളും ജനല്‍ ചില്ലുകളും തകര്‍ന്നു.ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് പ്രകാശ് ബാബു പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുവമോര്‍ച്ച ആരോപിച്ചു.

 

Show Full Article
RECOMMENDED