21-Apr-2014 Monday
img

FLASH NEWS "അധികാരം ഗവർണ്ണ‌ർക്ക്'-വിസിയെ നീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവർണ്ണറെന്ന് സുപ്രീം കോടതി . എ വി ജോർജിന്റെ വാദം കോടതി അംഗീകരിച്ചില്ല . ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം .

കേരള വാർത്തകൾ-

ശബരീനാഥ് കീഴടങ്ങി-ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരീനാഥ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി . രണ്ടുവർഷത്തോളമായി ഒളിവിലായിരുന്നു ശബരീനാഥ് . ജീവനു ഭീഷണിയെന്ന് ശബരീനാഥ് . ശബരീനാഥ് മെയ് 5 വരെ റിമാൻഡിൽ .

ശബരീനാഥ് ഹർജി നൽകി-സെൻട്രൽ ജയിലിലേക്കേ മാറ്റാവൂ എന്നാവശ്യപ്പെട്ട് ശബരീനാഥ് ഹർജി നൽകി . ഹർജി റിമാൻഡ് കാലാവധി കഴിഞ്ഞ് പരിഗണിക്കും .

രാജ്യംവിട്ട് പോയിട്ടില്ലെന്ന് ശബരീനാഥ്-ഇത്രയുംനാൾ ഹിമാലയത്തിലായിരുന്നുവെന്നും രാജ്യംവിട്ട് പോയിട്ടില്ലെന്നും ശബരീനാഥ് .

"ബാറുകൾക്ക് നിയന്ത്രണം വേണം'-നിലവാരമില്ലാത്ത ബാറുകൾക്ക് നിയന്ത്രണം വേണം: പി.കെ.കുഞ്ഞാലിക്കുട്ടി;പെട്ടിയിലിരിക്കുന്ന വോട്ടുകളെപ്പറ്റി പറയുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി .

ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണം-ബാറുകളുടെ നിലവാരം പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്ന് ടി എൻ പ്രതാപൻ .

നേതൃയോഗം-മുസ്ലീം ലീഗിന്‍റെ സംസ്ഥാന നേതൃയോഗം പുരോഗമിക്കുന്നു; തെരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട . ലയനം തീരുമാനിക്കാൻ ആർഎസ്പി സംസ്ഥാനസെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നു; തെരഞ്ഞെടുപ്പ് അവലോകനം ചർച്ചയിൽ .

യുവതിയെ കുത്തിക്കൊന്നു-ഇടുക്കി കുമളിയിൽ ബസ് സ്റ്റാന്റിൽ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തി; തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്; ഒപ്പം താമസിച്ചിരുന്ന മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ .

ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു-മീനങ്ങാടിയിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു . ചൂതുപാറ സ്വദേശി അഭയാ ചന്ദ്രൻ (17) ആണ് മരിച്ചത് .

അറസ്റ്റ് ചെയ്തു-കൊച്ചി മെട്രോയുടെ മുട്ടം യാർഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ സ്ഥലമുടമകളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു; റഫീഖ്,സുജിത് എന്നിവരാണ് അറസ്റ്റിലായത് .

ബോംബേറ്-കണ്ണൂ‍ർ പെരിങ്ങോമിനടുത്ത് പെടേന്നയിൽ എസ് ഡി പി ഐ പ്രവർത്തകന്റെ വീടിന് ബോംബേറ്; ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുടെ ബൂത്ത് ഏജന്റായിരുന്ന ആഖിബിന്റെ വീടിന് നേരേയാണ് ബോംബേറ് .

വാഹനാപകടം-മാവേലിക്കര പല്ലാരിമംഗലത്ത് സിമെന്റ് കയറ്റിവന്ന ലോറി മറിഞ്ഞ് സൈക്കിൾ യാത്രക്കാരൻ മരിച്ചു; ബുധനൂർ സ്വദേശി രാമചന്ദ്രൻ(66)ആണ് മരിച്ചത് .

പൊലീസിന് മുന്നിൽ കീഴടങ്ങി-ആലപ്പുഴ പള്ളാത്തുരുത്തിയിൽ 2 പേരുടെ മരണത്തിനിടയാക്കിയ ആഢംബര കാറിന്റെ ഡ്രൈവറും ഉടമയും പൊലീസിന് മുന്നിൽ കീഴടങ്ങി . ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ഗോവ എയർ ലൈൻസിന്റെ പൈലറ്റുമായ രാജീവും ഡ്രൈവറുമാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയത് .

അന്തരിച്ചു-പരേതനായ പ്രഫസർ എം പി ശ്രീധരന്റെ ഭാര്യ പി ലക്ഷ്മി(81) കോഴിക്കോട്ട് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ ഒന്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ .

സ്വർണവില കുറഞ്ഞു-സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 2785 രൂപയായി; പവന് 120 രൂപ കുറഞ്ഞ് 22,280 രൂപ .

ദേശീയവാർത്തകൾ-

പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട്-തെരഞ്ഞെടുപ്പിന് ശേഷം NDA അധികാരത്തിലെത്തിയാൽ പൊതുമിനിമം പരിപാടി ഉണ്ടാകുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട് .

ഗോവ സർക്കാരിന് നോട്ടീസ് -തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഗോവ സർക്കാരിന് നോട്ടീസ് നൽകി; നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു .

ഉപാധികൾ മുന്നോട്ട് വച്ചു-സുബ്രതോ റോയിയുടെ മോചനത്തിനായി സഹാറ ഗ്രൂപ്പ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു; ജാമ്യത്തിനായി 3000 കോടി രൂപ മൂന്നു ദിവസനത്തിനകം നൽകാമെന്നാണ് ശുപാർശ; കൂടാതെ 2000 കോടി രൂപ മെയ് 30നകം നൽകും; 5000 കോടിരൂപയുടെ ബാങ്ക് ഗ്യാരണ്ടി മൂന്നു മാസത്തിനകം നൽകാമെന്നും ശുപാർശ .

കായികവാർത്തകൾ-ഇന്ന് ചെന്നൈ സൂപ്പ‍ർ കിംഗ്സ് ഡൽഹി ഡെയർഡെവിൾസിനെ നേരിടും .

യുണൈറ്റഡിന് തോൽവി-ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എവർട്ടൺ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ചു; ഹൾസിറ്റിയെ ആഴ്സണൽ എതിരില്ലാത്ത മൂന്നുഗോളിന് തകർത്തു; പൊഡോൾസ്കി ഇരട്ടഗോൾ നേടി .

ബാഴ്സലോണയ്ക്ക് ജയം-സ്പാനിഷ് ലീഗിൽ അത്‍ലറ്റിക്ക് ബിൽബാവോയെ 2-1ന് ബാഴ്സലോണ തോൽപ്പിച്ചു .

പാസ് വിതരണം തുടങ്ങി-ഏഷ്യാനെറ്റ് ന്യൂസും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് ഈ മാസം 24ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എംടി' എന്ന പരിപാടിക്കുള്ള പാസുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് പി ടി ഉഷ റോഡിലെ ഓഫീസില്‍ നിന്ന് ലഭിക്കും .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!