news
By Web Desk | 11:15 PM July 15, 2017
നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലെന്ന് ഡിജിപി

Highlights

  • കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉചിതമായ സമയത്ത് പറയാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉചിതമായ സമയത്ത് പറയാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. മുന്‍വിധിയോടെ പ്രതികരണത്തിനില്ലെന്നും കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ മറ്റ് പ്രതികരണങ്ങൾക്കില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപരമായ ദൃശ്യങ്ങളെടുത്ത കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേൽ ചുമത്തുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി, ജാമ്യാപേക്ഷ തള്ളി. മറ്റുപ്രതികൾക്ക് ജാമ്യം നൽകാത്ത സാഹചര്യത്തിൽ ദിലീപിനും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Show Full Article


Recommended


bottom right ad