ഇറോം ശര്‍മ്മിള പത്രിക നല്‍കി;  എതിരാളി മുഖ്യമന്ത്രി
news
By Web Desk | 10:57 AM February 17, 2017
  • അഫ്‌സപയെ മണിപ്പൂരില്‍ നിന്നും തുടച്ച് നീക്കുന്നതിനാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് ഇറോം ശര്‍മ്മിള.
  • മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
  • മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെയാണ് ഇറോ ശര്‍മ്മിള മത്സരിക്കുന്നത്.

ദില്ലി: പ്രത്യേക സൈനിക നിയമമായ അഫ്‌സപയെ മണിപ്പൂരില്‍ നിന്നും തുടച്ച് നീക്കുന്നതിനാണ് തന്റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് ഇറോം ശര്‍മ്മിള. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെയാണ് ഇറോ ശര്‍മ്മിള മത്സരിക്കുന്നത്.

ഇരുപത് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയാണ് ഇറോം ശര്‍മ്മിള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്..ഇറോം രൂപീകരിച്ച പിആര്‍ജെഎ പാര്‍ട്ടിയുടെ  പ്രധാന ഭാരവാഹികള്‍ മാത്രമാണ് ഇറോം ശര്‍മ്മിളക്കൊപ്പം എത്തിയത്.നിലവില്‍ മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തന്റെ പാര്‍ട്ടി തീരുമാനമെന്ന് ഇറോം വ്യക്തമാക്കി. അഫ്‌സ്പയെ മണിപ്പൂരില്‍ നിന്നും തുടച്ച് നീക്കുക എന്നതാണ്  പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം

സ്വന്തം നാട് വിട്ട് ഇറോം മുഖ്യമന്ത്രി ഒക്രാം  ഇബോബി സിങ്ങ് മത്സരിക്കുന്ന തൗബാല്‍ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല എന്ന മുന്‍ തീരുമാനം മാറ്റി ഇത്തവണ സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുമെന്നും ഇറോം ശര്‍മ്മിള വ്യക്തമാക്കി.മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗും തൗബാലില്‍ നാമനിര്‍ദ്ദേശ പത്രിക സമ!ര്‍പ്പിച്ചു.തുടര്‍ച്ചയായ നാലാംവിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഒക്രാം ഇബോബിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് തൗബാലില്‍ ഇറോം കന്നി തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.

Show Full Article
RECOMMENDED