പാരിസിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
news

പാരിസിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

By Web Desk | 08:48 AM Friday, 21 April 2017

പാരിസിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിലെ പാരിസിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാറില്‍ നഗരത്തിലെത്തിയ അക്രമി പൊലീസിന് നേരെ നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നടത്താനിരുന്ന പ്രചാരണം മാറ്റി വച്ചു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖേദം രേഖപ്പെടുത്തി.

Show Full Article