കൃഷ്ണദാസ് റിമാന്‍ഡില്‍
news
By Web Desk | 11:09 PM Monday, 20 March 2017

* നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനാണ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത കൃഷ്ണദാസിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് റിമാന്‍ഡ് ചെയ്തത്.

Show Full Article