അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ല; എം.എം. മണി
news
By Web Desk | 05:16 PM Monday, 20 March 2017
  • അതിരിപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകും
  • ഒരുകാരണവശാലും പിന്നോട്ടില്ലെന്ന്‌ന വൈദ്യുത മന്ത്രി
  • സമവായം ഉണ്ടാകുമെന്ന് കരുതുന്നു

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് വൈദുതി മന്ത്രി എം.എം. മണി. ഒരു കാരണവശാലും പദ്ധതി ഉപേക്ഷിക്കില്ല. നാടിനു ഗുണമുണ്ടാകുന്ന പദ്ധതിയാണ് അതിരപ്പള്ളിയെന്നും സര്‍ക്കാര്‍ പുറകൊട്ടില്ലെന്നും മണി തൃശൂരില്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലതിന്റെ സമ്പൂര്‍ണ വൈദ്യ ഉതീകരണ പ്രഖ്യാപനത്തിനു ശേഷമാണ് അതിരപ്പിള്ളി വിഷയത്തില്‍ മന്ത്രി നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെയും ഭരണകക്ഷിയിലെ ചില പാര്‍ട്ടിയുടെയും എതിര്‍പ്പ് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമവായം ഉണ്ടാകുമ്പോള്‍ നടപ്പാക്കും. കെഎം മാണി പദ്ധതിയെ അനുകൂലിച്ചത് പോലെ മറ്റുള്ളവരും സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ പദ്ധതി ജനങ്ങള്‍ക് മേല്‍ അടിച്ചേല്‍പ്പപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെഎം മാണി പദ്ധതിയോട് എതിര്‍പ്പില്ലെന്നു വ്യക്തമാക്കിയിരുന്നു.
 

Show Full Article
COMMENTS

Currently displaying comments and replies